ദക്ഷിണ കൊറിയന്‍ സ്വദേശി 1000 നായകളെ വീട്ടില്‍ പട്ടിണിക്കിട്ടു കൊന്നു

ഹോങ്കോംഗ് ആസ്ഥാനമായുള്ള സൗത്ത് ചൈന മോണിംഗ് പോസ്റ്റാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്

Update: 2023-03-09 06:31 GMT
Editor : Jaisy Thomas | By : Web Desk

പ്രതീകാത്മക ചിത്രം

Advertising

സിയോള്‍: ദക്ഷിണ കൊറിയയിലെ വടക്കു പടിഞ്ഞാറൻ പ്രവിശ്യയില്‍ ഒരു വീട്ടില്‍ ആയിരത്തിലധികം നായകളെ ചത്ത നിലയില്‍ കണ്ടെത്തി. ഹോങ്കോംഗ് ആസ്ഥാനമായുള്ള സൗത്ത് ചൈന മോണിംഗ് പോസ്റ്റാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

ജിയോങ്‌ഗി പ്രവിശ്യയിലെ യാങ്‌പിയോങ്ങിൽ തന്‍റെ നായയെ തിരയുന്നതിനിടെ ശ്രദ്ധയില്‍ പെട്ട അയല്‍വാസി പരാതി നല്‍കിയതോടെയാണ് സംഭവം പുറംലോകമറിയുന്നത്. ഉപേക്ഷിക്കപ്പെട്ട നായകളെ സംരക്ഷിക്കാനായി വീട്ടിലേക്ക് കൊണ്ടുവന്ന 60കാരന്‍ അവയെ പട്ടിണിക്കിട്ട് കൊലപ്പെടുത്തുകയായിരുന്നു. നായയെ പരിപാലിക്കാന്‍ ഓരോന്നിനു 10,000 വോൺ (7.70 യുഎസ് ഡോളർ) നായ വളർത്തുന്നവർ പ്രതിക്ക് നൽകിയതായി മൃഗാവകാശ സംഘടനയായ കെയറിലെ ഒരു അംഗം പറഞ്ഞു. പ്രജനന പ്രായം കഴിഞ്ഞതോ വാണിജ്യപരമായി ആകർഷകമല്ലാത്തതോ ആയ നായകളെ ഒഴിവാക്കാൻ നായ വളർത്തുന്നവരാണ് പ്രതിക്ക് പണം നൽകിയതെന്ന് മൃഗാവകാശ പ്രവർത്തകർ പറഞ്ഞു. 2020 മുതൽ പ്രതി നായകളെ പൂട്ടിയിട്ട് ഭക്ഷണം നല്‍കാതെ കൊന്നതായി അംഗം ആരോപിച്ചു.

ചത്ത നായകളുടെ വേദനാജനകമായ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. വീടിന്‍റെ മുറ്റത്തും കൂടുകളിലും ചാക്കുകളിലും റബര്‍ പെട്ടികളിലുമായിട്ടാണ് മൃതദേഹങ്ങള്‍ കിടന്നിരുന്നത്. രക്ഷപ്പെട്ട നായ്ക്കൾ ത്വക്ക് രോഗങ്ങളും പോഷകാഹാരക്കുറവും ഉള്ളവരാണെന്നും അംഗം പറഞ്ഞു. രക്ഷപ്പെടുത്തിയ നാല് നായ്ക്കൾ ചികിത്സയിലാണ്. രണ്ടെണ്ണത്തിന്‍റെ സ്ഥിതി അതീവ ഗുരുതരമാണ്. ദക്ഷിണ കൊറിയയിൽ മൃഗങ്ങളെ ദുരുപയോഗം ചെയ്യുന്ന കേസുകളിൽ ഒരു ദശാബ്ദത്തിനുള്ളിൽ വലിയ വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്.2010ൽ 69 ആയിരുന്ന കേസുകൾ 2019ൽ 914 ആയി ഉയർന്നു.

Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News