'ഏകാന്തത' അനുഭവിക്കാൻ വയ്യ; അഞ്ചാമതും വിവാഹം കഴിച്ച് 56 കാരനായ പാക് സ്വദേശി

എട്ടാമത്തെ മകളുടെ വിവാഹ ദിവസം തന്നെയായിരുന്നു ഇയാളുടെ വിവാഹം

Update: 2022-10-03 01:50 GMT
Editor : Lissy P | By : Web Desk

ഇസ്‍ലാമാബാദ്:  പലവിധ കാരണങ്ങളാല്‍ വീണ്ടും വിവാഹം ചെയ്യുന്നവര്‍ ഏറെയാണ്.  പാക്കിസ്ഥാനില്‍  56 കാരനും 11 മക്കളുടെ പിതാവുമായ അഞ്ചാമതും വിവാഹിതനായ കഥയാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നത്.  ഏകാന്തത അനുഭവപ്പെടാതിരിക്കാനാണ് ഈ വിവാഹമെന്ന് അദ്ദേഹം വെളിപ്പെടുത്തി. 56 കാരനായ ഷൗക്കത്തിന് മുൻ വിവാഹങ്ങളിൽ 10 പെൺകുട്ടികളും ഒരു ആൺകുട്ടിയുമാണുള്ളത്. 40 പേരക്കുട്ടികളും 11 മരുമക്കളുമുണ്ട്. കുടുംബത്തിൽ ആകെ 62 അംഗങ്ങളുണ്ട്.

യൂട്യൂബറും കണ്ടന്റ് ക്രിയേറ്ററുമായ യാസിർ ഷാമിയുമായി നടത്തിയ അഭിമുഖത്തിലാണ് പാക് സ്വദേശി തന്റെ ജീവിത കഥ വെളിപ്പെടുത്തിയത്. പെൺമക്കൾ തന്നെയാണ് തനിക്ക് വേണ്ടി പുതിയ ജീവിതപങ്കാളിയെ കണ്ടെത്തിയതെന്ന് ഷൗക്കത്ത് പറയുന്നു.

Advertising
Advertising

എട്ട് പെൺമക്കളും അദ്ദേഹത്തിന്റെ ഏക മകനും അഞ്ചാമത്തെ വിവാഹത്തിന് മുമ്പ് വിവാഹിതരായിരുന്നു. ബാക്കി പെൺമക്കൾ കൂടി വിവാഹിതരായാൽ പിതാവ് ഒറ്റപ്പെടും എന്ന ചിന്തയിൽ നിന്നാണ് ഈ വിവാഹമെന്നും അദ്ദേഹം പറയുന്നു. എട്ടാമത്തെ മകളുടെ വിവാഹ ദിവസം തന്നെയായിരുന്നു ഷൗക്കത്തിന്റെയും വിവാഹം. തന്റെ മുന് ഭാര്യമാരെല്ലാം മരിച്ചെന്നാണ് ഇയാൾ പറയുന്നത്.

വിവാഹത്തെക്കുറിച്ച് ചോദിച്ചപ്പോൾ, പ്രായം ഒരു വലിയ ഘടകമല്ലെന്നും ഒരാളുടെ 'ഹൃദയത്തിന്റെ ചെറുപ്പമാണ് പ്രധാനമെന്നും ഷൗക്കത്ത് പറഞ്ഞു. അതേസമയം,വലിയ കുടുംബത്തിലേക്ക് എത്തിച്ചേർന്നതിൽ ഒരുപാട് സന്തോഷമുണ്ടെന്നായിരുന്നു പുതിയ ഭാര്യയുടെ പ്രതികരണം.

Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News