കോടികള്‍ വിലയുള്ള പൂച്ച; ടെയ്ലര്‍ സ്വിഫ്റ്റിന്‍റെ പൂച്ചയുടെ മൂല്യം കേട്ട് കണ്ണുതള്ളി ആരാധകര്‍

അമേരിക്കന്‍ റഗ്ബി താരവും ടെയ്ലറിന്‍റെ കാമുകനുമായ ട്രാവിസ് കെല്‍സിനേക്കാള്‍ സമ്പന്നയാണ് ഒലീവിയ എന്ന ഈ പൂച്ച

Update: 2024-02-11 13:33 GMT

വളർത്തു മൃഗങ്ങളെ എന്ത് വില കൊടുത്തും വാങ്ങുന്നവരെ കണ്ടിട്ടില്ലേ. മൃഗങ്ങളെ ഓമനിച്ച് വളർത്താൻ ഇഷ്ടപ്പെടുന്നവർ അവക്കായി എത്ര പണം മുടക്കാനും തയ്യാറാണ്. സാധാരണ ഒരു വളർത്തു പൂച്ചക്ക് എത്ര വില വരും. ആയിരവും പതിനായിരവും ലക്ഷങ്ങളുമൊക്കെ വിലപിടിപ്പുള്ള പൂച്ചകളുണ്ട് ലോകത്ത്. എന്നാൽ കോടികൾ വില വരുന്ന പൂച്ചകൾ ലോകത്തുണ്ടോ? ഉണ്ടെന്നാണ് ഇപ്പോൾ പുറത്തു വരുന്ന റിപ്പോർട്ടുകൾ.

പോപ് ഗായികയും ഗ്രാമിജേതാവുമായ ടെയ്‌ലർ സ്വിഫ്റ്റിന്റെ പൂച്ചയുടെ വിലകേട്ട് ഞെട്ടിയിരിക്കുകയാണ്  ആരാധകലോകം. ഒന്നും രണ്ടുമല്ല. എണ്ണൂറ് കോടിയാണ് സ്വിഫ്റ്റിന്റെ പൂച്ചയുടെ വില!. ഒലീവിയ ബെൻസൺ എന്നാണ് 'കോടീശ്വരിയായ' ഈ പൂച്ചയുടെ പേര്. കഴിഞ്ഞ എട്ട് വർഷമായി ഒലീവിയ ടെയ്‌ലർ സ്വിഫ്റ്റിന്റെ കൂടെയുണ്ട്. അമേരിക്കന്‍ റഗ്ബി താരവും ടെയ്ലറിന്‍റെ കാമുകനുമായ ട്രാവിസ് കെല്‍സിനേക്കാള്‍ സമ്പന്നയാണ് ഈ പൂച്ച എന്നാണ് ആരാധകരിപ്പോള്‍ പറയുന്നത്. ഒലീവിയക്ക് പുറമേ രണ്ട് പൂച്ചകൾ കൂടി സ്വിഫ്റ്റിനുണ്ട്. മെരെഡിത് ഗ്രേ, ബെഞ്ചമിൻ ബട്ടൻ എന്നിങ്ങനെയാണ് അവയുടെ പേരുകൾ. ഇവയുടെ മൂല്യം ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല.  

Advertising
Advertising

ലോകത്തെ പേരുകേട്ട വളർത്തു മൃഗങ്ങളുടെ ഇൻസ്റ്റഗ്രാം ഡാറ്റ നോക്കിയാണ് അവയുടെ മൂല്യം നിശ്ചയിക്കുന്നത്. ഇൻസ്റ്റഗ്രാം റീച്ച്, എത്ര സമ്പാധിക്കുന്നു, ജനപ്രിയത ഇതൊക്കെ നോക്കിയാണ് മൂല്യം കണക്കാക്കുക. ടെയ്‌ലറിന്റെ സമ്പാദ്യത്തിൽ പ്രധാന പങ്കുവഹിക്കുന്നത് ഒലീവിയ എന്ന ഈ പൂച്ചയാണ്. താരത്തിന്റെ നിരവധി മ്യൂസിക് വീഡിയോകളിലും പരസ്യ ചിത്രങ്ങളിലും ഈ പൂച്ചയുടെ സാന്നിധ്യം ആരാധകർ കാണാറുണ്ട്.

എന്നാൽ ലോകത്ത് ഏറ്റവും വിലപിടിപ്പുള്ള പൂച്ച ടയ്‌ലറിന്റേതല്ല. ഒലീവിയയേക്കാൾ വിലപിടിപ്പുള്ള രണ്ട് പൂച്ചകൾ കൂടി ലോകത്തുണ്ട് എന്നാണ് ഓൾ എബൗട്ട് ക്യാറ്റ്‌സ് ഡോട് കോം എന്ന വെബ്‌സൈറ്റ് പറയുന്നത്.

Tags:    

Writer - ഹാരിസ് നെന്മാറ

contributor

Editor - ഹാരിസ് നെന്മാറ

contributor

By - Web Desk

contributor

Similar News