മോണിങ് വാക്കിന് പോയതേ ഓര്‍മയുള്ളൂ!! കഞ്ചാവടിച്ച് ബോധം പോയി വളര്‍ത്തുനായ

രാവിലെ നടക്കാനിറങ്ങിയ നായ ക്ഷീണിതയായത് കണ്ടാണ് ആശുപത്രിയിലേക്ക് കൊണ്ടുപോയത്

Update: 2022-03-12 11:34 GMT
Advertising

കഞ്ചാവിനെ കുറിച്ച് പല തരത്തിലുള്ള വാർത്തകൾ ദിനംപ്രതി കേൾക്കാറുണ്ട്. കഞ്ചാവ് പിടിച്ചെടുത്തതു മുതൽ കഞ്ചാവ് കഴിച്ചു ബോധം പോയത് വരെ.. എന്നാൽ ഇക്കുറി കഞ്ചാവടിച്ചു ബോധംപോയത് ഒരു നായക്കാണ്.

ഇംഗ്ലണ്ടിലെ നോട്ടിംഗ്ഹാംഷെയറിലെ ടക്സ്ഫോർഡിന് സമീപമാണ് സംഭവം. രാവിലെ നടക്കാനിറങ്ങിയ നായ ക്ഷീണിതയായത് കണ്ടാണ് ആശുപത്രിയിലേക്ക് കൊണ്ടുപോയത്.


എന്നാൽ കഞ്ചാവ് കഴിച്ച് നായയുടെ ബോധം പോയതാണെന്ന് ഡോക്ടർ പറഞ്ഞപ്പോഴാണ് ഉടമപോലും ഇക്കാര്യം അറിയുന്നത്. രാവിലെ നടന്നു തിരിച്ചു വരുമ്പോഴാണ് തന്റെ ബോർഡർ ടെറിയർ പ്രിംഗിൾ ആകെ ബോധം നഷ്ടപ്പെട്ട  അവസ്ഥയിലായത് കണ്ടതെന്ന് ഉടമ പറഞ്ഞു. സംഭവത്തെക്കുറിച്ച് നോട്ടിംഗ്ഹാംഷെയർ പൊലീസിൽ പരാതി നൽകിയിട്ടുണ്ടെന്നും അവർ പറഞ്ഞു.


റോഡ് സൈഡില്‍ നടത്തിയ തെരച്ചിലില്‍ ഉപേക്ഷിച്ച നിലയിലുള്ള ഒരു ബാഗ് ലഭിക്കുകയും അതില്‍ നിന്നും  കഞ്ചാവ് കണ്ടെത്തുകയും ചെയ്തു. ഇത്തരം കാര്യങ്ങളില്‍ നായ ഉടമകൾ പ്രത്യേകം  ജാഗ്രത പാലിക്കണമെന്ന് ഡോക്ടര്‍ പറഞ്ഞു.

Tags:    

Writer - ഫസ്ന പനമ്പുഴ

contributor

Editor - ഫസ്ന പനമ്പുഴ

contributor

By - Web Desk

contributor

Similar News