അരി ഇറക്കുമതി; ഇന്ത്യക്ക് മേൽ വീണ്ടും തീരുവ ഭീഷണിയുമായി ഡൊണാൾഡ് ട്രംപ്
ഇരു രാജ്യങ്ങളുമായുള്ള വ്യാപാരചര്‍ച്ചകള്‍ കാര്യമായ പുരോഗതിയില്ലാതെ തുടരുന്നതിനിടയിലാണ് താരിഫ് ഭീഷണി.
വാഷിങ്ടണ്‍: ഇന്ത്യയുടെ അരി ഇറക്കുമതിക്കും കാനഡയുടെ വളം ഇറക്കുമതിക്കും പുതിയ തീരുവ ഏര്‍പ്പെടുത്തുമെന്ന ഭീഷണിയുമായി യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്.
ഇരു രാജ്യങ്ങളുമായുള്ള വ്യാപാരചര്‍ച്ചകള്‍ കാര്യമായ പുരോഗതിയില്ലാതെ തുടരുന്നതിനിടയിലാണ് താരിഫ് ഭീഷണി.
വൈറ്റ് ഹൗസിൽ വെച്ച് അമേരിക്കയിലെ കർഷകർക്കായി ഒരു കാർഷികാശ്വാസ പാക്കേജ് പ്രഖ്യാപിക്കുന്നതിനിടെയാണ് ട്രംപ് ഇന്ത്യയിൽ നിന്നും മറ്റ് ഏഷ്യൻ രാജ്യങ്ങളിൽ നിന്നുമുള്ള കാർഷിക ഇറക്കുമതിയെ വിമർശിച്ചത്. ഇത്തരം ഇറക്കുമതി ആഭ്യന്തര ഉത്പാദകരെ ദോഷകരമായി ബാധിക്കുന്നുവെന്ന് ട്രംപ് ആരോപിച്ചു.
അമേരിക്കൻ കർഷകരെ സംരക്ഷിക്കാൻ മറ്റു രാജ്യങ്ങളിൽ നിന്നുള്ള ഇറക്കുമതിക്ക് താരിഫുകൾ ശക്തമായി ഉപയോഗിക്കാനാണ് തീരുമാനമെന്നും ട്രംപ് ആവർത്തിച്ചു. കര്‍ഷകരുടെ സാമ്പത്തിക സ്ഥിരത നിലനിര്‍ത്താന്‍ ഈ പുതിയ സഹായം അത്യാവശ്യമാണെന്ന് അദ്ദേഹം പറഞ്ഞു. 'കര്‍ഷകര്‍ നാടിന്റെ അഭിവാജ്യമായ ഘടകമാണ്. അമേരിക്കയുടെ നട്ടെല്ലാണ്.' അദ്ദേഹം പറഞ്ഞു.
അമേരിക്കയിലെ കൃഷിയെ പുനരുജ്ജീവിപ്പിക്കുന്നതിനുള്ള തന്റെ തന്ത്രത്തിന്റെ കേന്ദ്രബിന്ദുവാണ് തീരുവ സമ്മര്‍ദമെന്നും ട്രംപ് വ്യക്തമാക്കി. ഇന്ത്യക്കെതിരെ മാത്രമല്ല, കാനഡയ്ക്കെതിരെയും ട്രംപ് ശക്തമായ നിലപാട് സ്വീകരിക്കുമെന്ന് പ്രഖ്യാപിച്ചു.