തുർക്കി-സിറിയ ഭൂകമ്പം; 50,000 കടന്ന് മരണസംഖ്യ

നിലവിൽ താത്കാലിക ടെന്റുകളിലായാണ് പലരെയും പുനരധിവസിപ്പിച്ചിരിക്കുന്നത്

Update: 2023-02-25 13:32 GMT
Advertising

തുർക്കിയിലും സിറിയയിലും ഉണ്ടായ ഭൂകമ്പത്തിൽ മരിച്ചവരുടെ എണ്ണം 50,000 കടന്നു. തുർക്കിയിൽ മാത്രം 44,218 പേരും സിറിയയിൽ 5,914 പേരും മരിച്ചതായി ഡിസാസ്റ്റർ ആൻഡ് എമർജൻസി മാനേജ്‌മെന്റ് അറിയിച്ചു. തുർക്കിയിൽ ഒരു മാസത്തിനകം തെരഞ്ഞെടുപ്പ് നടക്കാനിരിക്കുകയാണ്. ഒരു വർഷത്തിനകം ഭൂകമ്പത്തിൽ വീടുകൾ നഷ്ടമായ എല്ലാവർക്കും വീടുവെച്ച് നൽകുമെന്ന് പ്രസിഡന്റ് ത്വിയ്യിബ് ഉർദുഗാൻ പ്രഖ്യാപിച്ചു.

'നിരവധി പ്രോജക്ടുകൾക്കായി, ടെൻഡറുകളും കരാറുകളും പൂർത്തിയായിട്ടുണ്ട്, പുനരധിവാസ പ്രക്രിയ വേഗത്തിൽ തന്നെ നടക്കുന്നുണ്ട്, ആളുകളുടെ സുരക്ഷയിൽ ഒരു തരത്തിലുള്ള വിട്ടുവീഴ്ചയും ഉണ്ടാവില്ല'- ഉദ്യോഗസ്ഥർ അറിയിച്ചു.1.5 ദശലക്ഷം ആളുകൾ ഭവന രഹിതരാണെന്നും 500,000 പുതിയ വീടുകൾ ആവശ്യമാണെന്നും ഉദ്യോഗസ്ഥർ കൂട്ടിച്ചേർത്തു.

താത്കാലിക ടെന്റുകളിലാണ് നിലവിൽ പലരെയും പുനരധിവസിപ്പിച്ചിരിക്കുന്നത്. ആദ്യഘട്ടത്തിൽ 15000 കോടി ഡോളർ ചെലവിൽ രണ്ടുലക്ഷം അപ്പാർട്ടുമെന്റുകളും 70,000 വീടുകളും നിർമിക്കാനാണ് തീരുമാനം. ഫെബ്രുവരി ആറിനായിരുന്നു തുർക്കിയിൽ ഭൂകമ്പം നടന്നത്. 

Tags:    

Writer - ഫസ്ന പനമ്പുഴ

contributor

Editor - ഫസ്ന പനമ്പുഴ

contributor

By - Web Desk

contributor

Similar News