'നെതന്യാഹുവിന്റെ നിര്‍ദേശമുണ്ട് ,ഖാംനഈയുടെ പിന്‍ഗാമിയെ ഉടന്‍ വധിച്ചിരിക്കും'; ഭീഷണിയുമായി ഇസ്രായേല്‍ പ്രതിരോധമന്ത്രി

നിലവിലുള്ള ഭരണകര്‍ത്താക്കളെ പുറത്താക്കി തങ്ങള്‍ക്കനുസൃതരായവരെ പിന്തുണക്കാന്‍ ഇറാനിയന്‍ ജനതയ്ക്ക് ഞങ്ങള്‍ അവസരം നല്‍കുമെന്നും പ്രതിരോധമന്ത്രി പറഞ്ഞു

Update: 2026-03-04 11:23 GMT

തെല്‍ അവിവ്: പരമോന്നത നേതാവായി ഇറാന്‍ തെരഞ്ഞെടുക്കുന്നത് ആരെയായാലും വധിക്കുമെന്ന് ഭീഷണിയുമായി ഇസ്രായേല്‍. ഇസ്രായേലിനെയും യുഎസിനെയും ലോകത്തെ മറ്റ് സ്വതന്ത്രരാഷ്ട്രങ്ങളെയും തകര്‍ക്കാന്‍ ആസൂത്രണം ചെയ്യുന്ന ഇറാനിയന്‍ നേതാക്കളെ തങ്ങള്‍ എത്രയും വേഗം  വകവരുത്തുമെന്ന് പ്രതിരോധ മന്ത്രി ഇസ്രയേല്‍ കാറ്റ്‌സ് പറഞ്ഞു. എക്‌സിലൂടെയായിരുന്നു കാറ്റ്‌സിന്റെ പ്രതികരണം.

'തെരഞ്ഞെടുക്കപ്പെട്ടയാളുടെ പേരോ ഒളിച്ചിരിക്കുന്ന സ്ഥലമോ ഞങ്ങള്‍ക്ക് പ്രശ്‌നമല്ല. ലയണ്‍സ് റോര്‍ എന്ന് പേരിട്ടിരിക്കുന്ന മിഷനുമായി മുന്നോട്ടുപോകാന്‍ തന്നെയാണ് പ്രധാനമന്ത്രിയുമായും സേനയുമായുമുള്ള കൂടിക്കാഴ്ചയില്‍ തീരുമാനമായത്. ഞങ്ങളുടെ അമേരിക്കന്‍ പാര്‍ട്ട്ണറുമായി ചേര്‍ന്ന് സര്‍വ്വശക്തിയും പ്രയോഗിച്ച് ഞങ്ങള്‍ ആക്രമിക്കും. നിലവിലുള്ള ഭരണകര്‍ത്താക്കളെ പുറത്താക്കി തങ്ങള്‍ക്കനുസൃതരായവരെ പിന്തുണക്കാന്‍ ഇറാനിയന്‍ ജനതയ്ക്ക് ഞങ്ങള്‍ അവസരം നല്‍കും'. കാറ്റ്‌സ് കൂട്ടിച്ചേര്‍ത്തു.

Advertising
Advertising

പശ്ചിമേഷ്യയെ ഒന്നടങ്കം യുദ്ധഭീതി വിഴുങ്ങിക്കൊണ്ടിരിക്കുന്നതിനിടെ ഇറാന്‍ പരമോന്നത നേതാവായി ആയത്തുല്ല അലി ഖാംനഈയുടെ മകന്‍ മുജ്തബ ഖാംനഈയെ തെരഞ്ഞെടുത്തിരുന്നു. ഇന്ന് ചേര്‍ന്ന വിദഗ്ധ സമിതി കൂടിക്കാഴ്ചയിലാണ് മുജ്തബയെ പുതിയ നേതാവായി തെരഞ്ഞെടുത്തത്. സംഘര്‍ഷ സാഹചര്യം തുടരുന്ന സാഹചര്യത്തില്‍ എത്രയും വേഗം പുതിയ പരമോന്നത നേതാവിനെ തെരഞ്ഞെടുക്കണമെന്ന് ഐആര്‍ജിസി ആവശ്യപ്പെടുകയായിരുന്നു. ഇറാനിലെ നിലവിലെ ഭരണകൂടത്തെ താഴെയിറക്കി ജനാധിപത്യശക്തികളെ ഭരണകര്‍ത്താക്കളാക്കുകയെന്നതാണ് തങ്ങളുടെ ലക്ഷ്യമെന്ന് ട്രംപും പടയും ആവര്‍ത്തിക്കുന്നുണ്ടെങ്കിലും വെനസ്വേലയുടേതിന് സമാനമായ അവസ്ഥ ഇറാന് സംഭവിക്കുമോയെന്നാണ് ലോകം ഉറ്റുനോക്കുന്നത്.

Tags:    

Writer - അൻഫസ് കൊണ്ടോട്ടി

Web Journalist

2025 ആഗസ്റ്റ് മുതൽ മീഡിയവൺ ഓൺലൈനിൽ ട്രെയിനീ ജേർണലിസ്റ്റ്. ഇംഗ്ലീഷിൽ ബിരുദവും കോഴിക്കോട് മീഡിയവൺ അക്കാദമിയിൽ നിന്ന് കൺവേർജൻസ് ജേർണലിസത്തിൽ പിജി ഡിപ്ലോമയും. കേരള, ദേശീയ, അന്തർദേശീയ വാർത്തകളും കായികം, ആരോഗ്യം തുടങ്ങിയ വിഷയങ്ങളും കൈകാര്യം ചെയ്യുന്നു. നിരവധി ലേഖനങ്ങളും അഭിമുഖങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്

Editor - അൻഫസ് കൊണ്ടോട്ടി

By - അൻഫസ് കൊണ്ടോട്ടി

Similar News