ഇന്ന് ലോക പക്ഷാഘാത ദിനം; യുവാക്കളിലും അസുഖസാധ്യത വർധിക്കുന്നു

50 വയസ് കഴിഞ്ഞവരിലായിരുന്നു മുൻപ് പക്ഷാഘാതം കൂടുതലായി കണ്ടിരുന്നത്

Update: 2023-10-29 01:55 GMT
Advertising

ഇന്ന് ലോക പക്ഷാഘാത ദിനം. ആഗോളതലത്തിൽ പക്ഷാഘാത രോഗം ബാധിക്കുന്നവരുടെ എണ്ണത്തിൽ ക്രമാനുഗതമായ വർധനവുണ്ടാകുന്നുവെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. തലച്ചോറിലേക്കുള്ള രക്തയോട്ടം തടസ്സപ്പെടുകയും അത് മൂലം ഓക്‌സിജന്റെ അഭാവം തലച്ചോറിലെ കോശങ്ങളെ നശിപ്പിക്കുകയും ചെയ്യുന്നതാണ് പക്ഷാഘാതം. ലോകത്ത് ഓരോ മൂന്ന് സെക്കന്റിലും ഒരാൾക്ക് സ്‌ട്രോക്ക് ഉണ്ടാകുന്നുണ്ട് എന്നാണ് കണക്കുകൾ.രോഗിയെ കൃത്യസമയത്ത് ചികിത്സിച്ചില്ലെങ്കിൽ മസ്തിഷ്‌കാഘാതം അല്ലെങ്കിൽ മരണം വരെ സംഭവിക്കുമെന്ന് വിദഗ്ധർ പറയുന്നു.

50 വയസ് കഴിഞ്ഞവരിലായിരുന്നു മുൻപ് പക്ഷാഘാതം കൂടുതലായി കണ്ടിരുന്നത്. ജീവിത ശൈലിയിലെ മാറ്റങ്ങൾ മൂലം ഇപ്പോൾ യുവാക്കളിലും പക്ഷാഘാത സാധ്യത വർധിച്ചുവരുന്നതായാണ് കണക്കുകൾ. മികച്ച ജീവിത ശൈലിയിലൂടെയും മുൻകരുതലുകളിലൂടെയും പക്ഷാഘാതസാധ്യത കുറയ്ക്കാമെന്ന് അങ്കമാലി അപ്പോളോ അഡ്‌ലക്‌സ് ഹോസ്പിറ്റലിലെ സീനിയർ കൺസൾട്ടന്റ് ഡോക്ടർ ബോബി വർക്കി മരമറ്റം പറയുന്നു.


Full View

Today is World Stroke Day; The risk of illness also increases in young people

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Web Desk

contributor

Similar News