യാത്രാമദ്ധ്യേ പൈലറ്റിന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടു; വിമാനത്തിന്റെ നിയന്ത്രണമേറ്റെടുത്ത് യാത്രക്കാരി

വിമാനം മസാച്യുസെറ്റ്സിലെ ഒരു ദ്വീപിൽ ഇടിച്ചിറങ്ങി

Update: 2023-07-17 12:42 GMT
Advertising

ന്യൂയോർക്ക്: പൈലറ്റിന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് യാത്രക്കാരി ഒരു ചെറു വിമാനത്തിന്റെ നിയന്ത്രണം ഏറ്റെടുത്തു. ശനിയാഴ്ച അമേരിക്കയിലെ മസാച്യുസെറ്റ്സിലാണ് സംഭവം. വിമാനം മസാച്യുസെറ്റിലെ ഒരു ദ്വീപിൽ ഇടിച്ചിറങ്ങി.

വിമാനം മസാച്യുസെറ്റ്‌സിലെ വെസ്റ്റ് ടിസ്ബറിയിൽ മാർത്തസ് എയർപോർട്ടിൽ ഇറക്കുന്നതിന് മുമ്പ് 79കാരനായ പൈലറ്റിന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയായിരുന്നു. റൺവെയുടെ പുറത്ത് ഇടിച്ചിറങ്ങിയത് കൊണ്ട് വിമാനത്തിന്റെ ഇടത് ചിറക് ഭാഗികമായി തകർന്നു.

അധികൃതർ ഇതുവരെ യാത്രക്കാരിയുടെയോ പൈലറ്റിന്റെയോ പേരുവിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. സംഭവത്തിന് ശേഷം ഇരുവരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പൈലറ്റിന്റെ നിലഗുരുതരമാണെന്നും യാത്രക്കാരി ചികിത്സക്ക് ശേഷം ആശുപത്രി വിട്ടെന്നും പോലീസ് അറിയിച്ചു.

പൈലറ്റും യാത്രക്കാരിയും കണക്ടികട് സ്വദേശികളാണ്. സംഭവത്തിൽ സ്റ്റേറ്റ് പൊലീസ്,നാഷ്ണൽ ട്രാൻസ്‌പോർട്ടേഷൻ സേഫ്റ്റി ബോർഡ്, ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്‌ട്രേഷൻ എന്നിവർ അന്വേഷണമാരംഭിച്ചു.

Tags:    

Writer - നസീഫ് റഹ്മാന്‍

sub editor

Editor - നസീഫ് റഹ്മാന്‍

sub editor

By - Web Desk

contributor

Similar News