വസ്തുതകള്‍ യുഎസ് വളച്ചൊടിക്കുന്നു, പ്രകോപിപ്പിച്ചാൽ അതിശക്തമായ തിരിച്ചടി നൽകും: ഇറാന്‍

യുഎസ് പ്രസിഡന്റ്‌ നിലവിലെ സാഹചര്യങ്ങളെക്കുറിച്ച് തെറ്റായ കാര്യങ്ങൾ പ്രചരിപ്പിക്കുകയാണെന്നും അത് അനുവദിക്കില്ലെന്നും ഇറാന്‍

Update: 2026-04-21 07:55 GMT

തെഹ്റാന്‍: ശത്രുരാജ്യങ്ങൾ വീണ്ടും സൈനിക നടപടിക്ക് മുതിർന്നാൽ അതിശക്തവും ഉടനടിയുള്ളതുമായ തിരിച്ചടി നൽകുമെന്ന് ഇറാൻ. സായുധ സേനയിലെ മുതിർന്ന കമാൻഡർ അലി അബ്ദുല്ലാഹിയാണ് ചൊവ്വാഴ്ച ഇക്കാര്യം വ്യക്തമാക്കിയത്. ഇറാനിലെ അർദ്ധ ഔദ്യോഗിക വാർത്താ ഏജൻസിയായ തസ്നിം ആണ് വാര്‍ത്ത റിപ്പോർട്ട് ചെയ്തത്.

ഖതമുല്‍ അൻബിയ സെൻട്രൽ ആസ്ഥാനത്തിന്റെ കമാൻഡറായ അലി അബ്ദുല്ലാഹി, മേഖലയിലെ സൈനിക സാഹചര്യങ്ങളിൽ ഇറാന് വ്യക്തമായ മേൽക്കൈ ഉണ്ടെന്ന് അവകാശപ്പെട്ടു. പ്രത്യേകിച്ച് ഹോർമുസ് കടലിടുക്കിന്റെ നിയന്ത്രണത്തിലും മാനേജ്‌മെന്റിലും തങ്ങളുടെ ശക്തി നിർണ്ണായകമാണെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു. യുഎസ് പ്രസിഡന്റ്‌ നിലവിലെ സാഹചര്യങ്ങളെക്കുറിച്ച് തെറ്റായ കാര്യങ്ങൾ പ്രചരിപ്പിക്കുകയാണെന്നും അത് അനുവദിക്കില്ലെന്നും അബ്ദുല്ലാഹി പറഞ്ഞു.

Advertising
Advertising

യാഥാർത്ഥ്യങ്ങൾ വളച്ചൊടിക്കാൻ അമേരിക്കയെ അനുവദിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മേഖലയിൽ സംഘർഷാവസ്ഥ നിലനിൽക്കെ ഇറാൻ കമാൻഡറുടെ ഈ പ്രസ്താവന അന്താരാഷ്ട്ര തലത്തിൽ വലിയ പ്രാധാന്യത്തോടെയാണ് നോക്കിക്കാണുന്നത്. അതേസമയം നാവിക ഉപരോധം പിൻവലിക്കാതെ ചർച്ചക്കില്ലെന്ന നിലപാടിൽ ഉറച്ചുനിൽക്കുന്ന ഇറാനെ അനുനയിപ്പിക്കാൻ മധ്യസ്ഥ രാജ്യങ്ങളുടെ ശ്രമം തുടരുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. പാകിസ്താനിലെ ഇസ്‌ലാമാബാദില്‍ നാളെ ചർച്ച നടത്താനാണ് സജീവ ശ്രമം. ചർച്ചക്ക്​ തയാറായില്ലെങ്കിൽ ഗുരുതര പ്രത്യാഘാതമുണ്ടാകുമെന്നാണ്  ട്രംപ് വീണ്ടും മുന്നറിയിപ്പ് നൽകുന്നത്. 

ഇതിനിടെ കപ്പൽ പിടിച്ചെടുത്ത അമേരിക്കൻ നടപടിക്കെതിരെ ഇറാൻ, യു.എന്നിൽ പരാതി നൽകി. നിയമവിരുദ്ധവും യുദ്ധവിരാമ കരാറിന്റെ ലംഘനവുമാണിതെന്ന് കുറ്റപ്പെടുത്തിയ ഇറാൻ, ജീവനക്കാരെയും മറ്റും ഉടൻ വിട്ടയക്കണമെന്നും ആവശ്യപ്പെട്ടു. നാളെയാണ്​ രണ്ടാഴ്​ച നീളുന്ന ഇറാൻ, അമേരിക്ക വെടിനിർത്തൽ സമയപരിധി അവസാനിക്കുന്നത്​. വെടിനിർത്തൽ ട്രംപ് നീട്ടാൻ ഇടയില്ലെന്ന് വൈറ്റ് ഹൗസ് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് വാൾ സ്ട്രീറ്റ് ജേണൽ റിപ്പോർട്ട് ചെയ്യുന്നുണ്ട്. 

Tags:    

Writer - റിഷാദ് അലി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റാണ്. 2017 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 മുതൽ മാധ്യമ പ്രവർത്തന രംഗത്ത്. കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയിൽ നിന്ന് മാസ് കമ്മ്യൂണിക്കേഷന്‍ & ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം നേടി. ചന്ദ്രിക ഓണ്‍ലൈനില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

Editor - റിഷാദ് അലി

By - റിഷാദ് അലി

Similar News