ഭാര്യക്ക് ഡിമെൻഷ്യ; വിവാഹ മോചനത്തിനൊരുങ്ങി പോർഷെ തലവൻ വുൾഫ്ഗാങ് പോർഷെ

വിവാഹമോചന വാർത്തക്കൊപ്പം, 59 വയസ്സുള്ള മുൻ മോഡലായ ഗബ്രിയേല പ്രിൻസെസിൻ സു ലെയ്നിംഗനുമായി വൂൾഫ്ഗാംഗ് അടുക്കുന്നുവെന്ന റിപ്പോർട്ടുകളും പുറത്തുവരുന്നുണ്ട്

Update: 2023-03-26 14:05 GMT
Editor : abs | By : Web Desk

വുൾഫ്ഗാങ് പോർഷെ

ആഡംബര കാർ ബ്രാൻഡായ പോർഷെയുടെ തലവൻ വുൾഫ്ഗാങ് പോർഷെ വിവാഹമോചനത്തിനൊരുങ്ങുന്നു. ഭാര്യ ക്ലോഡിയ ഡിമൻഷ്യ രോഗ ബാധിതയാണെന്നതാണ് വിവാഹബന്ധം വേർപ്പെടുത്താനുള്ള കാരണമെന്ന് ന്യൂയോർക്ക് പോസ്റ്റ് റിപ്പോർട്ട് ചെയ്യുന്നു.

74 വയസ്സുള്ള ക്ലോഡിയയെ കഴിഞ്ഞ രണ്ട് വർഷമായി നാല് കെയർടേക്കർമാരാണ് പരിപാലിക്കുന്നത് അവർക്ക് മാസങ്ങളായി സ്വതന്ത്രമായി നീങ്ങാൻ കഴിയുന്നില്ലെന്നും ഓർമക്കുറവ് ബാധിച്ചിട്ടുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു. ഇത് കാരണം അവരോടപ്പമുള്ള ജീവിതം ഏറെ ബുദ്ധിമുട്ടാണെന്ന് പോർഷെ മേധാവി പറഞ്ഞതായി അടുത്ത വൃത്തങ്ങൾ വെളിപ്പെടുത്തുന്നു.

Advertising
Advertising

ഓസ്ട്രിയയിൽ താമസിക്കുന്ന വുൾഫ്ഗാങ്ങ് മുമ്പ് സംവിധായിക സൂസൻ ബ്രെസ്സറുമായി 1988-ൽ വിവാഹിതനായിരുന്നു. 2008-ൽ വിവാഹമോചനം നേടി. ഇതിൽ രണ്ട് കുട്ടികളുണ്ട്. നിലവിൽ പോർഷെ ഓട്ടോമൊബൈൽ ഹോൾഡിംഗ് എസ്ഇയുടെ സൂപ്പർവൈസറി ബോർഡ് ചെയർമാനാണ് വോൾഫ്ഗാംഗ്. മുൻ പോർഷെ എജി ഡിസൈനറും സിഇഒയുമായ ഫെർഡിനാൻഡ് പോർഷെ ജൂനിയറിന്റെയും ഡൊറോത്തിയ റീറ്റ്‌സിന്റെയും മൂത്ത മകനാണ് ഈ ബിസിനസുകാരൻ, അവരുടെ കുടുംബ സ്വത്ത് ഏകദേശം 22 ബില്യൺ ഡോളറാണെന്നാണ് കണക്കാക്കപ്പെടുന്നത്. പോർഷെ എജി സ്ഥാപിച്ചത് അദ്ദേഹത്തിന്റെ മുത്തച്ഛനായ ഫെർഡിനാൻഡ് പോർഷെ സീനിയറാണ്.

വിവാഹമോചന വാർത്തയ്ക്കൊപ്പം, 59 വയസ്സുള്ള മുൻ മോഡലായ ഗബ്രിയേല പ്രിൻസെസിൻ സു ലെയ്നിംഗനുമായി വൂൾഫ്ഗാംഗ് അടുക്കുന്നുവെന്ന റിപ്പോർട്ടുകളും പുറത്തുവരുന്നുണ്ട്.

Tags:    

Writer - അലി കൂട്ടായി

contributor

Editor - abs

contributor

By - Web Desk

contributor

Similar News