'ഇസ്രായേൽ സാമ്പത്തികമായി ഒറ്റപ്പെട്ടു'; തുറന്നു പറഞ്ഞ് നെതന്യാഹു

വിദേശ വ്യാപാരത്തെ ആശ്രയിക്കാതെ സ്വയംപര്യാപ്‌തമായൊരു സമ്പദ് വ്യവസ്ഥ വളർത്തിയെടുക്കണമെന്നും നെതന്യാഹു പറഞ്ഞു

Update: 2025-09-16 03:32 GMT

ജെറുസലേം: ഗസ്സയിൽ വംശഹത്യ യുദ്ധം തുടരുന്ന സാഹചര്യത്തിൽ ലോകത്ത് ഇസ്രായേൽ ഒറ്റപ്പെടൽ നേരിടുകയാണെന്ന് ഇസ്രായേൽ ബെഞ്ചമിൻ നെതന്യാഹു. വരും വർഷങ്ങളിൽ കൂടുതൽ സ്വാശ്രയത്വം നേടേണ്ടിവരുമെന്നും നെതന്യാഹു തിങ്കളാഴ്ച പറഞ്ഞതായി ദി ടൈംസ് ഓഫ് ഇസ്രായേൽ റിപ്പോർട്ട് ചെയ്യുന്നു. ഇസ്രായേലിനെതിരെ ആയുധ ഉപരോധങ്ങൾ ഏർപ്പെടുത്തുക ഉൾപ്പെടെയുള്ള നടപടിയെടുക്കാൻ യൂറോപ്യൻ രാജ്യങ്ങൾ ശ്രമിച്ചുകൊണ്ടിരിക്കുന്ന പശ്ചാത്തലത്തിലാണ് നെതന്യാഹുവിന്റെ പ്രസ്താവന. 'ഇസ്രായേൽ ഒരുതരം ഒറ്റപ്പെടലിലാണ്' ജറുസലേമിൽ നടന്ന ധനകാര്യ മന്ത്രാലയത്തിലെ അക്കൗണ്ടന്റ് ജനറലിന്റെ സമ്മേളനത്തിൽ നെതന്യാഹു പറഞ്ഞു.

Advertising
Advertising

ഖത്തർ ആക്രമണത്തിൻ്റെ പശ്ചാത്തലത്തിൽ അമേരിക്ക ഉൾപ്പെടെയുള്ള സഖ്യകക്ഷികളിൽ നിന്നടക്കം രൂക്ഷ വിമർശനം നേരിടുന്നതിനിടെയാണ് നെതന്യാഹുവിൻ്റെ തുറന്നുപറച്ചിൽ. വിദേശ വ്യാപാരത്തെ ആശ്രയിക്കാതെ സ്വയംപര്യാപ്‌തമായൊരു സമ്പദ് വ്യവസ്ഥ വളർത്തിയെടുക്കണമെന്നും നെതന്യാഹു പറഞ്ഞു.

അതേസമയം, ഇസ്രായേൽ ഒറ്റപ്പെട്ടെന്ന നെതന്യാഹുവിൻ്റെ പരാമർശത്തെ രൂക്ഷമായി വിമർശിച്ച് ഇസ്രായേൽ പ്രതിപക്ഷ നേതാവ് യെയർ ലാപിഡ് രംഗത്തെത്തി. നെതന്യാഹുവിൻ്റെ പ്രസ്‌താവന യാഥാർഥ്യബോധമില്ലാത്തതാണ് എന്നാണ് ലാപിഡ് പറഞ്ഞത്. നെതന്യാഹുവിന്റെയും അദ്ദേഹത്തിൻ്റെ സർക്കാറിന്റെയും തെറ്റായ നയങ്ങളുടെ ഫലമായാണ് ഇസ്രായേൽ ഒറ്റപ്പെട്ടതെന്നും ലാപിഡ് കുറ്റപ്പെടുത്തി. ഇസ്രായേലിനെ ഒരു മൂന്നാം ലോക രാജ്യമാക്കി മാറ്റാനാണ് നെതന്യാഹു ശ്രമിക്കുന്നതെന്നും ലാപിഡ് ആരോപിച്ചു.

Tags:    

Editor - ആത്തിക്ക് ഹനീഫ്

Web Journalist

2025 മേയ് മുതൽ മീഡിയവൺ ഓൺലൈനിൽ വെബ് ജേർണലിസ്റ്റാണ്. 2024 മുതൽ മാധ്യമപ്രവർത്തകൻ. തലശ്ശേരി നെഹ്‌റു ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എഞ്ചിനീയറിംഗിൽ നിന്ന് സിവിൽ എഞ്ചിനീയറിംഗിൽ ഡിപ്ലോമ. അധ്യാപകനായും സൗത്ത് ലൈവ് മലയാളം വെബ് പോർട്ടലിൽ സബ് എഡിറ്ററായും പ്രവർത്തിച്ചിരുന്നു. ദേശീയ, അന്തർദേശീയ രാഷ്ട്രീയം, കായികം, ചരിത്രം, സിനിമ, സാഹിത്യം തുടങ്ങിയ വിഷയങ്ങളിൽ എഴുതുന്നു. ന്യൂസ് സ്റ്റോറികൾ, ഗ്രൗണ്ട് റിപോർട്ടുകൾ, ഫീച്ചറുകൾ, അഭിമുഖങ്ങൾ, ലേഖനങ്ങൾ, വീഡിയോ സ്റ്റോറികൾ തുടങ്ങിയവ പ്രസിദ്ധീകരിച്ചു.

By - Web Desk

contributor

Similar News