ചില്ലറക്കാരനല്ല ഈ ഫ്രഞ്ച് ഫ്രൈസ്; വില 15,000 രൂപ

ഏറ്റവും വില കൂടിയ ഫ്രഞ്ച് ഫ്രൈസ് എന്ന പേരില്‍ ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ്‌സില്‍ ഈ വിഭവം ഇടം നേടുകയും ചെയ്തു

Update: 2021-07-20 10:05 GMT
Editor : Jaisy Thomas | By : Web Desk

ഫ്രഞ്ച് ഫ്രൈസ് ഇഷ്ടമില്ലാത്തവര്‍ ചുരുക്കമാണ്. എണ്ണയില്‍ വറുത്തെടുത്ത ഉരുളക്കിഴങ്ങ് കഷണങ്ങളെയാണ് ഫ്രഞ്ച് ഫ്രൈസ് എന്ന് വിളിക്കുന്നത്. ഫാസ്റ്റ് ഫുഡുകളില്‍ ഭക്ഷണപ്രേമികളുടെ ഇഷ്ടവിഭവം കൂടിയാണ് ഫ്രഞ്ച് ഫ്രൈസ്. കുറച്ചു ദിവസങ്ങളായി സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുന്നതും ഒരു ഫ്രഞ്ച് ഫ്രൈസാണ്. ലോകത്തിലെ ഏറ്റവും വിലയേറിയ ഫ്രഞ്ച് ഫ്രൈസാണിത്.

200 യുഎസ് ഡോളര്‍ ആണ് ഈ ഫ്രഞ്ച് ഫ്രൈസിന്‍റെ വില. അതായത് ഏകദേശം 15000-ത്തോളം രൂപ.ന്യൂയോര്‍ക്ക് സിറ്റിയിലെ സെറെന്‍പിറ്റി ത്രീ റസ്റ്ററന്റിലെ ക്രിയേറ്റിവ് ഡയറക്ടറും ഷെഫുമായ ജോ കല്‍ഡറോണു എക്‌സിക്യൂട്ടീവ് ഷെഫ് ഫെഡറിക് കിവേര്‍ട്ടും ചേര്‍ന്നാണ് ഈ ഫ്രഞ്ച് ഫ്രൈസ് തയാറാക്കിയത്. ഏറ്റവും വില കൂടിയ ഫ്രഞ്ച് ഫ്രൈസ് എന്ന പേരില്‍ ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ്‌സില്‍ ഈ വിഭവം ഇടം നേടുകയും ചെയ്തു.

Advertising
Advertising

ക്രീം ഡി ലാ ക്രീം പോം ഫ്രൈറ്റ്സ് എന്നാണ് ഈ ഫ്രഞ്ച് ഫ്രൈസിന് പേര് നല്‍കിയിരിക്കുന്നത്. ഉരുളക്കിഴങ്ങിനൊപ്പം ഫ്രഞ്ച് ഷാംപെയ്ൻ അർഡെൻ വിനാഗിരി,ഭക്ഷ്യയോഗ്യമായ സ്വര്‍ണത്തരികള്‍ എന്നിവയും ഇതില്‍ ചേര്‍ത്തിട്ടുണ്ട്.

Tags:    

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News