സൂപ്പർ കാറുകൾ, പ്രൈവറ്റ് ജെറ്റ്... ഇതാ ലോകത്തിലെ ഏറ്റവും ധനികനായ കുട്ടി; വെറും ഒമ്പത് വയസ്സ്!

യെല്ലോ ഫെരാരി, ബെന്റ്‌ലി ഫ്‌ലയിംഗ് സ്പർ, റോൾസ് റോയ്‌സ് വ്രൈത്ത് തുടങ്ങി സൂപ്പർ കാറുകളുടെ ഒരു നിര തന്നെ കക്ഷിക്ക് സ്വന്തമായുണ്ട്

Update: 2022-01-29 06:03 GMT
Editor : abs | By : Web Desk

ഒമ്പതാം വയസ്സിൽ ഒരു കുട്ടിക്ക് എത്ര സമ്പാദ്യമുണ്ടാകും? കുഴക്കുന്ന ചോദ്യമായി തോന്നുന്നുണ്ടെങ്കിൽ നൈജീരിയയിൽ നിന്നുള്ള ഒരൊമ്പതുകാരനെ പരിചയപ്പെടാം. ചെറിയ പുള്ളിയല്ല, സ്വന്തമായി വിമാനവും സൂപ്പർ കാറുകളും ആഡംബര വീടുകളുമെല്ലാമുള്ള ഒന്നൊന്നര കക്ഷി. പേര് മുഹമ്മദ് അവാൽ മുസ്തഫ. മോംഫ ജൂനിയർ എന്നും വിളിക്കും.

നൈജീരിയയിലെ ലാഗോസിൽ നിന്നുള്ള അതിസമ്പന്നനും ഇന്റർനെറ്റ് സെലിബ്രിറ്റിയുമായ ഇസ്മയിലിയ മുസ്തഫയുടെ മകനാണ് മോംഫ ജൂനിയർ. ആറാം വയസ്സിലാണ് ആദ്യത്തെ മാൻസൺ കുട്ടി  സ്വന്തമാക്കിയത്. ഇതുമാത്രമല്ല, സ്വന്തം ജെറ്റിൽ കറങ്ങുന്നതും പുള്ളിക്ക് ഹരമാണെന്ന് ദ സൺ റിപ്പോർട്ടു ചെയ്യുന്നു. ലാഗോസിലെയും ദുബൈയിലെയും ബംഗ്ലാവുകള്‍ക്കിടയിലാണ് മിക്കവാറും സഞ്ചാരങ്ങള്‍. സാധാരണ കുട്ടികൾ ഗെയിം കളിച്ചു നടക്കുന്ന പ്രായത്തിലാണ് മോംഫയുടെ ആകാശ സഞ്ചാരം. 

Advertising
Advertising

യെല്ലോ ഫെരാരി, ബെന്റ്‌ലി ഫ്‌ലയിംഗ് സ്പർ, റോൾസ് റോയ്‌സ് വ്രൈത്ത് തുടങ്ങി സൂപ്പർ കാറുകളുടെ ഒരു നിര തന്നെ സ്വന്തമായുണ്ട്. വെർസേസ്, ഗൂച്ചി തുടങ്ങിയ അന്താരാഷ്ട്ര ബ്രാൻഡുകൾ ഉൾപ്പെടെയുള്ള സ്‌റ്റൈലിഷ്, ഡിസൈനർ വസ്ത്രങ്ങൾ ധരിച്ച് തന്റെ സൂപ്പർകാറുകൾക്ക് അരികിൽ നിൽക്കുന്ന ചിത്രങ്ങളാണ് കുട്ടി ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെ പോസ്റ്റുചെയ്തിരിക്കുന്നത്. ജെറ്റിലിരുന്ന് ഭക്ഷണം കഴിക്കുന്ന ചിത്രങ്ങളും ഇൻസ്റ്റ അക്കൗണ്ടിലുണ്ട്. ഇൻസ്റ്റഗ്രാമിൽ 29,800 പേരാണ് മോംഫ ജൂനിയറിനെ ഫോളോ ചെയ്യുന്നത്.

1.1 ദശലക്ഷം ഫോളോവേഴ്‌സുള്ള സെലിബ്രിറ്റിയാണ് മോംഫ സീനിയർ എന്നറിയപ്പെടുന്ന പിതാവ് ഇസ്മയിലിയ മുസ്തഫ. ഈയിടെ നൈജീരിയൻ അധികൃതർ ധനാപഹരണത്തിന് ഇദ്ദേഹത്തിനെതിരെ  കേസെടത്തിയിരുന്നു. ഇദ്ദേഹത്തിന്റെ ഉടമസ്ഥതയിലുള്ള ഇസ്മലോബ് ഗ്ലോബൽ ഇൻവസ്റ്റ്‌മെന്റ് ലിമിറ്റഡ് കമ്പനി ആറു ബില്യൺ നൈറയുടെ തട്ടിപ്പു നടത്തി എന്നാണ് എകണോമിക് ആൻഡ് ഫൈനാൻഷ്യൽ ക്രൈംസ് കമ്മിഷൻ പറയുന്നത്.

Tags:    

Writer - abs

contributor

Editor - abs

contributor

By - Web Desk

contributor

Similar News