മീഡിയവൺ വാർത്ത തുണയായി; യുക്രൈനിൽ കുടുങ്ങിയ മലയാളി വിദ്യാർത്ഥികൾ പോളണ്ട് അതിർത്തി കടന്നു തുടങ്ങി

63 വിദ്യാർത്ഥികൾ ഇതിനോടകം അതിർത്തി കടന്നു

Update: 2022-02-27 08:57 GMT
Editor : Dibin Gopan | By : Web Desk
Advertising

യുക്രൈനിൽ കുടുങ്ങിയ മലയാളി വിദ്യാർത്ഥികൾ പോളണ്ട് അതിർത്തി കടന്നു തുടങ്ങി. 63 വിദ്യാർത്ഥികൾ ഇതിനോടകം അതിർത്തി കടന്നു. പോളണ്ട് അതിർത്തിയിൽ രണ്ട് ദിവസമായി മലയാളികളടക്കമുള്ളവർ കുടുങ്ങികിടക്കുകയായിരുന്നു. പോളണ്ട് അധികൃതരുമായി ഇന്ത്യൻ എംബസി ചർച്ച നടത്തിയതിനെ തുടർന്നാണ് അതിർത്തി കടക്കാനായത്. മീഡിയവൺ വാർത്തയെ തുടർന്നാണ് പോളണ്ട് അതിർത്തിയിൽ കുടുങ്ങിയവർക്ക് വേണ്ടി ഇടപെട്ടതെന്ന് കേരളഹൗസിലെ സ്‌പെഷ്യൽ ഓഫീസർ വേണുരാജാമണി പറഞ്ഞു.

അതിർത്തി കടന്നവരിൽ മൂന്ന് മലയാളികളാണുള്ളത്. യുക്രൈൻ പോളണ്ട് അതിർത്തിയിൽ എത്തിയ ഇന്ത്യക്കാരുൾപ്പെടെയുള്ളവരെ ഇന്ന് സുരക്ഷാ ഉദ്യോഗസ്ഥർ മർദിച്ചത് വാർത്തയായിരുന്നു. ഇതിനെത്തുടർന്നാണ് ഇന്ത്യൻ എംബസി വിഷയത്തിൽ ഇടപെട്ടത്.

യുക്രൈൻ പോളണ്ട് അതിർത്തിയായ ഷെയിനി മെഡിക്കയിൽ വച്ചാണ് വിദ്യാർഥികളടക്കമുള്ളവർക്കുനേരെ മർദനമുണ്ടായത്. 36 മണിക്കൂറിലേറെയായി വിദ്യാർഥികൾ ഇവിടെ കുടുങ്ങിക്കിടക്കുകയായിരുന്നു. കിലോമീറ്ററുകൾ താണ്ടി കാൽനടയായി വന്ന വിദ്യാർഥികളാണ് അതിർത്തിയിൽ കുടുങ്ങിയത്. കഴിഞ്ഞ രണ്ട് ദിവസമായി പോളണ്ട് അതിർത്തി വഴിയാണ് യുക്രൈനിൽ നിന്ന് പലരും രക്ഷപ്പെടാൻ ശ്രമിക്കുന്നത്. നൂറു കണക്കിനാളുകൾ എത്തിയതിനെത്തുടർന്ന് അതിർത്തിയിൽ വൻതിരക്കാണ് അനുഭവപ്പെട്ടത്. ഇവിടത്തെ വാർത്താവിനിമയ ബന്ധങ്ങൾ തകരാറിലാണ്. രണ്ട് രാത്രിയായി കടുത്ത തണുപ്പിനിടെ വിദ്യാർഥികളടക്കം നൂറുകണക്കിനുപേരാണ് അതിർത്തിയിൽ കുടുങ്ങിയത്.

Full View

Tags:    

Writer - Dibin Gopan

contributor

Editor - Dibin Gopan

contributor

By - Web Desk

contributor

Similar News