അഴിമതി കേസിലെ മാപ്പഭ്യർഥനക്കെതിരെ പ്രതിഷേധം ശക്തമാകുന്നു; ട്രംപിന്‍റെ പിന്തുണ തേടി നെതന്യാഹു

പ്രതിപക്ഷ നേതാക്കളിലും മറ്റും സമ്മർദം ​ചെലുത്താൻ യുഎസ്​ ​പ്രസിഡന്‍റിനോട്​ ​നെതന്യാഹു ആവശ്യപ്പെട്ടതായാണ്​ വിവരം

Update: 2025-12-02 01:46 GMT
Editor : Lissy P | By : Web Desk

തെല്‍ അവിവ്: അഴിമതി കേസിലെ മാപ്പഭ്യർഥനക്കെതിരെ പ്രതിപക്ഷം രംഗത്തുവന്നതോടെ അമേരിക്കൻ പ്രസിഡന്‍റ്​ ഡൊണാൾഡ്​ ട്രംപിന്‍റെ പിന്തുണ തേടി ഇസ്രായേൽ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹു. കൈക്കൂലി, വിശ്വാസവഞ്ചന ഉൾ​പ്പെടെയുള്ള കേസുകളിൽ തനിക്ക്​ മാപ്പ്​ നൽകണമെന്ന  നെതന്യാഹുവിന്‍റെ അഭ്യർഥനക്കെതിരെ ഇസ്രായേലിൽ ​പ്രക്ഷോഭം തുടരുകയാണ്. ​ഇസ്രാ​യേൽ ​പ്രസിഡൻറ് ഐസക്​  ഹെർസോഗിനാണ്​ കഴിഞ്ഞ ദിവസം ​നെതന്യാഹു കത്ത്​ നൽകിയത്​.

നിലവിലെ വിചാരണ നടപടികൾ നിർത്തി വെക്കുകയും കേസുകൾ റദ്ദക്കുകയും വേണം എന്നാണ്​ കത്തിൽ നെതന്യാഹു ആവശ്യപ്പെട്ടത്​. ഇതിനെതി​രെ പ്രതിപക്ഷം ശക്​തമായി രംഗത്തുവന്ന​​തോ​ടെ,​ യുഎസ്​ ​പ്രസിഡന്‍റ്​ ​ഡൊണാൾഡ്​ ​​ട്രംപി​ന്‍റെ പിന്തുണ ​തേടാനാണ്​ നെതന്യാഹുവിന്‍റെ നീക്കം. ഇന്ന​ലെ രാ​ത്രി ​ട്രംപുമായി നെതന്യാഹു ദീർഘനേരം ​​ഫോണിൽ സംസാരിച്ചു.

Advertising
Advertising

​പ്രതിപക്ഷ നേതാക്കളിലും മറ്റും സമ്മർദം ​ചെലുത്താൻ യുഎസ്​ ​പ്രസിഡന്‍റിനോട്​ ​നെതന്യാഹു ആവശ്യപ്പെട്ടതായാണ്​ വിവരം. ഇസ്രായേൽ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹുവിന് മാപ്പ് നൽകാൻ പ്രസിഡന്റിന് കഴിയില്ലെന്ന്​​ അ​ദ്ദേഹത്തിന്റെ മുൻ അഭിഭാഷകൻ പ്രതികരിച്ചു. അസാധാരണ അപേക്ഷയായതിനാൽ ​പ്രസിഡൻറിന്​ തീരുമാനം കൈക്കൊള്ളാൻ എളുപ്പമല്ല. കുറ്റം സമ്മതിച്ച് പശ്ചാത്താപം പ്രകടിപ്പിച്ച് അടിയന്തരമായി രാഷ്ട്രീയം വിടണം എന്ന പ്രതിപക്ഷ ആവശ്യം ​നെതന്യാഹു തള്ളി.

അതിനി​ടെ, ഗസ്സയിൽ വെടിനിർത്തൽ ലംഘിച്ച്​ ഇ​സ്ര​യേൽ നടത്തിയ ആ​ക്രമണങ്ങളിൽ രണ്ട്​ ​പേർ കൂടി മരിച്ചു. റഫയിലെ തുരങ്കങ്ങളിൽ കഴിയുന്ന മുഴുവൻ ഹമാസ്​ ​പോരാളികളെയും വധിക്കു​മെന്ന്​ ഇസ്രാ​യേൽ മുന്നറിയിപ്പ്​ നൽകി. ഇവർക്ക്​ സുരക്ഷിത പാത ഒരുക്കണമെന്ന നിർ​ദേശം നേര​ത്തെ മധ്യസ്ഥ രാജ്യങ്ങൾ മുന്നോട്ട്​ ​വെച്ചിരുന്നു. ഇസ്രായേൽ സൈന്യം അതിന്റെ ചരിത്രത്തിലെ ഏറ്റവും മോശം മനുഷ്യ വിഭവശേഷി പ്രതിസന്ധി നേരിടുന്നതായി ഇസ്രായേലി റിസർവ് ജനറലും സൈനിക വിശകലന വിദഗ്ദ്ധനുമായ ഇറ്റ്ഷാക് ബ്രിക്ക് പറഞ്ഞു. നിരവധി ​സൈനിക ഉ​ദ്യോഗസ്​ഥർ സമീപ മാസങ്ങളിൽ സേവനത്തിൽ നിന്ന് വിട്ടുനിന്നതായും ബ്രിക്ക് അറിയിച്ചു.

Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News