ചൈനയുമായുള്ള സുവർണ കാലഘട്ടം അവസാനിച്ചു: റിഷി സുനക്

തങ്ങളുടെ മൂല്യങ്ങൾക്കും താത്പര്യങ്ങൾക്കും ചൈന വലിയ വെല്ലുവിളിയാണ് ഉയർത്തുന്നതെന്ന് റിഷി സുനക്

Update: 2022-11-29 13:48 GMT
Advertising

ലണ്ടൻ: ചൈനയുമായുള്ള സുവർണകാലഘട്ടം അവസാനിച്ചെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി റിഷിസുനക്. തങ്ങളുടെ മൂല്യങ്ങൾക്കും താത്പര്യങ്ങൾക്കും ചൈന വലിയ വെല്ലുവിളിയാണ് ഉയർത്തുന്നതെന്നും അത് തങ്ങൾ മനസിലാക്കുന്നു എന്നും റിഷി സുനക് പറഞ്ഞു.   

ചൈനയുടെ സീറോ കോവിഡ് നയത്തിനും ലോകഡൗൺ നിയന്ത്രണങ്ങൾക്കും എതിരായ പ്രതിഷേധം ചൈനീസ് സർക്കാർ കണ്ടില്ലെന്ന് നടിക്കരുത്. ചൈനീസ് സർക്കാറിനെതിരെ ആപൂർവമായി മാത്രമേ ഇത്തരം പ്രതിഷേധങ്ങൾ നടക്കാറുള്ളൂ. അതുകൊണ്ട് തന്നെ ലോകം ഇക്കാര്യങ്ങൾ ശ്രദ്ധിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ഷാങ്ഹായിൽ കൊവിഡ് വിരുദ്ധ പ്രതിഷേധം റിപ്പോർട്ട് ചെയ്യുന്നതിനിടെ ബിബിസി മാധ്യമ പ്രവർത്തകന് മർദനമേറ്റ സാഹചര്യത്തിൽ ഇരു രാജ്യങ്ങളുടെയും ബന്ധത്തിൽ ചില വിള്ളൽ വീണിരുന്നു. ഈ സമയത്ത് തന്നെയാണ് ബ്രിട്ടീഷ് പ്രധാനമന്ത്രിയുടെ പുതിയ പ്രസ്താവന.

Tags:    

Writer - ഫസ്ന പനമ്പുഴ

contributor

Editor - ഫസ്ന പനമ്പുഴ

contributor

By - Web Desk

contributor

Similar News