'സോഷ്യൽമീഡിയ അക്കൗണ്ടുകൾ പബ്ലിക്കാക്കണം'; വിദ്യാർഥി വിസക്ക് പുതിയ നിബന്ധനയുമായി യുഎസ് എംബസി

എഫ്, എം, ജെ നോൺ-ഇമിഗ്രന്റ് വിസകൾക്ക് അപേക്ഷിക്കുന്നവർക്കും ഈ നിർദേശം ബാധകമാണ്

Update: 2025-06-24 03:32 GMT
Editor : Lissy P | By : Web Desk

ന്യൂഡൽഹി: യുഎസ് വിദ്യാർഥി വിസക്ക് അപേക്ഷിക്കുന്നവർ തങ്ങളുടെ സാമൂഹ്യ മാധ്യമ അക്കൗണ്ടുകൾ പബ്ലിക്ക് ആക്കണമെന്ന നിർദേശം നൽകി ഇന്ത്യയിലെ യുഎസ് എംബസി.

എഫ്, എം, ജെ നോൺ-ഇമിഗ്രന്റ് വിസകൾക്ക് അപേക്ഷിക്കുന്നവർക്കും ഈ നിർദേശം ബാധകമാണ്. ഓരോ വിസാ അപേക്ഷകരുടെ വിവരങ്ങൾ പരിശോധിക്കുന്നതും ദേശീയ സുരക്ഷക്കും ഇത് അത്യാവശ്യമാണെന്നും എംബസി എക്‌സിൽ പങ്കുവെച്ച പോസ്റ്റിൽ പറയുന്നു. യുഎസ് നിയമപ്രകാരം വിസാ അപേക്ഷകരുടെ വിവരങ്ങളും അവരുടെ വ്യക്തിത്വവും പരിശോധിക്കുന്ന നടപടികൾ സുഗമമാക്കുക എന്നതാണ് ഈ നിർദേശത്തിന്റെ ഉദ്ദേശ്യമെന്നും എംബസി അറിയിച്ചു.

Advertising
Advertising

കഴിഞ്ഞദിവസമാണ് അമേരിക്കയിലേക്കുള്ള വിദ്യാർഥി വിസ അപേക്ഷകർ അവരുടെ സാമൂഹ്യ അക്കൗണ്ടുകൾ പബ്ലിക്ക് ആക്കണമെന്ന് യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റ് നിർദേശം നൽകിയത്. എഫ്എം,കുടിയേറ്റമല്ലാത്ത യുഎസ് വിസാ അപേക്ഷകർ സോഷ്യൽമീഡിയ അക്കൗണ്ടുകളിലെ സ്വകാര്യത ക്രമീകരണങ്ങൾ പബ്ലിക്ക് ആക്കണമെന്നും യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റ് പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ പറയുന്നു.

സോഷ്യൽമീഡിയ പരിശോധനയിലൂടെ രാജ്യം സന്ദർശിക്കുന്ന വ്യക്തികളെ ശരിയായ സ്‌ക്രീൻ ചെയ്യുന്നുണ്ടെന്ന് ഉറപ്പാക്കുമെന്നും സ്റ്റേറ്റ് മീഡിയ അറിയിച്ചിരുന്നു. യുഎസ് വിസ നേടുന്നത് അവകാശമല്ല,ആനുകൂല്യമാണെന്നും വിസ നല്‍കിയ ശേഷവും വിസ സ്ക്രീനിങ് തുടരുമെന്നും വകുപ്പ് ചൂണ്ടിക്കാട്ടിയിരുന്നു. സോഷ്യൽമീഡിയ അക്കൗണ്ടുകൾ പബ്ലിക്ക് ആക്കാൻ വിസമ്മതിക്കുന്ന അപേക്ഷകൾ നിരസിക്കുമെന്നും സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റ് വാർത്താ കുറിപ്പിൽ അറിയിച്ചിരുന്നു. നിയമങ്ങൾ ലംഘിച്ചാല്‍ വിസ റദ്ദാക്കാനുള്ള അവകാശം അധികാരികൾക്കുണ്ടെന്നും വകുപ്പ് വ്യക്തമാക്കി.

മേയിലായിരുന്നു വിദ്യാർഥി വിസനടപടികൾ യുഎസ് ട്രംപ് ഭരണകൂടം നിർത്തിവെച്ചിരുന്നത്. വിദേശ വിദ്യാർഥികളുടെ സാമൂഹ്യമാധ്യമങ്ങളിലെ ഇടപെടലുകൾ കൂടി പരിശോധനക്ക് വിധേയമാക്കുമെന്ന് അന്ന് അറിയിച്ചിരുന്നു. പിന്നാലെയാണ് വിസ ടപടികൾക്ക് ഏർപ്പെടുത്തിയ വിലക്ക് പിൻവലിച്ചത്. 

Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News