ഹമാസ് അക്രമണത്തിൽ 22 ഇസ്രായേലികൾ കൊല്ലപ്പെട്ടതായി റോയിട്ടേസ്

സിദ്‌റത്തിൽ ഹമാസും ഇസ്രായേൽ സൈന്യവും തമ്മിലുള്ള ഏറ്റുമുട്ടലിൽ 10 ഇസ്രായേൽ പൗരമാർ കൊല്ലപ്പെട്ടു

Update: 2023-10-07 12:37 GMT

ജറുസലെം: ഹമാസ് അക്രമണത്തിൽ 22 ഇസ്രായേലികൾ കൊല്ലപ്പെട്ടതായി റോയിട്ടേസ് വാർത്താ ഏജൻസിയുടെ റിപ്പോർട്ട്. അതിനിടെ അഞ്ഞൂറിലേറെ പേർക്ക് പരിക്കേറ്റിട്ടുണ്ടെന്ന് ഇസ്രായേൽ സൈന്യം അറിയിച്ചു. പരിക്കേറ്റ 545 പേരെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. ആക്രമണത്തിൽ 300 പേർക്ക് പരിക്കേറ്റിട്ടുണ്ടെന്നും ഇതിൽ 40 പേർ അതീവ ഗുരുതര നിലയിലാണെന്നും നേരത്തെ റിപ്പോർട്ട് വന്നിരുന്നു. അതേസമയം, സിദ്‌റത്തിൽ ഹമാസും ഇസ്രായേൽ സൈന്യവും തമ്മിലുള്ള ഏറ്റുമുട്ടൽ തുടരുകയാണ്. ഏറ്റുമുട്ടലിൽ 10 ഇസ്രായേൽ പൗരമാർ കൊല്ലപ്പെട്ടിട്ടുണ്ട്.

Advertising
Advertising

ഇതുകൂടാതെ ഗസ്സ മുനമ്പിലെ 14 കേന്ദ്രങ്ങളിൽ സായുധ ഏറ്റുമുട്ടൽ തുടരുന്നുണ്ട്. യുദ്ധം തുടരുമെന്ന് നെതന്യാഹു നേരത്തെ പറഞ്ഞിരുന്നു. ഗസ്സക്ക് നേരെ കരയുദ്ധവും പരിഗണയിലെന്ന് ഇസ്രായേൽ സൈന്യം അറിയിച്ചു. അതേസമയം ജനങ്ങൾ സൈനിക നിർദേശം അനുസരിക്കണമെന്നും യുദ്ധത്തെ കുറിച്ച് ഒരു പ്രസ്താവനയും മന്തിമാർ നടത്തരുതെന്നും നെതന്യാഹു അറിയിച്ചിരുന്നു.

മൂന്ന് കൂടിയേറ്റ കോളനികളുടെ നിയന്ത്രണം ഹമാസിന്റെ പക്കലാണ്. 35 ഇസ്രയേലികൾ ഹമാസ് പിടിയിലാണെന്ന് ഇസ്രായേൽ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്. അതേസമയം, അൽ അഖ്‌സ പള്ളിയുടെ പവിത്രത സംരക്ഷിക്കാനാണ് പുതിയ പ്രതിരോധമെന്ന് ഹമാസ് വ്യക്തമാക്കി. വെസ്റ്റ് ബാങ്കിലെയും ജെറുസലെമിലെയും ഫലസ്തീനികളോട് പ്രതിരോധിനിറങ്ങാൻ ഹമാസ് ആഹ്വാനം ചെയ്യുകയും ചെയ്തു.

Tags:    

Writer - നസീഫ് റഹ്മാന്‍

sub editor

Editor - നസീഫ് റഹ്മാന്‍

sub editor

By - Web Desk

contributor

Similar News