ഇന്ത്യന്‍ യുവാവിനെ വിവാഹം കഴിക്കാന്‍ പാക് യുവതി കൊല്‍ക്കത്തയില്‍

പ്രതിശ്രുത വരന്‍ സമീര്‍ ഖാനും കുടുംബാംഗങ്ങളും ചേര്‍ന്ന് വാദ്യമേളങ്ങളോടെയാണ് വധുവിനെ സ്വീകരിച്ചത്

Update: 2023-12-06 06:07 GMT
Editor : Jaisy Thomas | By : Web Desk

സമീറും ജുവൈരിയയും

Advertising

ചണ്ഡീഗഡ്: ഇന്ത്യന്‍ കാമുകനെ വിവാഹം കഴിക്കാനായി പാക് യുവതി അതിര്‍ത്തി കടന്ന് കൊല്‍ക്കത്തയിലെത്തി. വാഗാ അട്ടാരി അതിര്‍ത്തി കടന്നാണ് കറാച്ചി സ്വദേശിയായ ജുവൈരിയ ഖാനെത്തിയത്. പ്രതിശ്രുത വരന്‍ സമീര്‍ ഖാനും കുടുംബാംഗങ്ങളും ചേര്‍ന്ന് വാദ്യമേളങ്ങളോടെയാണ് വധുവിനെ സ്വീകരിച്ചത്.

45 ദിവസത്തെ വിസയാണ് ജുവൈരിയക്ക് അനുവദിച്ചത്. നേരത്തെ രണ്ടുതവണ വിസ നിഷേധിച്ചിരുന്നു. കൂടാതെ കോവിഡ് മഹാമാരിയും മറ്റു കാരണങ്ങളാലുമാണ് യുവതി ഇന്ത്യയിലെത്താന്‍ വൈകിയത്. അടുത്ത വർഷം ജനുവരിയിൽ വിവാഹം നടക്കുമെന്ന് അട്ടാരിയിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കവെ ദമ്പതികള്‍ പറഞ്ഞു. "എനിക്ക് 45 ദിവസത്തെ വിസ അനുവദിച്ചു. ഇവിടെ വന്നതിൽ എനിക്ക് അതിയായ സന്തോഷമുണ്ട്. എത്തിയപ്പോള്‍ തന്നെ എനിക്ക് വളരെയധികം സ്നേഹം ലഭിച്ചു. ജനുവരി ആദ്യവാരം വിവാഹം നടക്കും," ജൂവൈരിയ ഖാന്‍ കൂട്ടിച്ചേര്‍ത്തു. ''രണ്ട് തവണ വിസയ്ക്ക് ശ്രമിച്ചെങ്കിലും മൂന്നാം തവണയാണ് ഭാഗ്യം ലഭിച്ചത്. ഇത് സന്തോഷകരമായ അവസാനവും സന്തോഷകരമായ തുടക്കവുമാണ്.'' യുവതി വ്യക്തമാക്കി.

''2018 മേയില്‍ ഉപരിപഠനത്തിനായി ജര്‍മനിയില്‍ പോയശേഷം നാട്ടിലെത്തിയതായിരുന്നു ഞാന്‍. അമ്മയുടെ ഫോണില്‍ ജുവൈരിയയുടെ ഫോട്ടോ കണ്ടപ്പോള്‍ താല്‍പര്യം തോന്നി. അവളെ വിവാഹം വിവാഹം കഴിക്കാൻ ആഗ്രഹിക്കുന്നുവെന്ന് ഞാൻ അമ്മയോട് പറഞ്ഞു," സമീര്‍ ഖാന്‍ ജുവൈരിയയെ കണ്ടെത്തിയതിനെക്കുറിച്ച് വിശദീകരിച്ചു. ജർമ്മനിയിൽ ആയിരുന്ന കാലത്തെ - ആഫ്രിക്ക, സ്പെയിൻ, യുണൈറ്റഡ് സ്റ്റേറ്റ്സ്, മറ്റ് രാജ്യങ്ങൾ എന്നിവിടങ്ങളിൽ നിന്നുള്ള സുഹൃത്തുക്കൾ വിവാഹത്തിൽ പങ്കെടുക്കാൻ സാധ്യതയുണ്ടെന്ന് ഖാൻ പറഞ്ഞു.

Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News