ഓര്‍ഡര്‍ ചെയ്ത പിസയില്‍ നട്ടും ബോള്‍ട്ടും; പരാതിയുമായി യുവതി, പണം തിരികെ നല്‍‌കുമെന്ന് പിസ കമ്പനി

ലോകപ്രശസ്ത പിസ ബ്രാന്‍ഡായ ഡൊമിനോസില്‍ നിന്നാണ് യുവതി പിസ ഓര്‍ഡര്‍ ചെയ്തത്

Update: 2021-08-25 07:04 GMT

ഓണ്‍ലൈന്‍ വഴി ഓര്‍ഡര്‍ ചെയ്ത പിസയില്‍ നട്ടും ബോള്‍ട്ടും ആണികളും. യുകെയില്‍ നിന്നുള്ള ഒരു യുവതി ഓര്‍ഡര്‍ ചെയ്ത പിസയിലാണ് നട്ടും ബോള്‍ട്ടും കണ്ടെത്തിയത്. ലോകപ്രശസ്ത പിസ ബ്രാന്‍ഡായ ഡൊമിനോസില്‍ നിന്നാണ് യുവതി പിസ ഓര്‍ഡര്‍ ചെയ്തത്.

ലാങ്ഷെയര്‍ സ്വദേശിയായ ജെമ്മ ബാര്‍ട്ടര്‍ എന്ന യുവതിക്കാണ് കൂടുതല്‍ 'ചേരുവകളുള്ള' പിസ ലഭിച്ചത്. തനിക്ക് ലഭിച്ച പിസയുടെ ചിത്രങ്ങള്‍ ജെമ്മ ഫേസ്ബുക്കില്‍ ഷെയര്‍ ചെയ്തതോടെയാണ് സംഭവം ചര്‍ച്ചയായത്. ''എന്‍റെ ഡൊമിനോസ് ഓര്‍ഡറില്‍ ലഭിച്ച പിസ കണ്ട് ഞാന്‍ ശരിക്കും ഞെട്ടിപ്പോയി. ഇതില്‍ പകുതിയും ഞാന്‍ കഴിച്ചുവെന്നത് എനിക്ക് വിശ്വസിക്കാനായിട്ടില്ല. ഡൊമിനോസ് തീര്‍ച്ചയായും നിങ്ങളുടെ ഉല്‍പന്നങ്ങളില്‍ ഗുണനിലവാര പരിശോധന നടത്തണം. നട്ടും ബോള്‍ട്ടുമിട്ടാണ് ഈ പിസ ബേക്ക് ചെയ്തിരിക്കുന്നത്. നിങ്ങള്‍ക്ക് ലഭിക്കുന്ന പിസ കഴിക്കുന്നതിനു മുന്‍പ് ദയവായി പരിശോധിക്കുക'' ജെമ്മ ഫേസ്ബുക്കില്‍ കുറിച്ചു.

Advertising
Advertising

ഫ്ലീയിലെ തോൺടൺ-ക്ലീവ്ലീസ് ബ്രാഞ്ചിൽ നിന്നാണ് ജെമ്മ പിസ ഓർഡർ ചെയ്തത്. ജെമ്മയുടെ കുറിപ്പ് വൈറലായതോടെ ഖേദപ്രകടനവുമായി ഡൊമിനോസ് രംഗത്തെത്തി. ഉപഭോക്താക്കളുടെ സംതൃപ്തിയും സുരക്ഷയുമാണ് തങ്ങള്‍ക്ക് വലുതെന്നും അപൂര്‍വ്വമായിട്ടാണ് ഇങ്ങനെ സംഭവിച്ചതെന്നും ഡൊമിനോസ് പ്രസ്താവനയില്‍ പറഞ്ഞു. യുവതിക്ക് പിസയുടെ പണം മുഴുവന്‍ തിരികെ നല്‍കുമെന്നും കമ്പനി അറിയിച്ചു. 

Full View

Tags:    

Writer - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News