''കളിക്കളത്തില്‍ എന്നും ശാന്തനായ പോരാളിയാണ് താങ്കള്‍''; ഇന്‍സമാമിന് ആശ്വാസവാക്കുകളുമായി സച്ചിന്‍

ഹൃദയാഘാതത്തെത്തുടര്‍ന്ന് ലാഹോറിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച താരത്തെ ആന്‍ജിയോ പ്ലാസ്റ്റിക്ക് വിധേയമാക്കിയിരുന്നു.

Update: 2021-09-28 12:09 GMT
Editor : abs
Advertising

ഹൃദയാഘാതത്തെത്തുടര്‍ന്ന് ലാഹോറിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച പാകിസ്താന്‍ ക്രിക്കറ്റ് ടീം മുന്‍ നായകന്‍ ഇന്‍സമാമുല്‍ ഹഖിന് ആശ്വാസവാക്കുകളുമായി സച്ചിന്‍ തെണ്ടുല്‍ക്കര്‍. ട്വിറ്ററിലൂടെയായിരുന്നു സച്ചിന്‍റെ ആശ്വാസവാക്കുകള്‍. ''കളിക്കളത്തിലെ ശാന്തനായ പോരാളിയാണ് താങ്കള്‍, എനിക്കുറപ്പുണ്ട് താങ്കള്‍ ഇപ്പോഴുളള അവസ്ഥയില്‍ നിന്ന് ശക്തനായി തിരിച്ചുവരും. എന്റെ പ്രാര്‍ഥനയുണ്ട്. വേഗം സുഖപ്പെടട്ടെ'' എന്നും സച്ചിന്‍ കുറിച്ചു.

അതേസമയം, ആന്‍ജിയോ പ്ലാസ്റ്റിക്കു ശേഷം താരം ആശുപത്രി വിട്ടുവെന്ന് പാക്കിസ്താന്‍ പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തു. 1992 ലോകകപ്പ് നേടിയ പാക്കിസ്താന്‍ ക്രിക്കറ്റ് ടീമില്‍ അംഗമായിരുന്നു ഇന്‍സമാം പാകകിസതാന്റെ എക്കാലത്തെയും മികച്ച കളിക്കാരില്‍ ഒരാളാണ്. 375 ഏകദിന മത്സരങ്ങളില്‍ നിന്നായി 11,701 റണ്‍സ് നേടിയ താരം പാക് ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും വലിയ റണ്‍വേട്ടക്കാരനാണ്. 2001 മുതല്‍ 2007 വരെ പാക്കിസ്താന്‍ ക്രിക്കറ്റ് ടീമിന്റെ ക്യാപ്റ്റനായി. 2017 ല്‍ പാക്കിസ്താന്‍ ടീം ചാമ്പ്യന്‍സ് കിരീടം നേടിയപ്പോള്‍ ഇന്‍സമാം ടീമിന്റെ ചീഫ് സെലക്ടറായിരുന്നു.

Tags:    

Writer - അലി കൂട്ടായി

contributor

Editor - abs

contributor

Similar News