അന്ന് പ്രതീക്ഷയുടെ വെളിച്ചം കണ്ടു, പക്ഷേ വിധി അവനെ തിരികെ വിളിച്ചു; തായ് ഗുഹയിൽ നിന്ന് രക്ഷപ്പെടുത്തിയ കുട്ടി മരിച്ചു

കനത്തെ മഴയെ തുടർന്ന് ക്രമാതീതമായി ജനനിരപ്പ് ഉയർന്നതോടെയാണ് കുട്ടികൾക്കും പരിശീലകനും ഗുഹയ്ക്കുള്ളിൽ അകപ്പെട്ടത്

Update: 2023-02-15 16:18 GMT
Editor : abs | By : Web Desk

ഡുവാങ്‌പെഷ് പ്രേംതേപ്

Advertising

ലണ്ടൻ: ലോകം മുഴുവൻ മുൾമുനയിൽ നിന്ന് രക്ഷാപ്രവർത്തനമായിരുന്നു 2018 ജൂണിൽ തായ്ലൻഡിലെ ചിയാങ് റായ് പ്രവിശ്യയിലെ താം ലുവാങ് ഗുഹയിൽ നടന്നത്. 2018 ജൂൺ 23 നു ഗുഹ സന്ദർശിക്കാൻ പോയ 12 കുട്ടികളും ഫുട്‌ബോൾ സഹപരിശീലകനും ഗുഹക്കകത്തു അകപ്പെട്ടായിരുന്നു അപകടം നടന്നത്. രക്ഷാപ്രവർത്തനത്തിലൂടെ അന്ന് രക്ഷപ്പെട്ട ഒരു കുട്ടി മരണത്തിന് കീഴടങ്ങി എന്നാണ് ബിബിസി റിപ്പോർട്ട് ചെയ്യുന്നത്. ഡുവാങ്‌പെഷ് പ്രേംതേപ് ആണ് മരിച്ചത്. തലക്കേറ്റ പരിക്കിനെ തുടർന്നാണ് പ്രോംതേപിന്റെ മരണമെന്നാണ് റിപ്പോർട്ട്.

മരണകാരണം ഇപ്പോഴും വ്യക്തമല്ലെങ്കിലും യുകെയിലെ ഒരു സ്പോർട്സ് അക്കാദമിയിൽ സ്‌കോളർഷിപ്പ് എടുക്കാനിരിക്കെയായിരുന്നു കൗമാരക്കാരനെ ഞായറാഴ്ച ലെസ്റ്റർഷെയറിലെ ഡോമിൽ അബോധാവസ്ഥയിൽ കണ്ടെത്തുന്നത്. തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ചൊവ്വാഴ്ച മരണം സംഭവിച്ചുവെന്ന് ബിബിസി റിപ്പോർട്ട് ചെയ്യുന്നു. ഗുഹയിൽ കുടുങ്ങിയ സമയത്ത് വൈൽഡ് ബോർസ് എന്ന പേരിലുള്ള ഫുട്ബോൾ ടീമിന്റെ കാപ്റ്റനായിരുന്നു പ്രോംതേപ്. 17 വയസ് ആയപ്പോൾ പ്രോംതേപിന് ബ്രൂക് ഹൗസ് കോളജ് ഫുട്ബോൾ അക്കാദമിയിൽ പ്രവേശനം കിട്ടിയിരുന്നു.

അന്ന് ഗുഹയിൽ കുടുങ്ങിയ പ്രോംതേപിന്റെ സഹപ്രവർത്തകരിൽ പലർക്കും അദ്ദേഹത്തിന്റെ മരണം വിശ്വാസിക്കാനായിട്ടില്ല. ചിലർ സോഷ്യൽ മീഡിയയിൽ വികാരനിർഭയമായ കുറിപ്പുകൾ പങ്കുവെച്ചു.

''പ്രിയ സുഹൃത്തിന്റെ വിയോഗം ഹൃദയഭേതകം നമ്മൾ 13 പേരും ഒരുമിച്ചനുഭവിച്ച സങ്കടം, സന്തോഷം, മരണസാധ്യത, ബുദ്ധിമുട്ടുകൾ എത്രയാണ്. ദേശീയ ടീമിൽ ചേരുന്നത് കാത്തിരുന്ന് കാണാം എന്ന് നീ എന്നോട് പറഞ്ഞു.. നിനക്കതിന് കഴിയുമെന്ന് എനിക്ക് അറിയാമായിരുന്നു. ഇംഗ്ലണ്ടിലേക്ക് പോകുന്നതിന് മുമ്പ് കണ്ടപ്പോൾ ഒപ്പ് വേണമെന്ന് എന്ന് തമാശയായി പറഞ്ഞിരുന്നു. എന്റെ സുഹൃത്തേ, സമാധാനത്തോടെ വിശ്രമിക്കൂ, നമ്മൾ എപ്പോഴും 13 പേരായിരിക്കും.''- അന്ന് ഗുഹയിൽ കുടുങ്ങിയ കൂട്ടത്തിലുണ്ടായിരുന്ന  പ്രചക് സുതം ഫേസ്ബുക്കിൽ കുറിച്ചു.

Full View

ലോകം തന്നെ ഞെട്ടിയ അപകടമായിരുന്നു അന്ന് നടന്നത്. കനത്തെ മഴയെ തുടർന്ന് ക്രമാതീതമായി ജനനിരപ്പ് ഉയർന്നതോടെയാണ് കുട്ടികൾക്കും പരിശീലകനും ഗുഹയ്ക്കുള്ളിൽ അകപ്പെട്ടു. രക്ഷാ പ്രവർത്തനത്തിന് വിവിധ രാജ്യങ്ങളുടെ സഹായം ഒഴുകിയെത്തി. ഒൻപത് ദിവസം നീണ്ട് നിന്ന രക്ഷാപ്രവർത്തനത്തിനൊടുനവിൽ ജൂലൈ രണ്ടിന് എല്ലാവരെയും സുരക്ഷിതമായി കണ്ടെത്തി. വീണ്ടും എട്ട് ദിവസത്തെ പ്രയത്‌നത്തിലൂടെ ജൂലൈ 10 ന് എല്ലാവരെയും പുറത്തെത്തിച്ചു. കഴിഞ്ഞ വർഷം ആഗസ്റ്റിൽ രക്ഷപ്പെട്ട കുട്ടികളും കുടുബാംഗങ്ങളും ഒത്തുകൂടിയിരുന്നു

Tags:    

Writer - അലി കൂട്ടായി

contributor

Editor - abs

contributor

By - Web Desk

contributor

Similar News