'സൗദിയിലും ഖത്തറിലും ബോംബാക്രമണം നടത്താൻ പദ്ധതിയിട്ടത് മൊസാദ് ഏജന്റുമാർ; വെളിപ്പെടുത്തലുമായി അമേരിക്കൻ കമന്റേറ്റർ ടക്കർ കാൾസൺ

മേഖലയെ അസ്ഥിരപ്പെടുത്താനാണ് ഇസ്രായേൽ ശ്രമിക്കുന്നതെന്നും ഒരു അഭിമുഖത്തിൽ സംസാരിക്കുന്നതിനിടെ കാൾസൺ പറഞ്ഞു

Update: 2026-03-04 13:42 GMT

വാഷിങ്ടൺ: സൗദി അറേബ്യയിലും ഖത്തറിലും ബോംബ് സ്ഫോടനങ്ങൾ നടത്താൻ പദ്ധതിയിട്ടത് ഇസ്രായേലി ചാരസംഘടന മൊസാദിലെ ഏജൻ്റുമാരാണെന്നും അവരെ അറസ്റ്റ് ചെയ്‌തെന്നും അമേരിക്കൻ കമന്റേറ്റർ ടക്കർ കാൾസൺ. മേഖലയെ അസ്ഥിരപ്പെടുത്താനാണ് ഇസ്രായേൽ ശ്രമിക്കുന്നതെന്നും ഒരു അഭിമുഖത്തിൽ സംസാരിക്കുന്നതിനിടെ കാൾസൺ പറഞ്ഞു.

ഇറാനെയും ഗൾഫ് രാജ്യങ്ങളെയും ഒരുപോലെ തകർക്കാനാണ് ഇസ്രായേൽ ആഗ്രഹിക്കുന്നതെന്നാണ് കാൾസന്റെ വാദം. യുഎഇ, സൗദി, ഖത്തർ തുടങ്ങിയ രാജ്യങ്ങൾ തകരുന്നത് കാണാനാണ് ഇസ്രായേൽ താൽപര്യപ്പെടുന്നത്. അമേരിക്കൻ ഭരണകൂടത്തിന് ഇതിനെക്കുറിച്ച് അറിയാം. സ്വന്തം സഖ്യത്തിലുള്ള ഗൾഫ് രാജ്യങ്ങളെ പരിഗണിക്കാതെ ഇസ്രായേലിനെ സംരക്ഷിക്കുന്ന നിലപാടാണ് അമേരിക്ക സ്വീകരിക്കുന്നതെന്നും കാൾസൺ പറഞ്ഞു.

Advertising
Advertising

സൗദി അറേബ്യയോ ഖത്തറോ ഇസ്രായേലോ ഈ ആരോപണങ്ങളിൽ ഇതുവരെ പ്രതികരിച്ചിട്ടില്ല. ഇറാൻ പരമോന്നത നേതാവ് ആയത്തുല്ല അലി ഖാംനഈ, ഇറാനിലെ മുതിർന്ന ഉദ്യോഗസ്ഥർ, നൂറുകണക്കിന് സാധാരണക്കാർ എന്നിവർ കൊല്ലപ്പെട്ട ശനിയാഴ്ച‌ത്തെ സംയുക്ത ആക്രമണത്തിന് ശേഷവും ഇറാനുനേരെയുള്ള അമേരിക്കൻ-ഇസ്രായേൽ ആക്രമണങ്ങൾ തുടരുന്നതിനിടയിലാണ് കാൾസൻ്റെ പരാമർശം.

ഇറാനെതിരായ യുഎസ്-ഇസ്രായേൽ സംയുകത ആക്രമണങ്ങൾ ഇസ്രായേൽ പദ്ധതികളുടെ സ്വാധീനത്തിലാണെന്ന് ഇന്നലെ യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ വെളിപ്പെടുത്തിയിരുന്നു. ഇസ്രായേൽ ഇറാനെ ആക്രമിക്കുമെന്നും മേഖലയിലെ യുഎസ് കേന്ദ്രങ്ങളെ ഇറാൻ തിരിച്ചാക്രമിക്കുമെന്നും നേരത്തെ അറിയാമായിരുന്നതിനാലാണ് യുഎസ് സൈന്യം മുൻകൂട്ടി ആക്രമണം നടത്തിയെന്നും റുബിയോ പറഞ്ഞു. 

Tags:    

Writer - ആത്തിക്ക് ഹനീഫ്

Web Journalist

2025 മേയ് മുതൽ മീഡിയവൺ ഓൺലൈനിൽ വെബ് ജേർണലിസ്റ്റാണ്. 2024 മുതൽ മാധ്യമപ്രവർത്തകൻ. തലശ്ശേരി നെഹ്‌റു ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എഞ്ചിനീയറിംഗിൽ നിന്ന് സിവിൽ എഞ്ചിനീയറിംഗിൽ ഡിപ്ലോമ. അധ്യാപകനായും സൗത്ത് ലൈവ് മലയാളം വെബ് പോർട്ടലിൽ സബ് എഡിറ്ററായും പ്രവർത്തിച്ചിരുന്നു. ദേശീയ, അന്തർദേശീയ രാഷ്ട്രീയം, കായികം, ചരിത്രം, സിനിമ, സാഹിത്യം തുടങ്ങിയ വിഷയങ്ങളിൽ എഴുതുന്നു. ന്യൂസ് സ്റ്റോറികൾ, ഗ്രൗണ്ട് റിപോർട്ടുകൾ, ഫീച്ചറുകൾ, അഭിമുഖങ്ങൾ, ലേഖനങ്ങൾ, വീഡിയോ സ്റ്റോറികൾ തുടങ്ങിയവ പ്രസിദ്ധീകരിച്ചു.

Editor - ആത്തിക്ക് ഹനീഫ്

By - ആത്തിക്ക് ഹനീഫ്

Similar News