ബ്രിട്ടനിലെ ഏറ്റവും ജനപ്രിയ ആൺനാമം മുഹമ്മദ്; തരംഗമായി വീണ്ടും ലില്ലി

ജോണി ഡെപ്പ്-ആംബർ ഹേഡ് കേസിനു പിന്നാലെ ഇതാദ്യമായി ആദ്യ നൂറുപേരിൽനിന്ന് 'ആംബർ' പുറത്തായതാണ് ഇത്തവണ പട്ടികയിലെ ശ്രദ്ധേയമായ കാര്യം

Update: 2022-07-09 06:21 GMT
Editor : Shaheer | By : Web Desk
Advertising

ലണ്ടൻ: ബ്രിട്ടനിൽ ഈ വർഷം ഏറ്റവും കൂടുതല്‍ പേര്‍ തങ്ങളുടെ ആണ്‍കുഞ്ഞുങ്ങള്‍ക്കിട്ട പേര് മുഹമ്മദ്. ഗർഭധാരണം, പ്രസവം തുടങ്ങിയവയുമായി ബന്ധപ്പെട്ട രംഗങ്ങളില്‍ പ്രശസ്തരായ സാൻഫ്രാൻസിസ്‌കോ ആസ്ഥാനമായുള്ള മാധ്യമസ്ഥാപനമായ 'ബേബി സെന്റർ' ആണ് ബ്രിട്ടനിലെ ജനപ്രിയ നാമങ്ങളുടെ പട്ടിക പുറത്തുവിട്ടത്.

ആൺ-പെൺകുഞ്ഞുങ്ങളുടെ ഏറ്റവും ജനപ്രിയമായ 100 നാമങ്ങളുടെ പട്ടികയാണ് ബേബി സെന്റർ പ്രസിദ്ധീകരിച്ചിരിക്കുന്നത്. ഇതാദ്യമായാണ് പട്ടികയിൽ മുഹമ്മദ് ഒന്നാം സ്ഥാനത്ത് വരുന്നത്. നോഹ് ആണ് രണ്ടാം സ്ഥാനത്തുള്ളത്. ജാക്ക്, തിയോ, ലിയോ, ഒലിവർ, ജോർജ്, എഥാൻ, ഒസ്‌കർ, ആർതർ എന്നിവയാണ് യഥാക്രമം ആദ്യ പത്തിൽ വരുന്ന മറ്റു പേരുകൾ.

തുടർച്ചയായ രണ്ടാം വർഷവും 'ലില്ലി'യാണ് ഏറ്റവും ജനപ്രീതിയുള്ള പെൺനാമം. ഹാരി-മേഗൻ ദമ്പതികളുടെ മകൾ ലില്ലിബെറ്റിൽനിന്ന് പ്രചോദനം ഉൾക്കൊണ്ടായിരിക്കാം പേരിന് ഇത്രയും ജനപ്രീതി ലഭിക്കാൻ കാരണമെന്നാണ് കരുതപ്പെടുന്നത്. സോഫിയ, ഒലിവിയ, അമേലിയ, അവ, ഇസ്‌ല, ഫ്രേയ, അരിയ, ഇവി, മിയ എന്നിവയാണ് യഥാക്രമം ആദ്യ പത്തിൽ വരുന്ന മറ്റു പെൺനാമങ്ങൾ.

സ്ഥിരമായി പട്ടികയിൽ ഉൾപ്പെടാറുള്ള നാമമായ 'ആംബർ' ഇത്തവണ നൂറില്‍നിന്ന് പുറത്തായിട്ടുണ്ടെന്നതാണ് ശ്രദ്ധേയമായ കാര്യം. ഹോളിവുഡ് താരം ജോണി ഡെപ്പിനെതിരെയുള്ള ലൈംഗികാതിക്രമക്കേസിൽ നടി ആംബർ ഹേഡ് തിരിച്ചടിയേറ്റതിനു പിന്നാലെയാണ് പേരിന്റെ ജനപ്രീതി ഇടിഞ്ഞതെന്നാണ് വിലയിരുത്തപ്പെടുന്നത്.

Summary: Muhammad tops boys' name rankings in UK, Lily has been confirmed as the number one girl's name for the second year in a row

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News