'തുംബർ​ഗ് ഒരു വട്ട് കേസ്; എത്രയും വേ​ഗം ഡോക്ടറെ കാണിക്കണം'; പരിഹാസവുമായി ട്രംപ്

ഫ്ലോട്ടിലയിലുണ്ടായിരുന്ന ​ഗ്രേറ്റ തുംബർ​ഗമടക്കമുള്ള 170 ആക്ടിവിസ്റ്റുകളെ ഇസ്രായേൽ വിട്ടയച്ചതിന് തൊട്ടുപിന്നാലെയാണ് ട്രംപിന്റെ പരാമർശം.

Update: 2025-10-07 11:33 GMT

Photo: special arrengement 

വാഷിം​ഗ്ടൺ: ഗസ്സയിലേക്ക് അവശ്യസാധനങ്ങളുമായി തിരിച്ച ​സുമൂദ് ഫ്ലോട്ടിലയ്ക്ക് നേതൃത്വം നൽകിയ സ്വീഡിഷ് ആക്ടിവിസ്റ്റായ ​ഗ്രേറ്റ തുംബർ​ഗിനെ പരിഹസിച്ച് യുഎസ് പ്രസി‍ഡന്റ് ഡോണൾഡ് ട്രംപ്. തുംബർ​​ഗിന് അനിയന്ത്രിതമായ ദേഷ്യമാണെന്നും എത്രയും വേ​ഗം അവളുടെ മാനസികാരോ​ഗ്യം പരിശോധിക്കണമെന്നുമായിരുന്നു ട്രംപിന്റെ പരിഹാസം. ഫ്ലോട്ടിലയിലുണ്ടായിരുന്ന ​ഗ്രേറ്റ തുംബർ​ഗമടക്കമുള്ള 170 ആക്ടിവിസ്റ്റുകളെ ഇസ്രായേൽ വിട്ടയച്ചതിന് തൊട്ടുപിന്നാലെയാണ് ട്രംപിന്റെ പരാമർശം.

'അവൾക്ക് ദേഷ്യം അടക്കിപ്പിടിക്കാൻ കഴിയുന്നില്ല. ഒരു ഡോക്ടറെ കാണുന്നത് നന്നായിരിക്കുമെന്നാണ് തോന്നുന്നത്. ഇത്രയും കോപിഷ്ഠയായ മറ്റൊരു ചെറുപ്പക്കാരിയെ നിങ്ങൾക്കെവിടെയും കാണാൻ കഴിയില്ല, പ്രശനക്കാരിയാണ്. നിങ്ങൾക്കവളെ കൊണ്ടുപോകാം.‌'ട്രംപ് പരിഹസിച്ചു.

Advertising
Advertising

​ഗസ്സയിലേക്ക് അവശ്യസാധനങ്ങളുമായി തിരിച്ച ഫ്ലോട്ടിലയിൽ നിന്ന് തുൻബർ​ഗമടക്കമുള്ള 450 ആക്ടിവിസ്റ്റുകളെ കഴിഞ്ഞ ആഴ്ചയാണ് ഇസ്രായേൽ പിടികൂടിയത്. ​ഗസ്സയ്ക്ക് മേൽ ഇസ്രായേൽ തീർത്ത ഉപരോധം തകർക്കുകയെന്നതായിരുന്നു പ്രധാനമായും ഫ്ലോട്ടിലയുടെ ലക്ഷ്യം. ഇസ്രായേലിന്റെ വംശഹത്യയ്ക്കെതിരെ ലോകമെമ്പാടും പ്രതിഷേധം വ്യാപകമായതോടെ ട്രംപ് അവതരിപ്പിച്ച ഇരുപതിന പദ്ധതികളോട് ഇരുകൂട്ടരും പോസിറ്റീവായാണ് ആദ്യഘട്ടത്തിൽ പ്രതികരിച്ചിരിക്കുന്നത്. എന്നാൽ, വെടിനിർത്തൽ ചർച്ചകൾക്കിടയിലും ​ഗസ്സയിലുടനീളം ഇസ്രായേൽ സൈന്യം നടത്തിയ ആക്രമണത്തിൽ 10 ഫലസ്തീനികൾ കൊല്ലപ്പെട്ടുവെന്ന് അൽജസീറ റിപ്പോർട്ട് ചെയ്യുന്നു. 

Tags:    

Writer - അൻഫസ് കൊണ്ടോട്ടി

contributor

anfas123

Editor - അൻഫസ് കൊണ്ടോട്ടി

contributor

anfas123

By - Web Desk

contributor

Similar News