സ്പെയിനിൽ കനത്തമഴയെ തുടർന്നുണ്ടായ പ്രളയത്തിൽ നിരവധിയാളുകൾ ഒറ്റപ്പെട്ടു

സ്പെയിനിലെ സരഗോസയിലാണ് സംഭവം

Update: 2023-07-08 13:19 GMT
Advertising

മാഡ്രിഡ്: സ്‌പെയിനിലെ സരഗോസയിൽ കനത്തമഴയേയും ശക്തമായ കാറ്റിനെയും  തുടർന്നുണ്ടായ പ്രളയത്തിൽ നിരവധി തെരുവുകൾ വെള്ളത്തിനടിയിലായി. കാറുകൾ ഒലിച്ചു പോവുകയും നിരവധിയാളുകൾ ഒറ്റപ്പെടുകയും ചെയ്തു.

ഇതിന്റെ വീഡിയോയാണിപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്. പെട്ടെന്നുണ്ടായ പ്രളയത്തിൽ നിന്ന് രക്ഷപ്പെടാൻ ആളുകൾ കാറിന്റെ മുകളിലും മരത്തിലും കയറുന്നത് വീഡിയോയിൽ കാണാം. ദുരിതബാധിതരെ രക്ഷിക്കാനും സ്ഥിതിഗതികൾ നിയന്ത്രിക്കാനും എമർജൻസി റെസ്‌ക്യു സംഘത്തെ അയച്ചതായി ഗാർഡിയൻ റിപ്പോർട്ട് ചെയ്യുന്നുണ്ട്.

വ്യാപകമായി നാശനഷ്ടം ഉണ്ടായിട്ടുണ്ടെങ്കിലും ഇതുവരെ മരണം സംഭവിക്കുകയോ ആളുകളെ കാണാതാവുകയോ ചെയ്തിട്ടില്ലെന്ന് അധികൃതർ അറിയിച്ചു. പത്ത് മിനിറ്റിൽ എകദേശം ഒരു സ്‌ക്വയർ മീറ്ററിൽ 20 ലിറ്റർ മഴപെയ്ത ഇവിടെ ഒരു മണിക്കൂറിനുള്ളിൽ അത് സ്‌ക്വയർ മീറ്ററിൽ 56 ലിറ്റർ വരെ എത്തി.

ശക്തമായ കാറ്റ് കാരണമായാണ് പാർക്ക് വെനീസിയ എന്നിവിടങ്ങളിൽ പ്രളയമുണ്ടായതെന്നും മറ്റുള്ള സ്ഥലങ്ങളിൽ അസാധാരണമായ തോതിൽ മഴപെയ്തതാണ് പ്രളയത്തിന് കാരണമായതെന്നും സർഗോസ മേയർ നതാലിയ ച്യൂക്ക പറഞ്ഞു. എത്രയും പെട്ടെന്ന് തന്നെ സാധരണഗതിയിലെത്താൻ വേണ്ട നടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Tags:    

Writer - നസീഫ് റഹ്മാന്‍

sub editor

Editor - നസീഫ് റഹ്മാന്‍

sub editor

By - Web Desk

contributor

Similar News