15,000 കി.മീറ്റർ ദൂരപരിധി, യു.എസ് നഗരങ്ങൾ വരെ ചാരമാകും; 'മോൺസ്റ്റർ മിസൈൽ' പരീക്ഷിച്ച് ഉ.കൊറിയ, ചിരിച്ചും കൈയടിച്ചും കിം

മിസൈൽ വിക്ഷേപണകേന്ദ്രത്തിലിരുന്ന് പരീക്ഷണത്തിനു മേൽനോട്ടം വഹിക്കുന്ന കിം കൈയടിച്ച് പ്രോത്സാഹിപ്പിക്കുകയും ആർത്തട്ടസിക്കുകയുമെല്ലാം ചെയ്യുന്നതും ദൃശ്യങ്ങളിൽ കാണാം

Update: 2022-03-25 17:13 GMT
Editor : Shaheer | By : Web Desk
Advertising

വൻകരകൾക്കപ്പുറം നാശം വിതക്കാൻ ശേഷിയുള്ള ബാലിസ്റ്റിക് മിസൈൽ പരീക്ഷണവുമായി ഉത്തര കൊറിയ. രാജ്യത്തിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈലായ ഹ്വാസോങ്-17 ആണ് ഭരണാധികാരി കിം ജോങ് ഉന്നിന്റെ മേൽനോട്ടത്തിൽ വിജയകരമായി പരീക്ഷിച്ചത്. 2017നുശേഷം ഇതാദ്യമായാണ് ഉ.കൊറിയ ഒരു ഭൂഖണ്ഡാന്തര മിസൈൽ പരീക്ഷിക്കുന്നത്.

കൈയടിച്ച് പ്രോത്സാഹിപ്പിച്ച് കിം

ഏറെനാൾ പൊതുമാധ്യമങ്ങൾ പ്രത്യക്ഷപ്പെടാതിരുന്ന കിം ജോങ് ഉൻ ഹ്വാസോങ്-17 പരീക്ഷണം നിരീക്ഷിക്കുന്ന ചിത്രങ്ങൾ ഉ.കൊറിയ പുറത്തുവിട്ടിട്ടുണ്ട്. മിസൈൽ വിക്ഷേപണകേന്ദ്രത്തിലിരുന്ന് പരീക്ഷണത്തിനു മേൽനോട്ടം വഹിക്കുന്ന കിം കൈയടിച്ച് പ്രോത്സാഹിപ്പിക്കുകയും ആർത്തുചിരിക്കുകയുമെല്ലാം ചെയ്യുന്നതും ദൃശ്യങ്ങളിൽ കാണാം.

കൊറിയൻ മേഖലയിൽ പ്രതിദിനമെന്നോണം പിടിവിട്ടുകൊണ്ടിരിക്കുന്ന സൈനികസംഘർഷങ്ങളുടെ പശ്ചാത്തലത്തിലാണ് മിസൈൽ പരീക്ഷണത്തിന് കിം ഉത്തരവിട്ടതെന്ന് കൊറിയൻ വാർത്താ ഏജൻസിയായ കെ.സി.എൻ.എ റിപ്പോർട്ട് ചെയ്തു. ആണവയുദ്ധത്തിന്റെ ഭീതിക്കൊപ്പം യു.എസ് സാമ്ര്യാജ്വത്വശക്തികളുമായി ഏറെക്കാലമായി നിലനിൽക്കുന്ന ഏറ്റുമുട്ടൽ പശ്ചാത്തലവും പരീക്ഷണത്തിന് കാരണമായതായി റിപ്പോർട്ടിൽ സൂചിപ്പിക്കുന്നു.


ഉ.കൊറിയയുടെ ആണവശേഷിയെക്കുറിച്ച് ലോകത്തിനു മുഴുവൻ തിരിച്ചറിവുണ്ടെന്ന് കിം മുന്നറിയിപ്പ് നൽകുകയും ചെയ്തിട്ടുണ്ട്. ബ്ലാക്ക്‌മെയിലും ഭീഷണിയും തുടരുകയാണെങ്കിൽ കൂടുതൽ ശക്തമായ സൈനിക, സാങ്കേതിക സന്നാഹങ്ങൾ സ്വന്തമാക്കുമെന്നും കിമ്മിന്റെ മുന്നറിയിപ്പുണ്ട്.

നാശം വിതക്കുമോ ഹ്വാസോങ്-17?

അപകടകാരിയെന്ന അർത്ഥത്തിൽ 'മോൺസ്റ്റർ മിസൈൽ' എന്നാണ് ഹ്വാസോങ്-17 പൊതുവെ വിളിക്കപ്പെടാറുള്ളത്. കഴിഞ്ഞ വർഷം നടന്ന സൈനിക പരേഡിൽ ഉ.കൊറിയ മിസൈൽ പ്രദർശിപ്പിച്ചിരുന്നു. 9,320 മൈൽ(ഏകദേശം 15,000 കി.മീറ്റർ) ദൂരപ്രദേശത്തുവരെ നാശംവിതക്കാൻ ഈ മിസൈലിനാകും. അതായത് സാധാരണനിലയിൽ ഉ.കൊറിയയിലെ താവളത്തിൽനിന്ന് വിക്ഷേപിച്ചാൽ അമേരിക്കയിലെത്തും മിസൈൽ! ഉ.കൊറിയയുടെ അവകാശവാദം ശരിയാണെങ്കില്‍ യു.എസ് നഗരങ്ങള്‍ വരെ ചാരമാക്കാന്‍ ഒറ്റ മിസൈല്‍ കൊണ്ടാകും.

പരീക്ഷണത്തിൽ 1,090 കി.മീറ്റർ ഉയരത്തിലും 6,248 ദൂരത്തിലും മിസൈൽ പറന്നെന്നാണ് ഉ.കൊറിയ അവകാശപ്പെടുന്നത്. ഇത്രയും ദൂരം പറന്ന ശേഷം ഉ.കൊറിയയ്ക്കും ജപ്പാനുമിടയിലുള്ള കടലിലാണ് മിസൈൽ പതിച്ചത്.

അവസാനമായി 2017 നവംബറിലായിരുന്നു ഹ്വാസോങ്-15 എന്ന പേരിലുള്ള ഭൂഖണ്ഡാന്തര മിസൈൽ ഉ.കൊറിയ പരീക്ഷിച്ചത്. ഇത് സമുദ്രനിരപ്പിൽനിന്ന് 4,475 കി.മീറ്റർ ഉയരത്തിലും 4,475 കി.മീറ്റർ ദൂരത്തിലും പറന്നാണ് ലക്ഷ്യസ്ഥാനത്ത് പതിച്ചത്. വെറും 53 മിനിറ്റിനകമാണ് മിസൈൽ 950 കി.മീറ്റർ ദൂരം പിന്നിട്ടത്.

Summary: North Korea has confirmed it test-fired its first intercontinental ballistic missile (ICBM) since 2017, Hwasong-17, the biggest ICBM has ever developed and is potentially able to deliver a nuclear warhead to anywhere in the United States

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News