ശ്രീലങ്കൻ മുൻപ്രധാനമന്ത്രി മഹിന്ദ രജപക്‌സെയ്ക്ക് യാത്രാവിലക്ക്

ശ്രീലങ്കയിൽ ആഭ്യന്തരകലാപം രൂക്ഷമാകുകയാണ്

Update: 2022-05-12 09:13 GMT
Editor : Dibin Gopan | By : Web Desk

കൊളംബോ: ശ്രീലങ്കൻ മുൻപ്രധാനമന്ത്രി മഹിന്ദ രജപക്‌സെ ഉൾപ്പെടെ 13 നേതാക്കൾക്ക് യാത്രാവിലക്ക്. ശ്രീലങ്കൻ സുപ്രിംകോടതിയാണ് വിദേശയായാത്രാവിലക്ക് ഏർപ്പെടുത്തിയത്. അതേസമയം, റനിൽ വിക്രമസിംഗെ ശ്രീലങ്കയുടെ പുതിയ പ്രധാനമന്ത്രിയാകും.സത്യപ്രതിജ്ഞ ഇന്നുണ്ടായേക്കാനാണ് സാധ്യത.യു.എൻ.പി നേതാവും മുൻപ്രധാനമന്ത്രിയുമാണ് റനിൽ വിക്രമസിംഗെ.

ശ്രീലങ്കയിൽ ആഭ്യന്തരകലാപം രൂക്ഷമാകുകയാണ്. കർഫ്യൂ ലംഘിച്ച് തെരുവിൽ തുടരുന്ന ആയിരക്കണക്കിന് പ്രക്ഷോഭകർ സർക്കാർ സ്ഥാപനങ്ങളും വ്യാപാരസ്ഥാപനങ്ങളും അഗ്‌നിക്കിരയാക്കി. വിവിധയിടങ്ങളിൽ നടന്ന അക്രമങ്ങളിലായി എട്ടു പേർ മരിക്കുകയും ഇരുനൂറിലേറെ പേർക്ക് പരിക്കേൽക്കുകയും ചെയ്തു. തലസ്ഥാന നഗരിയായ കൊളംബോ വിട്ട മഹിന്ദയും കുടുംബവും ട്രിങ്കോമാലിയിലെ നാവികസേന ആസ്ഥാനത്ത് അഭയം തേടി.

Advertising
Advertising

രാജപക്‌സ കുടുംബത്തിന്റെ ഹംബൻതൊട്ടയിലെ കുടുംബവീടിന് കഴിഞ്ഞ ദിവസം പ്രക്ഷോഭകർ തീയിട്ടിരുന്നു. അനുയായികളെ അക്രമത്തിനു പ്രേരിപ്പിച്ച മഹിന്ദയെ അറസ്റ്റ് ചെയ്യണമെന്ന് മുൻ പ്രസിഡന്റ് മൈത്രിപാല സിരിസേനയും വിവിധ പ്രതിപക്ഷ പാർട്ടി നേതാക്കളും ആവശ്യമുന്നയിച്ചിട്ടുണ്ട്. രാജ്യത്ത് സമാധാനം നിലനിർത്താൻ സൈനിക മേധാവി ജനറൽ ഷാവേന്ദ്ര സിൽവ ആഹ്വാനം ചെയ്തു. സ്ഥിതിഗതികൾ ശാന്തമായി വരുന്നുവെന്ന് അവകാശപ്പെട്ട പൊലീസ് വക്താവ്, രാജ്യവ്യാപക കർഫ്യൂ ഇന്ന് രാവിലെ വരെ നീട്ടിയതായി അറിയിച്ചു.

അതേസമയം സൈന്യത്തിനും പൊലീസിനും അടിയന്തര അധികാരം നൽകി സർക്കാർ ഉത്തരവിട്ടു. ഇതിലൂടെ ആരെയും വാറന്റില്ലാതെ അറസ്റ്റ് ചെയ്യാം. കലാപം നടത്തുന്നവർക്കെതിരെ വെടിവെക്കാനും സൈന്യത്തിന് അധികാരം നൽകി

Tags:    

Writer - Dibin Gopan

contributor

Editor - Dibin Gopan

contributor

By - Web Desk

contributor

Similar News