ഹമാസ് നേതാവ് ആറൂരിയുടെ കൊലപാതകം: കനത്ത തിരിച്ചടി നേരിടേണ്ടിവരുമെന്ന് ഇസ്രായേലിനോട് ഹിസ്​ബുല്ലയും ഇറാനും

അമേരിക്കയും കൂട്ടാളികളും ചെറുത്തുനിൽപ്പ്​ വിഭാഗങ്ങളുടെ തിരിച്ചടി കരുതിയിരിക്കണമെന്ന്​ ഇറാനും താക്കീത്​ ചെയ്​തു

Update: 2024-01-03 00:53 GMT
Editor : ലിസി. പി | By : Web Desk

ബൈയ്റൂത്ത്: ഹമാസ്​ രാഷ്ട്രീയവിഭാഗം ഉപാധ്യക്ഷൻ സാലിഹ്​ അൽ ആറൂരിയുടെ കൊലപാതകത്തില്‍ ശക്തമായ തിരിച്ചടി ഉറപ്പാണെന്ന്​ ഫലസ്തീൻ സംഘടനകൾക്ക്പുറമെ ഹിസ്​ബുല്ലയും ഹൂത്തികളും ഇറാനും മുന്നറിയിപ്പ് നല്‍കി.  ദക്ഷിണ ബൈറൂത്തിലെ മശ്റഫിയ്യയിൽ ഹമാസ്​ ഓഫീസിനു നേരെ നടന്ന ആക്രമണത്തിൽ ആറൂരി ഉൾപ്പെടെ 3 നേതാക്കളാണ് കൊല്ലപ്പെട്ടത്. അൽഖസ്സാം കമാണ്ടർമാരായ സാമിർ ഫൻദി, അസ്സാം അൽ അഖ്റ എന്നിവരും ഇസ്രായേൽ ആക്രമണത്തിൽ കൊല്ലപ്പെട്ടു. ഇന്നലെ രാത്രിയിലാണ്​ ഇസ്രായേൽ ഡ്രോണുകൾ ആക്രമണം നടത്തിയത്. കുറച്ചു കാലമായി ലബനാൻ കേന്ദ്രീകരിച്ചായിരുന്നു സാലിഹ്​ അൽ ആറൂരിയുടെ പ്രവർത്തനം. ആറൂറിയുടെ വധത്തിന്​ കനത്ത തിരിച്ചടി ഉറപ്പാണെന്ന്​ ഫലസ്തീനും ചെറുത്തു നിൽപ്പ്​ സംഘടനകളും ഹിസ്​ബുല്ല, ഹൂത്തി വിഭാഗം എന്നിവരും മുന്നറിയിപ്പ്​ നൽകി.

Advertising
Advertising

അമേരിക്കയും കൂട്ടാളികളും ചെറുത്തുനിൽപ്പ്​ വിഭാഗങ്ങളുടെ തിരിച്ചടി കരുതിയിരിക്കണമെന്ന്​ ഇറാനും താക്കീത്​ ചെയ്​തു. ലബനാനുനേരെയുള്ള ഏത് ​ആക്രമണവും കടുത്ത പ്രത്യാഘാതങ്ങൾക്കിടയാക്കുമെന്ന്കഴിഞ്ഞ ദിവസം ഹിസ്ബുല്ല മേധാവി ഹസൻ നസ്റുല്ല പ്രഖ്യാപിച്ചിരുന്നു. ഇതിനു പിന്നാലെ ബൈറൂത്തിൽ ഹമാസ് മുതിർന്ന നേതാവിന്റെ വധം ​ സ്​ഥിതിഗതികൾ കൂടുതൽ കലുഷിതമാകും.

ഹിസ്​ബുല്ല നേതാവ്​ ഹസൻ നസ്​റുല്ല ഇന്ന്​ അനുയായികളെ അഭിസംബോധന ചെയ്യും. ആറൂറിയുടെ വധത്തോടെ യുദ്ധമുഖം മാറുമെന്ന് ആശങ്കയും ശക്​തമാണ്. ഹമാസ്​ നേതാവിന്‍റെ വധത്തെ കുറിച്ച്​ പരസ്യ പ്രതികരണത്തിന്​ ഇസ്രായേലും അമേരിക്കയും തയാറായില്ല.

ആരും ഒന്നും പ്രതികരിക്കരുതെന്ന്​ മന്ത്രിമാർക്ക്​ നെതന്യാഹുവിന്‍റെ മുന്നറിയിപ്പ്​. അമേരിക്കയെ മുൻകൂട്ടി അറിയിക്കാതെയാണ്​ ആറൂരിയെ കൊലപ്പെടുത്തിയതെന്ന്​ ഇസ്രായേൽ മാധ്യമങ്ങൾ. അതിനിടെ, ഗസ്സയിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 22,000 കടന്നു. ഇന്നലെ മാത്രം 207 പേർ കൊല്ലപ്പെട്ടതായി ഗസ്സയിലെ ആരോഗ്യ മന്ത്രാലയം. ആക്രമണം പൂർണമായി നിർത്താതെ ബന്ദിമോചന ചർച്ചക്കില്ലെന്ന്​ ഹമാസ്​ നേതൃത്വം മധ്യസ്​ഥ രാജ്യങ്ങളെ അറിയിച്ചു. എല്ലാ പ്രതികൂലതകൾക്കിടയിലും ഗസ്സയിൽ ചെറുത്തുനിൽപ്പ്​ അജയ്യമെന്ന്​ ഹമാസ്​ നേതാവ്​ ഇസ്​മാഈൽ ഹനിയ്യ പറഞ്ഞു.

Tags:    

Writer - ലിസി. പി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേർണലിസ്റ്റാണ്. 2021 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 ല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബിൽ നിന്ന് കമ്മ്യൂണിക്കേഷൻ ആന്റ് ജേർണലിസത്തിൽ ഡിപ്ലോമയും നേടി.മാതൃഭൂമി,മാധ്യമം എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.

Editor - ലിസി. പി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേർണലിസ്റ്റാണ്. 2021 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 ല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബിൽ നിന്ന് കമ്മ്യൂണിക്കേഷൻ ആന്റ് ജേർണലിസത്തിൽ ഡിപ്ലോമയും നേടി.മാതൃഭൂമി,മാധ്യമം എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News