ഏകോപിത നീക്കം വേണം; ഇറാനും ഹിസ്ബുല്ല ഉൾപ്പെടെ സായുധസേനകളും സ്വീകരിക്കുന്ന നടപടികളിൽ ആശങ്കയെന്ന് യു.എസ്

ഹമാസ് ബന്ദിയാക്കിയവരുടെ മോചനത്തിന് ഏകോപിത നീക്കം അനിവാര്യമെന്ന് അമേരിക്ക അറിയിച്ചു

Update: 2023-10-08 18:25 GMT
Editor : anjala | By : Web Desk

വാഷിങ്ടൺ: ഹമാസ് ബന്ദിയാക്കിയവരുടെ മോചനത്തിന് ഏകോപിത നീക്കം വേണം ഏകോപിത നീക്കം അനിവാര്യമെന്ന് അമേരിക്ക. ഇറാനും ഹിസ്ബുല്ല ഉൾപ്പെടെ മിലീഷ്യകളും സ്വീകരിക്കുന്ന നടപടികൾ ആശങ്ക സൃഷ്ടിക്കുന്നതായി യു.എസ് ഡപ്യൂട്ടി ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജേക്ക് സുള്ളിവൻ പറഞ്ഞു. ഗസയിൽ ഹമാസുമായുള്ള സംഘർഷം തുടരുന്നതിനിടെ അമേരിക്കയിൽ നിന്ന് സൈനിക സഹായം അഭ്യർഥിച്ച ഇസ്രായേലിന് വേണ്ട സഹായം നൽകുമെന്ന് യു.എസ് അറിയിച്ചിരുന്നു. 

ഇസ്രായേലിന് സൈനിക- നയതന്ത്ര- ഇന്റലിജൻസ് സഹായം ഉറപ്പാക്കുമെന്ന് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കെൻ പറഞ്ഞു. ലബനാനിൽ ഹിസ്ബുല്ലയുമായി പുതിയ യുദ്ധമുഖം തുറക്കാനുള്ള ഇസ്രായേൽ നീക്കം അമേരിക്ക ഇടപെട്ട് ഒഴിവാക്കുമെന്നും ബ്ലിങ്കെൻ പറഞ്ഞു. തങ്ങൾക്കാവശ്യമായ സഹായങ്ങളുടെ പട്ടിക ഇസ്രായേൽ അമേരിക്കയ്ക്ക് കൈമാറിയിരുന്നു. അമേരിക്കയെ കൂടാതെ ഇറ്റലി, യുക്രൈയ്ൻ ഉൾപ്പെടെയുള്ള രാജ്യങ്ങളും ഇസ്രായേലിനെ പിന്തുണച്ച് രം​ഗത്തെത്തിയിരുന്നു. 

Advertising
Advertising
Tags:    

Writer - anjala

Sub Editor

Editor - anjala

Sub Editor

By - Web Desk

contributor

Similar News