എണ്ണ വിലയിൽ വൻ കുതിപ്പ്: ബാരലിന് 130 ഡോളർ കവിഞ്ഞു; 13 വർഷത്തിലെ ഉയർന്ന വില

നിയമസഭ തെരഞ്ഞെടുപ്പ് ഇന്ന് പൂർത്തിയാകുന്നതോടെ രാജ്യത്തും ഇന്ധനവില കൂടിയേക്കും

Update: 2022-03-07 05:05 GMT
Editor : ലിസി. പി | By : Web Desk

രാജ്യാന്തര വിപണയിൽ ക്രൂഡ് ഓയിൽ വില ബാരലിന് 130 ഡോളർ കവിഞ്ഞു. 2008 ന് ശേഷമുള്ള ഏറ്റവും ഉയർന്ന വിലയാണിത്. റഷ്യയിൽ നിന്നുള്ള ഇന്ധന ഇറക്കുമതി നിർത്താൻ അമേരിക്കയും യൂറോപ്യൻ രാജ്യങ്ങളും പരിഗണിക്കുന്നത് വിപണിക്ക് തിരിച്ചടിയായി. ആണവ കരാർ ചർച്ച പൂർത്തീകരിച്ചു ഇറാൻ എണ്ണ വിപണിയിൽ ലഭ്യമാകുമെന്ന പ്രതീക്ഷ തകർന്നതും വില ഉയരാൻ വഴിയൊരുക്കി.

അതേ സമയം ഇന്ത്യയിൽ ഇന്ധനവില ഉയരാൻ സാധ്യതയുണ്ട്. പെട്രോൾ വില ലിറ്ററിന് 22 രൂപ വരെ കൂടിയേക്കും. നിലവിൽ ഇന്ത്യ വാങ്ങുന്ന ക്രൂഡ് ഓയിലിന്റെ വില ബാരലിന് 100 ഡോളറാണ്. ഇന്ധന വില ഉയരുന്ന സാഹചര്യത്തിൽ രാജ്യത്തുണ്ടായ പ്രതിസന്ധി മറികടക്കാൻ എണ്ണയുടെ എക്‌സൈസ് തീരുവ കുറക്കുന്ന കാര്യം കേന്ദ്ര സർക്കാറാന്റെ പരിഗണനയിലാണ്.

അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭ തെരഞ്ഞെടുപ്പ് നടക്കുന്ന സാഹചര്യത്തിലാണ് നികുതി കുറച്ച് സർക്കാർ എണ്ണവില കുറച്ചത്. യു.പിയിലെ ഏഴാം ഘട്ടവോട്ടെടുപ്പോടെ  വോട്ടെടുപ്പ് ഇന്ന് പൂർത്തിയാകും. ഇതോടെ ഇന്ധനവില വീണ്ടും കമ്പനികൾ കൂട്ടുമെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.

Tags:    

Writer - ലിസി. പി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേർണലിസ്റ്റാണ്. 2021 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 ല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബിൽ നിന്ന് കമ്മ്യൂണിക്കേഷൻ ആന്റ് ജേർണലിസത്തിൽ ഡിപ്ലോമയും നേടി.മാതൃഭൂമി,മാധ്യമം എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.

Editor - ലിസി. പി

By - Web Desk

contributor

Similar News