ഇറാന് നേരെയുള്ള ആക്രമണ പദ്ധതി അമേരിക്ക തൽക്കാലം മാറ്റിവെച്ചതായി റിപ്പോർട്ട്

ഇറാന്‍റെ ഭാഗത്തുനിന്നുള്ള തിരിച്ചടി മുൻനിർത്തി ആക്രമണം മാറ്റി വെക്കാൻ ഇസ്രായേൽ ആവശ്യപ്പെട്ടതായി യുഎസ്​ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്

Update: 2026-01-16 01:14 GMT

ദുബൈ: ഇറാനു നേരെയുള്ള ആക്രമണ പദ്ധതി അമേരിക്ക തൽക്കാലം മാറ്റിവെച്ചതായി റിപ്പോർട്ട്. ഇറാന്‍റെ ഭാഗത്തുനിന്നുള്ള തിരിച്ചടി മുൻനിർത്തി ആക്രമണം മാറ്റി വെക്കാൻ ഇസ്രായേൽ ആവശ്യപ്പെട്ടതായി യുഎസ്​ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്. ഇറാൻ ഭരണകൂടത്തെ മറിച്ചിടാൻ പ്രക്ഷോഭകാരികൾക്ക്​ ശക്​തിയില്ലെന്നും യുഎസ്​ വിലയിരുത്തുന്നുണ്ട്. കൂടുതൽ ഇറാൻ ഉദ്യോഗസ്ഥർക്കുമേൽ യുഎസ്​ ഉപ​രോധം ഏർപ്പെടുത്തിയിട്ടുണ്ട്. എന്നാൽ ആക്രമണ പദ്ധതി ഉപേക്ഷിച്ചതായി യു.എസ്​ പ്രസിഡന്‍റ്​ ഡൊണാൾഡ്​ട്രംപ്​ പ്രഖ്യാപിച്ചിട്ടില്ല.

പ്രക്ഷോഭകർക്ക്​ നേരെ കടുത്ത നടപടി ഉണ്ടാകില്ലെന്നും വധശിക്ഷക്ക്​ വിധേയമാക്കില്ലെന്നും ഇറാൻ തീരുമാനിച്ചത്​ നല്ല കാര്യമാണെന്ന്​ ട്രംപ്​ പറഞ്ഞു. ഗൾഫ്​മേഖലയിലെ സൗഹൃദ രാജ്യങ്ങളുടെ സമ്മർദത്തിനു പുറമെ, ഖാംനഇ ഭരണകൂടത്തിന്‍റെ തകർച്ച ഉറപ്പാക്കാൻ നിലവിലുള്ള പ്രക്ഷോഭത്തിന്​ കഴിയില്ലെന്ന്​ ബോധ്യപ്പെട്ടതുമാണ്​ ആക്രമണ പദ്ധതി തൽക്കാലം മാറ്റിവെക്കാൻ യുഎസിനെ പ്രേരിപ്പിച്ചതെന്നാണ്​ വിവരം. ഇറാനിൽ അധികാരം പിടിച്ചെടുക്കാൻ അമേരിക്കയിൽ കഴിയുന്ന വിമതനേതാവ്​ റസ ഷാ പഹ്​ലവിക്ക്​ കഴിയുമെന്ന്​ താൻ കരുതുന്നില്ലെന്ന്​ ട്രംപ്​ വ്യക്​തമാക്കുകയും ചെയ്തു.

Advertising
Advertising

അതിനിടെ, ഇറാനു നേരെ ആക്രമണം ഉണ്ടായാൽ ശക്​തമായ തിരിച്ചടി ഉറപ്പാണെന്നും ഒരുങ്ങാൻ സാവകാശം വേണമെന്നും ഇസ്രായേൽ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹു ​അമേരിക്കയെ അറിയിച്ചതായി 'ആക്സിയസ്​' ഉൾപ്പെടെ യുഎസ്​ മാധ്യമങ്ങൾ റിപ്പോർട്ട്​ചെയ്തു. ഇറാനിലെ മനുഷ്യാവകാശ ലംഘനങ്ങളിൽ യുഎൻ രക്ഷാസമിതിയുടെ പ്രത്യേകയോഗം ആശങ്ക രേഖപ്പെടുത്തി. മനുഷ്യാവകാശ സംരക്ഷണത്തിന്​ തന്‍റെ രാജ്യം പ്രതിജ്ഞാബദ്ധമാണെന്നും പ്രക്ഷോഭകരിൽ നുഴഞ്ഞു കയറിയ പുറം ശക്​തികളാണ്​ അക്രമങ്ങൾക്ക്​ പിന്നിലെന്നും ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ്​ അറാഗ്​ഛി യുഎൻ സെക്രട്ടറി ജനറൽ ആന്‍റണിയോ ഗുട്ടറസിനെ അറിയിച്ചു. ഇറാനിൽ സ്ഥിതിഗതികൾ തീർത്തും നിയന്ത്രണവിധേയമാണെന്ന്​ സർക്കാർ അറിയിച്ചു. ഇന്നലെ കാലത്ത്​ 5 മണിക്കൂർ നേരം ഇറാൻ വ്യോമാതിർത്തി അടച്ചിരുന്നു. സ്ഥിതിഗതികൾ കണക്കിലെടുത്ത്​ പല വിമാന കമ്പനികളും ഇറാനിലേക്കും ഇസ്രയേലിലേക്കുമുള്ള സർവീസുകൾ റദ്ദാക്കിയിട്ടുണ്ട്​.

Tags:    

Writer - ശരത് ഓങ്ങല്ലൂർ

Chief Web Journalist

2025 ഒക്ടോബർ മുതൽ മീ‍ഡിയവണിൽ ചീഫ് വെബ് ജേർണലിസ്റ്റാണ്. ടിവി ന്യു, ഇന്ത്യാവിഷൻ, മാധ്യമം, കൈരളി ന്യൂസ് എന്നീ സ്ഥാപനങ്ങളുടെ വിവിധ ബ്യൂറോകളിൽ പ്രവർത്തിച്ചു. പട്ടാമ്പി ​ഗവ.സംസ്കൃത കോളജിൽ നിന്ന് മലയാളത്തിൽ ബിരുദവും കാക്കനാട് പ്രസ് അക്കാദമിയിൽ നിന്ന് ജേണലിസത്തിൽ പിജി ഡിപ്ലോമയും നേടി. കേരള, ദേശീയ വാർത്തകൾ കൈകാര്യം ചെയ്യുന്നു. നിരവധി എക്സ്ക്ലൂസീവ് റിപ്പോർട്ടുകൾ, അഭിമുഖങ്ങള്‍, ഫീച്ചറുകള്‍ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ശരത് ഓങ്ങല്ലൂർ

Chief Web Journalist

2025 ഒക്ടോബർ മുതൽ മീ‍ഡിയവണിൽ ചീഫ് വെബ് ജേർണലിസ്റ്റാണ്. ടിവി ന്യു, ഇന്ത്യാവിഷൻ, മാധ്യമം, കൈരളി ന്യൂസ് എന്നീ സ്ഥാപനങ്ങളുടെ വിവിധ ബ്യൂറോകളിൽ പ്രവർത്തിച്ചു. പട്ടാമ്പി ​ഗവ.സംസ്കൃത കോളജിൽ നിന്ന് മലയാളത്തിൽ ബിരുദവും കാക്കനാട് പ്രസ് അക്കാദമിയിൽ നിന്ന് ജേണലിസത്തിൽ പിജി ഡിപ്ലോമയും നേടി. കേരള, ദേശീയ വാർത്തകൾ കൈകാര്യം ചെയ്യുന്നു. നിരവധി എക്സ്ക്ലൂസീവ് റിപ്പോർട്ടുകൾ, അഭിമുഖങ്ങള്‍, ഫീച്ചറുകള്‍ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News