മൂന്നു സഹോദരിമാരും വിവാഹാഭ്യര്‍ഥന നടത്തി; എല്ലാവരെയും വിവാഹം ചെയ്ത് യുവാവ്

കോംഗോ റിപ്പബ്ലിക്കിലാണ് സംഭവം. ലുവിസോ എന്ന യുവാവാണ് മൂന്നു സഹോദരിമാരെയും ഭാര്യമാരാക്കിയത്

Update: 2022-03-04 03:22 GMT

തന്നോട് വിവാഹാഭ്യര്‍ഥന നടത്തിയ മൂന്നു സഹോദരിമാരെയും ഒരേ സമയം വിവാഹം കഴിച്ച് യുവാവ്. കോംഗോ റിപ്പബ്ലിക്കിലാണ് സംഭവം. ലുവിസോ എന്ന യുവാവാണ് മൂന്നു സഹോദരിമാരെയും ഭാര്യമാരാക്കിയത്. കോംഗോയില്‍ ഒന്നിലധികം ജീവിതപങ്കാളിയെ സ്വീകരിക്കാന്‍ നിയമപരമായ സ്വാതന്ത്ര്യമുണ്ട്.

മൂന്നു പേരും തന്നെ ഭര്‍ത്താവായി മതിയെന്ന് വാശി പിടിച്ചാല്‍ എന്തുചെയ്യുമെന്നാണ് ലുവിസ ചോദിക്കുന്നത്. നടാഷ, നതാലി, നദെഗെ എന്നിവരാണ് ലുവിസോയെ ഭര്‍ത്താവായി തെരഞ്ഞെടുത്തത്. ഇവര്‍ മൂന്നു പേരും ഒരേ സമയത്ത് ജനിച്ചവരാണ്. കോംഗോയുടെ കിഴക്കൻ ഭാഗത്ത് സൗത്ത് കിവുവിൽ സ്ഥിതി ചെയ്യുന്ന കലെഹെയില്‍ വച്ചാണ് വിവാഹം നടന്നത്. മകന്‍ മൂന്നു പേരെയും വിവാഹം കഴിക്കുന്നതില്‍ എതിര്‍പ്പ് പ്രകടിപ്പിച്ച ലുവിസോയുടെ മാതാപിതാക്കള്‍ വിവാഹത്തില്‍ പങ്കെടുത്തില്ല.

Advertising
Advertising

ആദ്യം നതാലിയുമായാണ് ഇഷ്ടത്തിലായതെന്നും പിന്നീടാണ് രണ്ടു സഹോദരിമാരെ കണ്ടതെന്നും ലുവിസോ പറഞ്ഞു. ലുവിസോയുടെ സുഹൃത്തുക്കളും മറ്റു ബന്ധുക്കളും വിവാഹത്തില്‍ പങ്കെടുത്തിരുന്നു. ചെറുപ്പം മുതല്‍തന്നെ തങ്ങള്‍ എല്ലാം പങ്കുവെച്ചാണ് ജീവിക്കുന്നതെന്നും അതുകൊണ്ടുതന്നെ ഒരുമിച്ചൊരു ദാമ്പത്യജീവിതം ബുദ്ധിമുട്ടള്ളതല്ലെന്നും സഹോദരിമാര്‍ പറഞ്ഞു. 

Full View

Tags:    

Writer - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ജെയ്സി തോമസ്

By - Web Desk

contributor

Similar News