യുകെ അയഞ്ഞു; രണ്ട് ഡോസ് വാക്‌സിനെടുത്ത ഇന്ത്യക്കാർക്ക് ഇനി ക്വാറന്റൈൻ വേണ്ട

തിങ്കളാഴ്ച മുതൽ ഇളവ് പ്രാബല്യത്തിൽവരും

Update: 2021-10-07 18:19 GMT
Editor : Shaheer | By : Web Desk

വിവാദ ക്വാറൻൈൻ നയത്തിൽ അയവുവരുത്തി ബ്രിട്ടൻ. ഇന്ത്യയിൽനിന്ന് ബ്രിട്ടനിലെത്തുന്നവരിൽ രണ്ട് ഡോസ് വാക്‌സിനെടുത്തവർക്ക് ഇനിമുതൽ ക്വാറന്റൈൻ നിർബന്ധമില്ലെന്ന് ബ്രിട്ടൻ അറിയിച്ചു. തിങ്കളാഴ്ച മുതൽ ഇളവ് പ്രാബല്യത്തിൽവരും. ഇന്ത്യയിലെ ബ്രിട്ടീഷ് ഹൈക്കമ്മീഷണർ അലെക്‌സ് എല്ലിസ് ട്വിറ്ററിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.

കോവിഷീൽഡോ യുകെ അംഗീകരിക്കുന്ന മറ്റ് വാക്‌സിനുകളോ മുഴുവൻ ഡോസും എടുത്തവർക്കാണ് ഇളവ് ലഭിക്കുക. ബ്രിട്ടീഷ് അധികൃതരുമായി കേന്ദ്ര സർക്കാർ നടത്തിയ ചർച്ചകളുടെ തുടർച്ചയായാണ് പുതിയ നടപടിയെന്നാണ് അറിയുന്നത്. ഇന്ത്യയ്ക്ക് പുറമെ തുർക്കി, ഘാന അടക്കം 37 രാജ്യങ്ങളിലെ പൗരന്മാർക്കും സമാനമായ ഇളവ് പ്രഖ്യാപിച്ചിട്ടുണ്ട്.

Advertising
Advertising

ഇന്ത്യയിൽനിന്നെത്തുന്നവർ പത്തു ദിവസം നിർബന്ധമായും ക്വാറന്റൈനിലിൽ ഇരിക്കണമെന്നായിരുന്നു വിവാദ നിയമം. ഇതിനു തിരിച്ചടിയായി ബ്രിട്ടനിൽനിന്ന് വരുന്നവർക്ക് കേന്ദ്രവും പത്തുദിവസ ക്വാറന്റൈൻ നിർബന്ധമാക്കിയിട്ടുണ്ട്. വാക്‌സിനെടുത്തവർക്കടക്കമായിരുന്നു ഈ നിയമം.

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News