ലാഹോറിലെ തിരക്കേറിയ റോഡിലൂടെ ഒട്ടകപ്പക്ഷിയുടെ മരണപ്പാച്ചില്‍; വീഡിയോ
ഹൈവേയുടെ നടുവിലൂടെ ആക്രോശത്തോടെ ഓടുന്ന ഒട്ടകപ്പക്ഷിയുടെ വീഡിയോ സോഷ്യല്‍മീഡിയയില്‍ വൈറലായിരിക്കുകയാണ്
Update: 2021-10-28 03:28 GMT
ചീറിപ്പായുന്ന വാഹനങ്ങള്‍ക്കിടയിലൂടെ ഒട്ടകപ്പക്ഷിയുടെ മരണപ്പാച്ചില്‍. പാകിസ്താനിലെ ലാഹോറിലെ റോഡിലായിരുന്നു ഈ കാഴ്ച. ഹൈവേയുടെ നടുവിലൂടെ ആക്രോശത്തോടെ ഓടുന്ന ഒട്ടകപ്പക്ഷിയുടെ വീഡിയോ സോഷ്യല്‍മീഡിയയില്‍ വൈറലായിരിക്കുകയാണ്.
ലാഹോര്‍ കനാല്‍ റോഡിലാണ് സംഭവം. തിരക്കിട്ട് പായുന്ന ഒട്ടകപ്പക്ഷിയെ യാത്രക്കാരില്‍ പലരും വീഡിയോയില്‍ പകര്‍ത്തുകയും ചെയ്തു. എന്തോ ലക്ഷ്യം വച്ച് ഓടുന്ന മട്ടിലാണ് ഒട്ടകപ്പക്ഷിയുടെ പോക്ക്. 80,000ത്തിലധികം പേരാണ് ഇതുവരെ വീഡിയോ കണ്ടത്. സംഭവത്തില്‍ മൃഗശാല സൂക്ഷിപ്പുകാരാണ് ഉത്തരവാദിയെന്നാണ് വീഡിയോ കണ്ടവരുടെ അഭിപ്രായം.