ഇലോൺ മസ്കിന്റെ ഇന്ത്യ സന്ദർശനം മാറ്റി

പ്രധാനമന്ത്രി ന​രേന്ദ്ര മോദിയുമായി കൂടിക്കാഴ്ചയും നിശ്ചയിച്ചിരുന്നു

Update: 2024-04-20 06:55 GMT
Advertising

ന്യൂയോർക്ക്: ടെസ്‍ല സി.ഇ.ഒ ഇലോൺ മസ്കിന്റെ ഇന്ത്യ സന്ദർശനം മാറ്റിവെച്ചതായി റിപ്പോർട്ട്. ഏപ്രിൽ 21, 22 തീയതികളിലായിരുന്നു മസ്ക് ഇന്ത്യയിലെത്തുമെന്ന് അറിയിച്ചിരുന്നത്. പ്രധാനമന്ത്രി ന​രേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്താനും നിശ്ചയിച്ചിരുന്നു.

മോദിയുമായുള്ള കൂടിക്കാഴ്ചക്കായി കാത്തിരിക്കുകയാണെന്നാണ് ഏപ്രിൽ പത്തിന് മസ്ക് എക്സിൽ കുറിച്ചത്. ഇന്ത്യയിൽ ടെസ്‍ല 2-3 ബില്യൺ ഡോളറിന്റെ നിക്ഷേപം ​പ്രഖ്യാപിക്കുമെന്നും റിപ്പോർട്ടുകളുണ്ട്. ഇലോൺ മസ്കിന്റെ സന്ദർശനം ബി.ജെ.പി തെരഞ്ഞെടുപ്പ് പ്രചാരണ ആയുധമാക്കിയിരുന്നു.

നിർഭാഗ്യവശാൽ, ടെസ്‍ലയുമായി ബന്ധപ്പെട്ട തിരക്കുകൾ കാരണം ഇന്ത്യയിലേക്കുള്ള സന്ദർശനം വൈകുമെന്ന് ഇലോൺ മസ്ക് എക്സിൽ അറിയിച്ചു. ഈ വർഷം തന്നെ ഇന്ത്യയിലെത്താനാണ് ആഗ്രഹമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കഴിഞ്ഞവർഷം ജൂണിൽ മോദി അമേരിക്ക സന്ദർശിച്ചപ്പോൾ ഇലോൺ മസ്കുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ലോകത്തിലെ മുൻനിര ഇലക്ട്രിക് വാഹന നിർമാണ കമ്പനിയായ ടെസ്‍ലയെ ഇന്ത്യയിൽ അവതരിപ്പിക്കുന്നതുമായി ബന്ധപ്പെട്ട ചർച്ചകൾ അന്ന് നടന്നിരുന്നു.

Full View
Tags:    

Writer - വി.കെ. ഷമീം

Senior Web Journalist

Editor - വി.കെ. ഷമീം

Senior Web Journalist

By - Web Desk

contributor

Similar News