അധികാരത്തിൽ തുടരാൻ നെതന്യാഹു ഗസ്സ യുദ്ധം നീട്ടിക്കൊണ്ടുപോകുന്നു: മുൻ ഇസ്രായേലി ജനറൽ യെയർ ഗോലൻ

തീവ്ര വലതുപക്ഷ നേതൃത്വം സൈനികരുടെയും തടവുകാരുടെയും ജീവിതത്തേക്കാൾ അവരുടെ രാഷ്ട്രീയ നിലപാടുകൾക്ക് മുൻഗണന നൽകുന്നുവെന്നും യെയർ ഗോലൻ ആരോപിച്ചു

Update: 2025-07-13 09:49 GMT

തെൽ അവിവ്: രാഷ്ട്രീയ നിലനിൽപ്പിനായി നെതന്യാഹു ഗസ്സക്കെതിരായ യുദ്ധം നീട്ടിക്കൊണ്ടുപോകുകയും വെടിനിർത്തൽ കരാർ ശ്രമങ്ങൾ അട്ടിമറിക്കാൻ ശ്രമിക്കുകയും ചെയ്യുന്നുവെന്ന് ന്യൂയോർക് ടൈംസ് റിപ്പോർട്ടിനെ ഉദ്ധരിച്ച് മുൻ ഇസ്രായേലി ഡെപ്യൂട്ടി ചീഫ് ഓഫ് സ്റ്റാഫും ഡെമോക്രാറ്റിക് പാർട്ടിയുടെ തലവനുമായ യെയർ ഗോലൻ.

'നെതന്യാഹു, സ്മോട്രിച്ച്, ബെൻ ഗ്വിർ എന്നിവർ കരാർ വീണ്ടും വീണ്ടും അട്ടിമറിക്കുകയാണ്.' തടവുകാരെ കൈമാറ്റം ചെയ്യുന്നതിനെക്കുറിച്ചുള്ള ചർച്ചകൾ പരാമർശിച്ചുകൊണ്ട് എക്‌സിൽ പോസ്റ്റ് ചെയ്ത ഒരു പ്രസ്താവനയിൽ യെയർ ഗോലാൻ എഴുതി. തീവ്ര വലതുപക്ഷ നേതൃത്വം സൈനികരുടെയും തടവുകാരുടെയും ജീവിതത്തേക്കാൾ അവരുടെ രാഷ്ട്രീയ നിലപാടുകൾക്ക് മുൻഗണന നൽകുന്നുവെന്നും യെയർ ഗോലൻ ആരോപിച്ചു. 

തീവ്ര വലതുപക്ഷ ധനമന്ത്രി ബെസലേൽ സ്മോട്രിച്ചിന്റെ ഭീഷണിയെത്തുടർന്ന് കുറഞ്ഞത് 30 ബന്ദികളുടെ മോചനം ഉറപ്പാക്കാമായിരുന്ന ഗസ്സ വെടിനിർത്തൽ കരാർ നെതന്യാഹു ഉപേക്ഷിച്ചതായും ദേശീയ സുരക്ഷാ മന്ത്രി ഇറ്റാമർ ബെൻ ഗ്വിറിന്റെ എതിർപ്പ് കാരണം ഗസ്സ യുദ്ധം അവസാനിപ്പിക്കണമെന്ന വ്യവസ്ഥയിൽ ഇസ്രായേൽ-സൗദി സാധാരണവൽക്കരണം ഉറപ്പാക്കാനുള്ള വൈറ്റ് ഹൗസ് ശ്രമത്തെ നെതന്യാഹു പാളം തെറ്റിച്ചതായും റിപ്പോർട്ടിൽ പറയുന്നു.

Tags:    

Writer - ആത്തിക്ക് ഹനീഫ്

Web Journalist

2025 മേയ് മുതൽ മീഡിയവൺ ഓൺലൈനിൽ വെബ് ജേർണലിസ്റ്റാണ്. 2024 മുതൽ മാധ്യമപ്രവർത്തകൻ. തലശ്ശേരി നെഹ്‌റു ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എഞ്ചിനീയറിംഗിൽ നിന്ന് സിവിൽ എഞ്ചിനീയറിംഗിൽ ഡിപ്ലോമ. അധ്യാപകനായും സൗത്ത് ലൈവ് മലയാളം വെബ് പോർട്ടലിൽ സബ് എഡിറ്ററായും പ്രവർത്തിച്ചിരുന്നു. ദേശീയ, അന്തർദേശീയ രാഷ്ട്രീയം, കായികം, ചരിത്രം, സിനിമ, സാഹിത്യം തുടങ്ങിയ വിഷയങ്ങളിൽ എഴുതുന്നു. ന്യൂസ് സ്റ്റോറികൾ, ഗ്രൗണ്ട് റിപോർട്ടുകൾ, ഫീച്ചറുകൾ, അഭിമുഖങ്ങൾ, ലേഖനങ്ങൾ, വീഡിയോ സ്റ്റോറികൾ തുടങ്ങിയവ പ്രസിദ്ധീകരിച്ചു.

Editor - ആത്തിക്ക് ഹനീഫ്

By - Web Desk

contributor

Similar News