'പെന്‍ഗ്വിനുകളുടെ എണ്ണം എടുക്കണം'; അന്‍റാര്‍ട്ടിക്കയിലെ പോസ്റ്റ് ഓഫീസിലേക്ക് ജീവനക്കാരെ തേടുന്നു

പെന്‍ഗ്വിന്‍, മറ്റ് അന്‍റാര്‍ട്ടിക് ജീവജാലങ്ങള്‍ എന്നിവയുടെ എണ്ണവും ജോലിയുടെ ഭാഗമായി രേഖപ്പെടുത്തണം

Update: 2022-04-08 14:01 GMT
Editor : ijas

ബ്രിട്ടീഷ് ജീവകാരുണ്യ സംഘടന അന്‍റാര്‍ട്ടിക്കയിലെ പോസ്റ്റ് ഓഫീസിലേക്ക് ജീവനക്കാരെ തേടുന്നു. ലോകത്തെ ഏറ്റവും വിദൂര പോസ്റ്റ് ഓഫീസുകളില്‍ ഒന്നായ അന്‍റാര്‍ട്ടിക്കയിലെ പോസ്റ്റ് ഓഫീസിലേക്ക് അഞ്ചുമാസ കാലയളവിലേക്കായാണ് നിയമനം. തെരഞ്ഞെടുക്കപ്പെടുന്നവര്‍ ഗൗഡിയർ ദ്വീപിലെ പോർട്ട് ലോക്ക്‌റോയ് പോസ്റ്റ് ഓഫീസ്, മ്യൂസിയം, ഗിഫ്റ്റ് ഷോപ്പ് എന്നിവിടങ്ങളിൽ അഞ്ച് മാസം ചെലവഴിക്കണം. ഈ നിയമനത്തിലേക്കായി എല്ലാ വര്‍ഷവും നൂറിലധികം അപേക്ഷകള്‍ ലഭിക്കാറുണ്ടെന്ന് ട്രസ്റ്റ് അറിയിച്ചു. കോവിഡ് പ്രതിസന്ധിക്ക് ശേഷം ഇതാദ്യമായാണ് അന്‍റാര്‍ട്ടിക്കയിലെ ഈ പ്രദേശം തുറക്കുന്നത്. യു.കെ അന്‍റാര്‍ട്ടിക് ഹെറിറ്റേജ് ട്രസ്റ്റിനാണ് അന്‍റാർട്ടിക്കയിലെ ചരിത്ര കെട്ടിടങ്ങളുടെയും പുരാവസ്തുക്കളുടെയും സംരക്ഷണ ചുമതല. 

Advertising
Advertising

2022 നവംബര്‍ മുതല്‍ മാര്‍ച്ച് 2023 വരെയുള്ള കാലയളവിലേക്കാണ് പോസ്റ്റ് ഓഫീസിലെത്തി ജോലി ചെയ്യേണ്ടത്. ബ്രിട്ടിഷ് അന്‍റാര്‍ട്ടിക്ക് സര്‍വേയ്ക്ക് വേണ്ടി പെന്‍ഗ്വിന്‍, മറ്റ് അന്‍റാര്‍ട്ടിക് ജീവജാലങ്ങള്‍ എന്നിവയുടെ കണക്കുകളും ജോലിയുടെ ഭാഗമായി രേഖപ്പെടുത്തണം. അന്‍റാര്‍ട്ടിക്കയിലെ പോസ്റ്റ് ഓഫീസിലേക്ക് ഒരു സീസണില്‍ 80000 കത്തുകളാണ് ലഭിക്കുക. യു.കെയില്‍ ജോലി ചെയ്യാന്‍ അനുമതിയോ വിസയോയുള്ളവര്‍ക്കാണ് ജോലിക്ക് അപേക്ഷിക്കാന്‍ പറ്റുന്നത്.

New Job Opening For Counting Penguins At Antarctic Post Office

Tags:    

Writer - ijas

contributor

Editor - ijas

contributor

Similar News