ഇസ്രായേലി ഡ്രോൺ ഡെലിവറി കമ്പനിയിൽ ദശലക്ഷക്കണക്കിന് ഡോളർ നിക്ഷേപിച്ച് ഉബർ

ഫ്ലൈട്രെക്സിന്റെ ഡ്രോൺ ഡെലിവറി സിസ്റ്റവുമായി സഹകരിച്ച് ഉപഭോക്താക്കളുടെ വീടുകളിൽ ഭക്ഷണ വിതരണം നടത്തുക എന്നതാണ് ഉബറിന്റെ ഉദേശം

Update: 2025-09-22 15:21 GMT

സാൻ ഫ്രാൻസിസ്‌കോ: ഇസ്രായേൽ ഡ്രോൺ ഡെലിവറി കമ്പനിയായ ഫ്ലൈട്രെക്സിൽ ദശലക്ഷക്കണക്കിന് ഡോളറിന്റെ നിക്ഷേപം നടത്തി ട്രാൻസ്‌പോർട് കമ്പനി ഉബർ. വ്യാഴാഴ്ച യൂബർ ടെക്നോളജീസും ഇസ്രായേലി ഡ്രോൺ കമ്പനിയായ ഫ്ലൈട്രെക്സും തമ്മിലുള്ള പങ്കാളിത്തം പ്രഖ്യാപിച്ചു. ഡ്രോൺ ഡെലിവറി കമ്പനിയിൽ ഉബറിന്റെ ആദ്യ നിക്ഷേപമാണിത്. ഡ്രോൺ ഡെലിവറി സാങ്കേതികവിദ്യയുടെ വികസനവും വിന്യാസവും ത്വരിതപ്പെടുത്തുകയാണ് ലക്ഷ്യമെന്ന് കമ്പനി അറിയിച്ചു.

ഈ പങ്കാളിത്തത്തിന്റെ കീഴിൽ വർഷാവസാനത്തോടെ ഉബർ ഈറ്റ്സ് ഒരു യുഎസ് പൈലറ്റ് സർവീസ് ആരംഭിക്കും. ഫ്ലൈട്രെക്സിന്റെ ഡ്രോൺ ഡെലിവറി സിസ്റ്റവുമായി സഹകരിച്ച് ഉപഭോക്താക്കളുടെ വീടുകളിൽ ഭക്ഷണ വിതരണം നടത്തുക എന്നതാണ് ഉബറിന്റെ ഉദേശം. ഇത് ഉപഭോക്താക്കൾക്ക് മിനിറ്റുകൾക്കുള്ളിൽ ഓർഡറുകൾ സ്വീകരിക്കാൻ പ്രാപ്തമാക്കുമെന്നും ഉബർ അവകാശപ്പെടുന്നു. ഇതാദ്യമായാണ് ഉബർ ഒരു ഡ്രോൺ ഡെലിവറി സേവനം ആരംഭിക്കുന്നത്. 2010-കളിൽ സ്വതന്ത്രമായി അത്തരമൊരു സേവനം വികസിപ്പിക്കാൻ ശ്രമിച്ചെങ്കിലും പിന്നീട് ശ്രമം ഉപേക്ഷിക്കുകയായിരുന്നു.

എന്നാൽ ഫലസ്തീനിൽ ഇസ്രായേൽ തുടരുന്ന വംശഹത്യയുടെ പേരിൽ ഒരു ഇസ്രായേൽ കമ്പനിയിൽ ദശലക്ഷ കണക്കിന് ഡോളർ നിക്ഷേപിക്കാനുള്ള ഉബറിന്റെ തീരുമാനത്തിനെതിരെ വിമർശനം ശക്തമാണ്. ഇസ്രയേലിന്റെ വംശഹത്യയെ പിന്തുണക്കുന്ന നിക്ഷേപങ്ങൾ ബോയ്‌കോട്ട് ചെയ്യുക എന്ന ക്യാമ്പയിനിന്റെ ഭാഗമായി ഉബർ സേവനങ്ങളും ബഹിഷ്കരിക്കാൻ നിലവിൽ ക്യാമ്പയിൻ ആഹ്വാനം ചെയ്തിട്ടുണ്ട്.

Tags:    

Editor - ആത്തിക്ക് ഹനീഫ്

Web Journalist

2025 മേയ് മുതൽ മീഡിയവൺ ഓൺലൈനിൽ വെബ് ജേർണലിസ്റ്റാണ്. 2024 മുതൽ മാധ്യമപ്രവർത്തകൻ. തലശ്ശേരി നെഹ്‌റു ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എഞ്ചിനീയറിംഗിൽ നിന്ന് സിവിൽ എഞ്ചിനീയറിംഗിൽ ഡിപ്ലോമ. അധ്യാപകനായും സൗത്ത് ലൈവ് മലയാളം വെബ് പോർട്ടലിൽ സബ് എഡിറ്ററായും പ്രവർത്തിച്ചിരുന്നു. ദേശീയ, അന്തർദേശീയ രാഷ്ട്രീയം, കായികം, ചരിത്രം, സിനിമ, സാഹിത്യം തുടങ്ങിയ വിഷയങ്ങളിൽ എഴുതുന്നു. ന്യൂസ് സ്റ്റോറികൾ, ഗ്രൗണ്ട് റിപോർട്ടുകൾ, ഫീച്ചറുകൾ, അഭിമുഖങ്ങൾ, ലേഖനങ്ങൾ, വീഡിയോ സ്റ്റോറികൾ തുടങ്ങിയവ പ്രസിദ്ധീകരിച്ചു.

By - Web Desk

contributor

Similar News