വൻ സാമ്പത്തിക പ്രതിസന്ധി; യുഎസ് ഗവൺമെന്‍റ് അടച്ചുപൂട്ടലിലേക്ക്
ആരോഗ്യ പരിരക്ഷാ ചെലവുകൾ ബില്ലിൽ ഉൾപെടുത്തിയില്ലെങ്കിൽ സഹകരിക്കില്ലെന്നാണ് ഡെമോക്രാറ്റുകളുടെ നിലപാട്
യുഎസ് കാപ്പിറ്റോൾ Photo| Bloomberg
വാഷിങ്ടൺ: യുഎസിൽ വൻ സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് അടച്ചുപൂട്ടലിലേക്ക്. സർക്കാർ ചെലവുകൾക്കുള്ള ധനാനുമതി ബിൽ പാസാക്കാനായില്ല. എല്ലാ സർക്കാർ വകുപ്പുകളും ഇതോടെ സ്തംഭിക്കും . ആരോഗ്യ പരിരക്ഷാ ചെലവുകൾ ബില്ലിൽ ഉൾപെടുത്തിയില്ലെങ്കിൽ സഹകരിക്കില്ലെന്നാണ് ഡെമോക്രാറ്റുകളുടെ നിലപാട്.
ഫെഡറല്‍ സര്‍ക്കാരിന്‍റെ പ്രവര്‍ത്തനങ്ങള്‍ക്ക് ആവശ്യമായ വാര്‍ഷിക ഫണ്ടിങ് ബില്ലുകള്‍ യുഎസ് കോണ്‍ഗ്രസില്‍ പാസാകാത്ത സാഹചര്യത്തില്‍ യുഎസ് ഗവണ്‍മെന്‍റ് അടച്ചുപൂട്ടലിലേക്കു (ഷട്ട്ഡൗണ്‍) നീങ്ങുകയാണെന്ന് പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപ് പറഞ്ഞു. അങ്ങനെയൊരു സാഹചര്യമുണ്ടായാല്‍ തന്റെ സര്‍ക്കാരിന് തിരിച്ചുപോക്കില്ലാത്ത മാറ്റങ്ങള്‍ കൊണ്ടുവരേണ്ടിവരുമെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു. വൈറ്റ് ഹൗസില്‍ മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യങ്ങളോടു പ്രതികരിക്കവെയാണ് 'ഒരു അടച്ചുപൂട്ടല്‍ ഉണ്ടായേക്കാം' എന്ന് ട്രംപ് വ്യക്തമാക്കിയത്.
അമേരിക്കയില്‍ സാമ്പത്തിക വര്‍ഷം ആരംഭിക്കുന്ന ഒക്ടോബര്‍ ഒന്നിന് മുന്‍പ് ഫണ്ട് അനുവദിക്കാന്‍ കോണ്‍ഗ്രസിന് കഴിഞ്ഞില്ലെങ്കില്‍ വകുപ്പുകളുടെ പ്രവര്‍ത്തനം തടസപ്പെടും. ഇതോടെ അത്യാവശ്യ സേവനങ്ങള്‍ ഒഴികെയുള്ളവയെല്ലാം നിര്‍ത്താന്‍ യുഎസ് സര്‍ക്കാര്‍ നിര്‍ബന്ധിതരാകുന്ന ഷട്ട്ഡൗണ്‍ സാഹചര്യം ഉടലെടുത്തേക്കും.
1981 ന് ശേഷമുള്ള 15ാം ഷട്ട്ഡൗണിലേക്കാണ് അമേരിക്ക നീങ്ങുന്നത്. സര്‍ക്കാര്‍ സേവനങ്ങള്‍ നിര്‍ത്തിവെക്കുന്ന സവിശേഷ സാഹചര്യത്തെയാണ് ഷട്ട്ഡൗണ്‍ എന്നു വിശേഷിപ്പിക്കുന്നത്. ഷട്ട്ഡൗണ്‍ ഒഴിവാക്കാനായി പ്രതിപക്ഷവുമായി ട്രംപ് നടത്തിയ ചര്‍ച്ച വിജയം കണ്ടിരുന്നില്ല.2018-19ല്‍ 35 ദിവസം ഇത്തരത്തില്‍ ഷട്ട്ഡൗണ്‍ നേരിട്ടിരുന്നു.