ഗസ്സയിൽ കൊല്ലപ്പെട്ട ബന്ദികളുടെ ബന്ധുക്കളോട് മാപ്പപേക്ഷിച്ച് നെതന്യാഹു

ബന്ദികളുടെ കൊലക്ക്​ ഹമാസിന്​ വലിയ വില നൽകേണ്ടിവരുമെന്നും ജറൂസലമിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ നെതന്യാഹു പറഞ്ഞു

Update: 2024-09-03 01:33 GMT

തെല്‍ അവിവ്: ഗസ്സയിൽ കൊല്ലപ്പെട്ട ബന്ദികളുടെ ബന്ധുക്കളോട് മാപ്പപേക്ഷിച്ച് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. ഹമാസ്​ പിടിയിലുള്ള ആറ്​ ബന്ദികളെ ജീവനോടെ തിരികെ കൊണ്ടുവരാൻ കഴിയാത്തതിൽ ബന്​ധുക്കളോടും രാജ്യത്തോടും മാപ്പ്​ ചോദിക്കുന്നു. ബന്ദികളുടെ കൊലക്ക്​ ഹമാസിന്​ വലിയ വില നൽകേണ്ടിവരുമെന്നും ജറൂസലമിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ നെതന്യാഹു പറഞ്ഞു.

ഹമാസും ഇറാനുമായി യാതൊരു ഒത്തുതീർപ്പിനും ഇല്ല. ഫിലാഡൽഫി ഇടനാഴിയിൽ നിന്ന്​ പിൻമാറണമെന്ന ഹമാസിന്‍റെ ആവശ്യം അംഗീകരിക്കില്ലെന്നും നെതന്യാഹു ആവർത്തിച്ചു. അതേ സമയം ബന്ദികളുടെ കൊലയെ തുടർന്ന്​ ഇസ്രായേലിൽ ഉടനീളം രൂപപ്പെട്ട പ്രതിഷേധവും പണിമുടക്കും നെതന്യാഹു സർക്കാറിനെ സമ്മർദത്തിലാക്കി. ബ​ന്ദി മോ​ച​ന​മാ​വ​ശ്യ​പ്പെ​ട്ട് തൊ​ഴി​ലാ​ളി സം​ഘ​ട​ന ആ​ഹ്വാ​നം ചെ​യ്ത പൊ​തു​പ​ണി​മു​ട​ക്കി​ലും വ​ൻ​പ്ര​തി​ഷേ​ധ​ങ്ങ​ളി​ലും ഇ​സ്രാ​യേ​ൽ തീർത്തും സ്തം​ഭി​ച്ചു. ജ​റുസ​ലെമി​ൽ പ്ര​ധാ​ന​മ​ന്ത്രി​യു​ടെ വീ​ടി​നു മു​ന്നി​ലും തെ​ൽ അ​വീ​വി​ൽ സൈ​നി​ക ആ​സ്ഥാ​ന​ത്തും ലികുഡ്​ പാർട്ടി ആസ്ഥാനത്തും ആയിരങ്ങൾ പ്രതിഷേധിച്ചു.

Advertising
Advertising

ഗസ്സയിൽ വെടിനിർത്തൽ കരാറിനുള്ള നീക്കം ഖത്തറും ഈജിപ്തുമായി ചേർന്ന്​ തുടരുമെന്ന്​ യു.എസ്​ പ്രസിഡന്‍റ്​ ജോ ബൈഡൻ പറഞ്ഞു. അതേസമയം ഇസ്രായേലിനുള്ള ആയുധ കയറ്റുമതിയിൽ ഭാഗികവിലക്ക്​ ഏർപ്പെടുത്താനുള്ള ബ്രിട്ടന്‍റെ തീരുമാനം ഞെട്ടിച്ചതായി പ്രതിരോധ മന്ത്രി യോവ്​ ഗാലന്‍റ്​ പറഞു. ഇസ്രായേലിനുള്ള മുപ്പതോളം ആയുധ കയറ്റുമതി ലൈസൻസുകളാണ്​ ബ്രിട്ടൻ തടഞ്ഞത്​. സിവിലിയൻ സമൂഹത്തിനെതിരെ ആയുധം ഉപയോഗിക്കുന്നതായ കണ്ടെത്തലിനെ തുടർന്നാണ്​ ബ്രിട്ടന്‍റെ നടപടി. ചെങ്കടലിൽ രണ്ട്​ കപ്പലുകൾക്ക്​ നേരെ ഹൂത്തികളുടെ ആക്രമണം നടന്നു.

Tags:    

Writer - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News