വിണ്ണൈത്താണ്ടി മണ്ണില്‍; 9 മാസത്തെ കാത്തിരിപ്പിനൊടുവില്‍ തിരികെ ഭൂമി തൊട്ട് സുനിതാ വില്യംസും ബുച്ച് വിൽമോറും

ഡ്രാഗൺ പേടകം മെക്സിക്കൻ കടലിൽ ലാൻഡ് ചെയ്തത് പുലർച്ചെ 3.27ന്

Update: 2025-03-19 01:06 GMT
Editor : ലിസി. പി | By : Web Desk

വാഷിങ്ടണ്‍ :9 മാസത്തെ കാത്തിരിപ്പിന് ശേഷം സുനിതാ വില്യംസ് ഭൂമിയിലെത്തി. ചൊവ്വാഴ്ച ഇന്ത്യൻ സമയം രാവിലെ 10.35ന് ബഹിരാകാശ നിലയവുമായി വേർപ്പെട്ട് യാത്ര തുടങ്ങിയ ഡ്രാഗൺ പേടകം പുലർച്ചെ 3.27ന് അറ്റ്ലാന്റിക് സമുദ്രത്തിൽ സുരക്ഷിതമായി ഇറക്കി. ഭൂമിയിൽ കാത്തുനിന്ന പ്രിയപ്പെട്ടവരോട് ഇരു കൈകളും വീശി അഭിവാദ്യം ചെയ്താണ് പേടകത്തിനകത്ത് നിന്ന് സുനിതാ വില്യംസ് പുറത്തേക്കിറങ്ങിയത്. 

Advertising
Advertising

ഇന്ത്യൻ സമയം പുലർച്ചെ 3.27ന് ഡ്രാഗൺ പേടകം അറ്റ്ലാന്റിക് സമുദ്രത്തിൽ സുരക്ഷിതമായി ഇറക്കി. പിന്നാലെ നാസയുടെ പ്രത്യേക സംഘം, റിക്കവറി കപ്പലിലേക്ക് പേടകത്തെ സുരക്ഷിതമായി മാറ്റി. സഞ്ചാരികൾ ഓരോരുത്തരായി പുറത്തേക്ക് വന്നു. ഒടുവിൽ പുഞ്ചിരിക്കുന്ന മുഖത്തോടെ കൈകൾ വീശി സുനിതാ വില്യംസ് പുറത്തേക്ക്. നാസയുടെ പ്രത്യേക കേന്ദ്രത്തിലേക്ക് ബഹിരാകാശ സഞ്ചാരികളെ മാറ്റി. ബുച്ച് വിൽമോറും, നിക് ഹേഗും, അലക്സാന്ദ്രേ ഗോർബനേവുമാണ് സുനിതക്കൊപ്പം ഭൂമിയിലേക്ക് തിരിച്ചെത്തിയത്. ഇന്നലെ ഇന്ത്യൻ സമയം രാവിലെ 10.35ന് അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ നിന്ന് വേർപ്പെട്ട ഡ്രാഗൺ പേടകം 17 മണിക്കൂറാണ് ഭൂമിയിലേക്ക് യാത്ര ചെയ്തത്. പുലർച്ച 2. 41 ഓടെ ഭൗമാന്തരീക്ഷത്തിലേക്ക് കടന്ന ഡ്രാഗൺ പേടകത്തിൽ 3.23 ഓടെ ആദ്യ സെറ്റ് പാരച്ചൂട്ടുകൾ വിടർന്നു.

പൊട്ടുപിന്നാലെ നാല് പ്രധാനപ്പെട്ട ചുറ്റുകൾ കൂടി തുറന്നുവന്ന്‌ പേടകത്തെ അനായാസം അറ്റ്ലാന്റിക് സമുദ്രത്തിൽ ഇറക്കി. 9 മാസത്തെ അനിശ്ചിതത്വങ്ങൾക്കൊടുവിൽ ഭൂമിയിലേക്ക് എത്തുമ്പോൾ ബഹിരാകാശത്ത് 62 മണിക്കൂറും നടന്ന റെക്കോർഡ് സ്വന്തമാക്കിയാണ് സുനിതയുടെ വരവ്. 900 മണിക്കൂർ ഗവേഷണങ്ങൾക്കായി ചെലവിട്ടു, 150ലധികം പരീക്ഷണങ്ങൾ വിജയകരമായി നടപ്പാക്കി. അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിന്റെ അനിവാര്യമായ അറ്റകുറ്റപ്പണികൾ നടത്തി. ബോയിങ് സ്റ്റാർ ലൈനറിന്റെ പരീക്ഷണാടിസ്ഥാനത്തിലുള്ള യാത്രയുടെ ഒടുക്കം ശാസ്ത്രലോകത്തിന് സമ്മാനിച്ചത് വേറിട്ട അനുഭവവും ഉൾക്കരുത്തുമാണ്.


Tags:    

Writer - ലിസി. പി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേർണലിസ്റ്റാണ്. 2021 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 ല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബിൽ നിന്ന് കമ്മ്യൂണിക്കേഷൻ ആന്റ് ജേർണലിസത്തിൽ ഡിപ്ലോമയും നേടി.മാതൃഭൂമി,മാധ്യമം എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.

Editor - ലിസി. പി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേർണലിസ്റ്റാണ്. 2021 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 ല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബിൽ നിന്ന് കമ്മ്യൂണിക്കേഷൻ ആന്റ് ജേർണലിസത്തിൽ ഡിപ്ലോമയും നേടി.മാതൃഭൂമി,മാധ്യമം എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News