'She has Passed Away': വല്ലാത്തൊരു കമന്റുമായി അധ്യാപകൻ, പകച്ച് സോഷ്യൽമീഡിയ

ആഫ്രിക്കയിലെ മലാവിയുടെ ഔദ്യോഗിക ഭാഷയാണ് ചിചേവ. കണക്ക്, ഇംഗ്ലീഷ്, അഗ്രിക്കള്‍ച്ചര്‍, ലൈഫ് സ്‌കില്‍, ആര്‍ട്‌സ്, സയന്‍സ് എന്നിവയാണ് സ്‌കോര്‍ കാര്‍ഡിലെ മറ്റ് വിഷയങ്ങള്‍.

Update: 2023-03-28 14:49 GMT
Editor : rishad | By : Web Desk
സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന മാര്‍ക്ക് ഷീറ്റ് 
Advertising

മെസിയെക്കുറിച്ചുളള ചോദ്യത്തിന് ഞാൻ ബ്രസീൽ ഫാനാണെന്നും ഉത്തരമെഴുതില്ലെന്നും പറഞ്ഞ വിദ്യാർഥിയുടെ ഉത്തരക്കടലാസ് കഴിഞ്ഞ ദിവസമാണ് സമൂഹമാധ്യമങ്ങളിൽ വൈറലായത്. മലപ്പുറം തിരൂരിൽ നിന്നുള്ളതായിരുന്നു ഉത്തരപേപ്പര്‍.  

ഇപ്പോൾ ഇതാ മറ്റൊരു ഉത്തരപേപ്പര്‍ വൈറലായിരിക്കുന്നു. അത് എഴുതിയ വിദ്യാർഥിയുടെ പേരിലല്ല. അതിൽ കമന്റ് രേഖപ്പെടുത്തിയ അധ്യാപകന്റെ പേരിലാണിപ്പോൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നത്. കുട്ടി പാസായി എന്നതിന് പകരം കുട്ടി അന്തരിച്ചു എന്നാണ്(she has passed away) അധ്യാപകൻ കമന്റായി രേഖപ്പെടുത്തിയത്.

2019ലേതാണ് ഉത്തരപേപ്പർ. കുട്ടിയുടെ പേര് കാര്‍ഡിലില്ല. അധ്യാപകന്‍ ആരാണെന്നും വ്യക്തമല്ല. എന്നാല്‍ സ്‌കോര്‍ കാര്‍ഡില്‍ രേഖപ്പെടുത്തിയ വിഷയങ്ങളില്‍ ചിചേവ (Chichewa)ഉള്‍പ്പെട്ടിട്ടുണ്ട്. ആഫ്രിക്കയിലെ മലാവിയുടെ ഔദ്യോഗിക ഭാഷയാണ് ചിചേവ. കണക്ക്, ഇംഗ്ലീഷ്, അഗ്രിക്കള്‍ച്ചര്‍, ലൈഫ് സ്‌കില്‍, ആര്‍ട്‌സ്, സയന്‍സ് എന്നിവയാണ് സ്‌കോര്‍ കാര്‍ഡിലെ മറ്റ് വിഷയങ്ങള്‍. മിക്ക വിഷയങ്ങള്‍ക്കും നല്ല മാര്‍ക്ക് നേടിയ കുട്ടി ക്ലാസില്‍ ഏഴാമതാണെന്നും സ്‌കോര്‍ കാര്‍ഡില്‍ കാണാം. രസകരമായ അടിക്കുറിപ്പിലൂടെ രംഗം കൊഴുപ്പിക്കുകയാണ്. 

Tags:    

Writer - rishad

contributor

Editor - rishad

contributor

By - Web Desk

contributor

Similar News