'യേശുവിനാൽ അഭിഷേകം ചെയ്യപ്പെട്ട യുദ്ധം, ട്രംപ് ദൈവത്തിന്‍റെ പ്രതിനിധി'; ഇറാൻ യുദ്ധത്തെ വിശുദ്ധ യുദ്ധമായി ചിത്രീകരിച്ച് യുഎസ് കമാൻഡർമാർ

ഇസ്രായേൽ-യുഎസ് സഖ്യം ഇറാനിൽ നടത്തുന്ന ആക്രമണങ്ങൾ ദൈവത്തിന്‍റെ പദ്ധതിയുടെ ഭാഗമാണെന്നാണ് ഒരു കമാൻഡര്‍ തങ്ങളുടെ കീഴ് ഉദ്യോഗസ്ഥരോട് പറഞ്ഞത്

Update: 2026-03-04 08:42 GMT

വാഷിങ്ടൺ: അഞ്ചാം ദിനവും പശ്ചിമേഷ്യയിൽ സംഘര്‍ഷം രൂക്ഷമായിക്കൊണ്ടിരിക്കുകയാണ്. ഇറാനിലും ലബനാനിലും ഇസ്രായേൽ ശക്തമായ ആക്രമണമാണ് നടത്തുന്നത്. ഇറാനിൽ കൊല്ലപ്പെട്ടവരുടെ എണ്ണം ആയിരം കടന്നു. ഇറാന് നേരെ 2000ലധികം ആക്രമണങ്ങൾ നടത്തിയതായി യുഎസ് സെൻട്രൽ കമാൻഡ് അറിയിച്ചു. ഇതിനിടെ യുദ്ധത്തെ വിശുദ്ധ യുദ്ധമായി ചിത്രീകരിക്കുകയാണ് യുഎസ് കമാന്‍ഡര്‍മാര്‍.

ഇറാനുമായുള്ള യുദ്ധം 'യേശുവിനാൽ അഭിഷേകം ചെയ്യപ്പെട്ടതാണെന്നും' അർമ്മഗെദ്ദോന്‍റെ (ലോകാവസാന യുദ്ധം) ഭാഗമായി യേശുവിന്‍റെ പുനരാഗമനത്തിന് ഇത് കാരണമാകുമെന്നും അമേരിക്കൻ സൈന്യത്തിന്‍റെ എല്ലാ വിഭാഗങ്ങളിലുമുള്ള കമാൻഡർമാർ തങ്ങളുടെ യൂണിറ്റുകളോട് അറിയിച്ചിരിക്കുകയാണ്. ഇതിനെതിരെ നിരവധി സൈനികർ പരാതിയുമായി രംഗത്തെത്തിയിട്ടുണ്ട്. കരസേന, നാവികസേന, വ്യോമസേന, മറൈൻ കോർപ്സ്, സ്പേസ് ഫോഴ്സ് എന്നിവയിൽ സേവനമനുഷ്ഠിക്കുന്ന ഉദ്യോഗസ്ഥരിൽ നിന്ന് സമാനമായ 200 ലധികം പരാതികൾ ലഭിച്ചിട്ടുണ്ടെന്ന് യുഎസ് സൈന്യത്തിലെ എല്ലാ അംഗങ്ങൾക്കും മതസ്വാതന്ത്ര്യം ഉറപ്പാക്കുന്നതിനായി പ്രവര്‍ത്തിക്കുന്ന മിലിട്ടറി റിലീജിയസ് ഫ്രീഡം ഫൗണ്ടേഷൻ (എംആർഎഫ്എഫ്) മിഡിൽ ഈസ്റ്റ് ഐയോട് വ്യക്തമാക്കി.

Advertising
Advertising

ഇസ്രായേൽ-യുഎസ് സഖ്യം ഇറാനിൽ നടത്തുന്ന ആക്രമണങ്ങൾ ദൈവത്തിന്‍റെ പദ്ധതിയുടെ ഭാഗമാണെന്നാണ് ഒരു കമാൻഡര്‍ തങ്ങളുടെ കീഴ് ഉദ്യോഗസ്ഥരോട് പറഞ്ഞത്. യുഎസ് പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപ് ദൈവത്താൽ നിയോഗിക്കപ്പെട്ടവനാണെന്നും പ്രചരിപ്പിക്കുന്നു. ഇത് ഒറ്റപ്പെട്ട സംഭവമല്ലെന്നും യുഎസ് സൈന്യത്തിനുള്ളിൽ ക്രിസ്ത്യൻ ദേശീയത വർധിച്ചുവരുന്നതിനെ അദ്ദേഹം രൂക്ഷമായി വിമർശിച്ചു. വ്യത്യസ്ത മതവിശ്വാസങ്ങളുള്ള സൈനികർക്ക് മേൽ ഒരു പ്രത്യേക മതപരമായ അജണ്ട അടിച്ചേൽപ്പിക്കുന്നത് സൈനിക നിയമങ്ങളുടെ ലംഘനമാണെന്ന് പരാതിക്കാർ ചൂണ്ടിക്കാട്ടുന്നു.

ഇറാനെതിരായ യുദ്ധത്തിൽ പങ്കാളികളാകാൻ ആവേശഭരിതരായിരിക്കണമെന്ന് യുഎസ് സൈനിക ഉദ്യോഗസ്ഥരോട് പറഞ്ഞിരുന്നതായി എംആർഎഫ്എഫിന്‍റെ സ്ഥാപകൻ മൈക്കൽ എൽ വെയ്ൻസ്റ്റീൻ പറഞ്ഞു. യുഎസ് സൈന്യത്തിൽ ക്രിസ്ത്യൻ ദേശീയവാദികളുടെയും മതമൗലികവാദികളുടെയും വർധിച്ചുവരുന്ന സ്വാധീനത്തിലേക്ക് അദ്ദേഹം വിരൽചൂണ്ടി. 

Tags:    

Writer - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ജെയ്സി തോമസ്

By - ജെയ്സി തോമസ്

Similar News