ചീറിപ്പാഞ്ഞ് വാഹനങ്ങള്‍; തിരക്കേറിയ റോഡില്‍ വിമാനമിറക്കി: വീഡിയോ

നാലുവരിപ്പാതയില്‍ നിരവധി കാറുകള്‍ സഞ്ചരിക്കുന്നതും വീഡിയോയില്‍ കാണാം

Update: 2022-07-12 02:56 GMT

ന്യൂയോര്‍ക്ക്: എഞ്ചിന്‍ തകരാറിലായതിനെ തുടര്‍ന്ന് അമേരിക്കയിലെ തിരക്കേറിയ ഹൈവേയില്‍ സിംഗിള്‍ എഞ്ചിന്‍ വിമാനം ഇറക്കി. നാലുവരിപ്പാതയില്‍ നിരവധി കാറുകള്‍ സഞ്ചരിക്കുന്നതും വീഡിയോയില്‍ കാണാം.നോര്‍ത്ത് കരോലിനയിലെ നാലുവരിപ്പാതയിലാണ് വിമാനം ഇറക്കിയത്. പൈലറ്റിന് 100 മണിക്കൂറില്‍ താഴെ വിമാനം പറത്തിയ പരിചയമേയുള്ളൂവെന്ന് റിപ്പോര്‍ട്ടുകളില്‍ പറയുന്നു.

Full View

കോക്ക്പിറ്റിൽ നിന്നുള്ള പൈലറ്റിന്‍റെ ഗ്രോപ്രോ ക്യാമറയിൽ പതിഞ്ഞ ദൃശ്യങ്ങള്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. വിമാനത്തിന്‍റെ എമര്‍ജന്‍സി ലാന്‍ഡിംഗ് സോഷ്യല്‍മീഡിയയില്‍ വൈറലായിട്ടുണ്ട്. പ്രശ്നങ്ങളൊന്നുമില്ലാതെ പൈലറ്റിന് വിമാനം വിജയകരമായി ലാൻഡ് ചെയ്യാൻ കഴിഞ്ഞതായി സ്വെയിൻ കൗണ്ടി ഡെപ്യൂട്ടി പറഞ്ഞു. വിമാനം ലാന്‍ഡ് ചെയ്യാന്‍ തുടങ്ങുമ്പോള്‍ റോഡിലെ മറ്റു ഡ്രൈവർമാർ ജാഗ്രത പാലിക്കുന്നതും വേഗത കുറയ്ക്കുന്നതും വിമാനത്തിന് ഇടം നൽകുന്നതും ഹൈവേയിൽ സുരക്ഷിതമായി ഇറക്കുന്നതും വീഡിയോയില്‍ കാണാം.

Full View

Tags:    

Writer - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ജെയ്സി തോമസ്

By - Web Desk

contributor

Similar News