യുഎസിനെ അസ്ഥിരപ്പെടുത്താൻ അനുവദിക്കില്ല': സിറിയ ഉൾപ്പെടെ ട്രംപിന്റെ യാത്രാവിലക്കിലേക്ക് കൂടുതൽ രാജ്യങ്ങൾ

ഫലസ്തീൻ അതോറിറ്റിയുടെ പാസ്‌പോർട്ട് കൈവശമുള്ളവരെയും യുഎസിൽ പ്രവേശിക്കുന്നത് വിലക്കിയിട്ടുണ്ട്

Update: 2025-12-17 02:57 GMT
Editor : rishad | By : Web Desk

ന്യൂയോര്‍ക്ക്: അഞ്ച് രാജ്യങ്ങളെ കൂടി ഉൾപ്പെടുത്തി യാത്രാ വിലക്ക് വിപുലീകരിക്കുകയും മറ്റ് രാജ്യങ്ങൾക്ക് പുതിയ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുകയും ചെയ്ത് ട്രംപ് ഭരണകൂടം.

യാത്രയ്ക്കും കുടിയേറ്റത്തിനുമുള്ള യുഎസ് പ്രവേശന മാനദണ്ഡങ്ങൾ കർശനമാക്കുന്നതിനുള്ള തുടർച്ചയായ ശ്രമങ്ങളുടെ ഭാഗമാണ് പുതിയ നീക്കം.  ബുർക്കിന ഫാസോ, മാലി, നൈജർ, ദക്ഷിണ സുഡാൻ, സിറിയ എന്നിവിടങ്ങളിലേക്ക് കൂടിയാണ് യാത്രാവിലക്ക് വ്യാപിപ്പിച്ചത്. ഫലസ്തീൻ അതോറിറ്റി നൽകിയ രേഖകളുള്ള ആളുകളുടെ യാത്രയും വിലക്കിയിട്ടുണ്ട്.  

12 രാജ്യങ്ങളിലെ പൗരന്മാര്‍ അമേരിക്ക സന്ദർശിക്കുന്നത് വിലക്കുമെന്നും മറ്റ് ഏഴ് രാജ്യങ്ങളിലെ പൗരന്മാർക്ക് നിയന്ത്രണങ്ങൾ കൊണ്ടുവരുമെന്നും കഴിഞ്ഞ ജൂണിൽ ട്രംപ് പ്രഖ്യാപിച്ചിരുന്നു. അന്ന് അഫ്ഗാനിസ്ഥാൻ, മ്യാൻമർ, ചാഡ്, റിപ്പബ്ലിക് ഓഫ് കോംഗോ, ഇക്വറ്റോറിയൽ ഗിനിയ, എറിത്രിയ, ഹെയ്തി, ഇറാൻ, ലിബിയ, സൊമാലിയ, സുഡാൻ, യെമൻ എന്നീ രാജ്യങ്ങളിലുള്ളവര്‍ നിരോധനത്തിൽ ഉൾപ്പെട്ടിരുന്നു, ബുറുണ്ടി, ക്യൂബ, ലാവോസ്, സിയറ ലിയോൺ, ടോഗോ, തുർക്ക്മെനിസ്ഥാൻ, വെനിസ്വേല എന്നിവിടങ്ങളിൽ നിന്നുള്ള സന്ദർശകർക്ക് നിയന്ത്രണങ്ങള്‍ കടുപ്പിക്കുകയും ചെയ്തിരുന്നു.

Advertising
Advertising

അംഗോള, ആന്റിഗ്വ, ബാർബുഡ, ബെനിൻ, കോട്ട് ഡി ഐവയർ, ഡൊമിനിക്ക, ഗാബൺ, ഗാംബിയ, മലാവി, മൗറിറ്റാനിയ, നൈജീരിയ, സെനഗൽ, ടാൻസാനിയ, ടോംഗ, സാംബിയ, സിംബാബ്‌വെ തുടങ്ങിയ രാജ്യങ്ങളെയാണ് പുതുതായി യാത്രാവിലക്കില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.  

യുഎസിനെ ഭീഷണിപ്പെടുത്താൻ ഉദ്ദേശിക്കുന്ന വിദേശികളെ നിരോധിക്കാനാണ് ട്രംപിന്റെ നീക്കമെന്നാണ് വൈറ്റ് ഹൗസിന്റെ വിശദീകരണം.വിദേശികൾ യുഎസിന്റെ സംസ്കാരം, സർക്കാർ, സ്ഥാപനങ്ങൾ അല്ലെങ്കിൽ സ്ഥാപക തത്വങ്ങൾ എന്നിവയെ ദുർബലപ്പെടുത്തുകയോ അസ്ഥിരപ്പെടുത്തുകയോ ചെയ്യുന്നത് തടയാൻ‌ ട്രംപ് ആഗ്രഹിക്കുന്നതായും വൈറ്റ് ഹൗസ് വ്യക്തമാക്കുന്നു. സിറിയയിൽ രണ്ട് യുഎസ് സൈനികരും ഒരു സിവിലിയനും കൊല്ലപ്പെട്ടതിനു പിന്നാലെയാണ് ട്രംപിന്റെ നീക്കം. 

Tags:    

Writer - rishad

contributor

Editor - rishad

contributor

By - Web Desk

contributor

Similar News