ആയത്തുല്ല അലി ഖാംനഇക്കെതിരായ ഏതൊരു ആക്രമണവും യുദ്ധപ്രഖ്യാപനമെന്ന് ഇറാൻ

ഖാംനഇയെ വധിക്കാനോ സ്ഥാനത്തുനിന്ന് നീക്കാനോ യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് ശ്രമിക്കുന്നതായ റിപ്പോർട്ടുകള്‍ക്ക് പിന്നാലെയാണ്​ ഇറാൻ പ്രസിഡന്റി​ന്റെ പ്രതികരണം

Update: 2026-01-20 07:45 GMT

തെഹ്‌റാൻ: പരമോന്നത നേതാവ് ആയത്തുല്ല അലി ഖാംനഇക്കെതിരായ ഏതൊരു ആക്രമണവും യുദ്ധപ്രഖ്യാപനമായിരിക്കുമെന്ന് ഇറാൻ പ്രസിഡന്റ് മസൂദ് പെസെഷ്കിയാൻ മുന്നറിയിപ്പ് നൽകി. ഖാംനഇയെ വധിക്കാനോ സ്ഥാനത്തുനിന്ന് നീക്കാനോ യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് ശ്രമിക്കുന്നതായ റിപ്പോർട്ടുകള്‍ക്ക് പിന്നാലെയാണ്​ ഇറാൻ പ്രസിഡന്റി​ന്റെ പ്രതികരണം.

ഇറാൻ ജനത ജീവിതത്തിൽ വല്ല ബുദ്ധിമുട്ടുകളും പരിമിതികളും നേരിടുന്നുണ്ടെങ്കിൽ അതിനു വഴിയൊരുക്കിയത് ​പടിഞ്ഞാറൻ രാജ്യങ്ങൾ​ അടിച്ചേൽപിച്ച മനുഷ്യത്വരഹിതമായ ഉപരോധങ്ങളാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഖാംനഈയുടെ അടുത്ത അനുയായിയും ദേശീയ സുരക്ഷ കൗൺസിൽ തലവനുമായ അലി ലാരിജാനി ഉൾപ്പെടെ ഇറാന്റെ ഉന്നതതല നേതാക്കൾക്കെതിരെ യുഎസ് ട്രഷറി വകുപ്പ്​ കഴിഞ്ഞ ദിവസം ഉപരോധം പ്രഖ്യാപിച്ചിരുന്നു.

അതിനിടെ, പ്രക്ഷോഭത്തിൽ അണിചേർന്നവരെ കണ്ടെത്താനും ശിക്ഷിക്കാനും ഇറാൻ സർക്കാർ ശ്രമം തുടരുകയാണ്​. കുറ്റസമ്മതം നടത്തി രംഗത്തു വരാൻ തയാറാകുന്ന പ്രക്ഷോഭകാരികൾക്ക്​ നേരിയ ശിക്ഷ മാത്രമാകും നൽകുകയെന്ന്​ നാഷനൽ പൊലിസ്​ മേധാവി പറഞു. അതേസമയം, ഇറാനിൽ നിന്നുള്ള ഏതൊരു ആക്രമണവും തന്‍റെ രാജ്യം ശക്​തമായി നേരിടുമെന്ന്​ ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു മുന്നറിയിപ്പ്​ നൽകി. ഇറാനിൽ വൈകാതെ എന്തും സംഭവിക്കാമെന്നും നെതന്യാഹു പ്രതികരിച്ചു.

Tags:    

Writer - ആത്തിക്ക് ഹനീഫ്

Web Journalist

2025 മേയ് മുതൽ മീഡിയവൺ ഓൺലൈനിൽ വെബ് ജേർണലിസ്റ്റാണ്. 2024 മുതൽ മാധ്യമപ്രവർത്തകൻ. തലശ്ശേരി നെഹ്‌റു ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എഞ്ചിനീയറിംഗിൽ നിന്ന് സിവിൽ എഞ്ചിനീയറിംഗിൽ ഡിപ്ലോമ. അധ്യാപകനായും സൗത്ത് ലൈവ് മലയാളം വെബ് പോർട്ടലിൽ സബ് എഡിറ്ററായും പ്രവർത്തിച്ചിരുന്നു. ദേശീയ, അന്തർദേശീയ രാഷ്ട്രീയം, കായികം, ചരിത്രം, സിനിമ, സാഹിത്യം തുടങ്ങിയ വിഷയങ്ങളിൽ എഴുതുന്നു. ന്യൂസ് സ്റ്റോറികൾ, ഗ്രൗണ്ട് റിപോർട്ടുകൾ, ഫീച്ചറുകൾ, അഭിമുഖങ്ങൾ, ലേഖനങ്ങൾ, വീഡിയോ സ്റ്റോറികൾ തുടങ്ങിയവ പ്രസിദ്ധീകരിച്ചു.

Editor - ആത്തിക്ക് ഹനീഫ്

By - Web Desk

contributor

Similar News