യുക്രൈനിലെ ഇന്ത്യക്കാരെ തിരികെയെത്തിക്കാനുള്ള നടപടികൾ ഊർജിതമാക്കും

യുക്രൈനിലെ ബോറിസ്പിൽ നിന്നും ഇന്ന് പുലർച്ചെ എയർ ഇന്ത്യയുടെ രണ്ടാം വിമാനം പുറപ്പെട്ടു

Update: 2022-02-24 05:12 GMT
Advertising

യുക്രൈനിലെ ഇന്ത്യക്കാർക്ക് സുരക്ഷനൽകുമെന്ന് ഇന്ത്യ. വിദ്യാർഥികൾ ഉൾപെടെയുള്ളവരെ തിരികെയെത്തിക്കാനുള്ള നടപടികൾ ഊർജിതമാക്കും. യുക്രൈൻ യുദ്ധംശ്രദ്ധയോടെ കൈകാര്യം ചെയ്യണമെന്ന് സുരക്ഷാ യോഗത്തിൽ ഇന്ത്യ നിലപാടറിയിച്ചു. മേഖലയിലെ സുരക്ഷ ഉറപ്പാക്കണമെന്നും ഇന്ത്യൻ പ്രതിനിധി ടി എസ് തിരുമൂർത്തി പറഞ്ഞു. അതേസമയം യുക്രൈനിൽ നിന്നും ഇന്ന് പുലർച്ചെ പുറപ്പെട്ട എയർ ഇന്ത്യയുടെ രണ്ടാം വിമാനം ഇന്ത്യയിലെത്തിച്ചേർന്നു.

ബോറിസ്പിൽ അന്താരാഷ്ട്ര വിമാനത്താവളത്തിൽനിന്ന് വിദ്യാർഥികളടക്കം 242 പേരെ ഇന്ത്യയിലെത്തിച്ചേർന്നിരുന്നു. യുക്രൈനിലെ സ്ഥിതിഗതികൾ സാധാരണ നിലയിലായെന്നായിരുന്നു വിദ്യാർഥികൾ പറഞ്ഞത്. മെഡിക്കൽ വിദ്യാർത്ഥികളാണ് കൂടുതലും യുക്രൈനിൽ പഠനം നടത്തുന്നത്. മറ്റു വിമാന സർവീസുകൾ 25, 27, മാർച്ച് ആറ് തിയതികളിലായിരുന്നു നിശ്ചയിച്ചിരുന്നു. എന്നാൽ ഇപ്പോൾ യുക്രൈനിലെ വിമാനത്താവളങ്ങളെല്ലാം അടച്ചു.

അതേസമയം യുക്രൈനില്‍ നിന്ന് സ്ഫോടന ശബ്ദം കേട്ടെന്ന് ആഗോള മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. യുക്രൈന്‍ തലസ്ഥാനമായ കീവില്‍ ആറിടത്ത് സ്ഫോടന ശബ്ദം കേട്ടെന്നാണ് ബിബിസിയും സിഎന്‍എന്നും റിപ്പോര്‍ട്ട് ചെയ്തത്. ഡൊനെറ്റ്സ്ക് മേഖലയിലെ ക്രമാറ്റോർസ്കിലും വലിയ ശബ്ദം കേട്ടെന്ന് ബിബിസി മാധ്യമപ്രവര്‍ത്തകര്‍ റിപ്പോര്‍ട്ട് ചെയ്തു. ഖാർകിവ്, ഒഡെസ, കിഴക്കൻ ഡൊനെറ്റ്സ്ക് ഒബ്ലാസ്റ്റ് പ്രദേശം എന്നിവിടങ്ങളിൽ സ്ഫോടനങ്ങൾ നടന്നതായി സോഷ്യൽ മീഡിയയില്‍ അപ്ഡറ്റുകള്‍ വരുന്നുണ്ട്. ഇതു സംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല.

യുക്രൈനെതിരെ സൈനിക നടപടിക്ക് റഷ്യന്‍ പ്രസിഡന്‍റ് വ്ലാദിമിർ പുടിൻ ഉത്തരവിട്ടതോടെയാണ് യുദ്ധം തുടങ്ങിയത്. യുക്രൈനിലെ ഡോണ്‍ബാസ് മേഖലയിലേക്ക് കടക്കാനാണ് പുടിന്‍ സൈന്യത്തിന് നിർദേശം നൽകിയത്. മേഖലയില്‍ യുക്രൈന്‍റെ ആക്രമണമുണ്ടാകുന്നുവെന്നാണ് റഷ്യയുടെ ആരോപണം. അതിന് തടയിടാന്‍ സൈനിക നടപടി വേണമെന്നാണ് പുടിന്‍ വ്യക്തമാക്കിയത്.

Tags:    

Writer - ഫസ്ന പനമ്പുഴ

contributor

Editor - ഫസ്ന പനമ്പുഴ

contributor

By - Web Desk

contributor

Similar News