നിര്‍മിത ബുദ്ധി രണ്ടു വര്‍ഷത്തിനകം മനുഷ്യരെ കൊല്ലാന്‍ തുടങ്ങുമെന്ന് ഋഷി സുനകിന്‍റെ ഉപദേശകന്‍

അഡ്വാൻസ്ഡ് റിസർച്ച് ആൻഡ് ഇൻവെൻഷൻ ഏജൻസിയുടെ (ആരിയ) ചെയർമാൻ കൂടിയാണ് ക്ലിഫോര്‍ഡ്

Update: 2023-06-08 06:01 GMT

മറ്റ് ക്ലിഫോര്‍ഡ്

ലണ്ടന്‍: ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ് (എഐ) സംവിധാനങ്ങൾ രണ്ട് വർഷത്തിനുള്ളിൽ നിരവധി മനുഷ്യരെ കൊല്ലാൻ' ശക്തമാകുമെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനകിന്‍റെ ഉപദേശകന്‍ മാറ്റ് ക്ലിഫോര്‍ഡ് മുന്നറിയിപ്പ് നൽകിയതായി ഇൻഡിപെൻഡന്‍റ് റിപ്പോർട്ട് ചെയ്തു. അഡ്വാൻസ്ഡ് റിസർച്ച് ആൻഡ് ഇൻവെൻഷൻ ഏജൻസിയുടെ (ആരിയ) ചെയർമാൻ കൂടിയാണ് ക്ലിഫോര്‍ഡ്.

നിരവധി മരണങ്ങൾക്ക് കാരണമായേക്കാവുന്ന സൈബർ, ജൈവ ആയുധങ്ങൾ സൃഷ്ടിക്കാൻ നിര്‍മിത ബുദ്ധിക്ക് കഴിവുണ്ടെന്ന് ക്ലിഫോര്‍ഡ് ടോക്ക് ടിവിക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. ആഗോളതലത്തില്‍ എഐ നിര്‍മാതാക്കളെ നിയന്ത്രിക്കാന്‍ സാധിച്ചില്ലെങ്കില്‍ മനുഷ്യര്‍ക്ക് നേരിടാന്‍ സാധിക്കാത്ത അത്രയും ശക്തമായ സംവിധാനങ്ങള്‍ രൂപപ്പെടുമെന്ന് അദ്ദേഹം പറഞ്ഞു. എഐ സാങ്കേതിക വിദ്യ പലവിധത്തിലുള്ള സമീപകാല, ദീര്‍ഘകാല അപകട സാധ്യതകള്‍ ഉയര്‍ത്തുന്നുണ്ട്. സമീപകാല അപകടസാധ്യതകള്‍ വളരെ ഭയാനകമാണ്. ജൈവായുധങ്ങളുടെ നിര്‍മാണം പഠിപ്പിക്കാനും വലിയ തോതിലുള്ള സൈബര്‍ ആക്രമണങ്ങള്‍ നടത്തുന്നതിനുമെല്ലാം എ ഐ ഉപയോഗിക്കപ്പെടാമെന്നും അദ്ദേഹം പറഞ്ഞു. മനുഷ്യനേക്കാള്‍ ബുദ്ധിശക്തിയുള്ള ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സ് സൃഷ്ടിക്കാന്‍ ശ്രമിച്ചാല്‍, അത് എങ്ങനെ നിയന്ത്രിക്കണമെന്ന് നമുക്കറിയില്ല. അത് ഇപ്പോളും ഭാവിയിലും എല്ലാത്തരം അപകടസാധ്യതകള്‍ക്കും സാധ്യത സൃഷ്ടിക്കുമെന്നും ക്ലിഫോര്‍ഡ് പറയുന്നു.

Advertising
Advertising

എന്നിരുന്നാലും, എഐ ശരിയായ രീതിയിൽ ഉപയോഗിക്കുകയാണെങ്കിൽ, നല്ലതിനായുള്ള ഒരു ശക്തിയാകുമെന്നും അദ്ദേഹം പറഞ്ഞു.ഇത്തരം ആശങ്കകൾ ഈ മേഖലയിലെ എണ്ണമറ്റ വിദഗ്ധരും പങ്കുവെച്ചിട്ടുണ്ട്. അടുത്തിടെ, ടെക്ക് സ്ഥാപനമായ സ്റ്റെബിലിറ്റി എഐയുടെ സ്ഥാപകനായ ഇമാദ് മൊസ്റ്റാക്ക്, എഐക്ക് നമ്മളേക്കാൾ വളരെ കഴിവുള്ളവരാകാനും ആത്യന്തികമായി മനുഷ്യരാശിയെ നിയന്ത്രിക്കാനും കഴിയുമെന്ന് മുന്നറിയിപ്പ് നൽകിയിരുന്നുഅടുത്തിടെ, "ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്‍റെ ഗോഡ്ഫാദർ" എന്ന് വിളിക്കപ്പെടുന്ന ഒരു കമ്പ്യൂട്ടർ ശാസ്ത്രജ്ഞൻ എഐ സാങ്കേതികവിദ്യയുടെ അപകടങ്ങളെക്കുറിച്ച് സംസാരിക്കാൻ ഗൂഗിളിലെ ജോലി ഉപേക്ഷിച്ചതും ഈയിടെയാണ്. ഈ രംഗത്ത് കൈവരിച്ച മുന്നേറ്റങ്ങൾ സമൂഹത്തിനും മാനവികതയ്ക്കും അഗാധമായ അപകടസാധ്യതകൾ ഉളവാക്കുന്നതായി അദ്ദേഹം പറഞ്ഞു.

Tags:    

Writer - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News